PRAVASI

ഫോമാ സണ്‍ഷൈന്‍ റീജിയന് നവനേതൃത്വം

Blog Image

ഫ്ളോറിഡ: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ദേശീയ സംഘടനയായ ഫോമായുടെ ഏറ്റവും വലിയ റീജിയണ്‍ ആയ ഫ്ളോറിഡ സണ്‍ഷൈന്‍ റീജിയന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും ജനപ്രിയമാക്കുന്നതിനുമായി റീജിയണല്‍ വൈസ് പ്രസിഡണ്ട് ജോമോന്‍ ആന്‍റണിയുടെ നേതൃത്വത്തില്‍ ഒരു പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.
റീജിയനിലുള്ള എല്ലാ അംഗങ്ങളെയും ചേര്‍ത്തുപിടിച്ചുകൊണ്ട് മാതൃകാപരമായ, ജനോപകാര പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് റീജിയന്‍ ആര്‍വിപി ജോമോന്‍ ആന്‍റണി, നാഷണല്‍ കമ്മിറ്റി മെംബേഴ്സായ സുനിതാ മേനോന്‍, സാജന്‍ മാത്യു, ടിറ്റോ ജോണ്‍, എക്സ് ഒഫീഷ്യോ ബിജു തോണിക്കടവില്‍, യൂത്ത് റെപ്രസെന്‍റേറ്റീവ് എബിന്‍ ഏബ്രഹാം എന്നിവര്‍ സംയുക്തമായി പ്രസ്താവിച്ചു.
ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ചെയര്‍ ആയി ഫോമായുടെ മുന്‍ വൈസ് പ്രസിഡണ്ട് വിന്‍സണ്‍ പാലത്തിങ്കല്‍; ഫോമായുടെ വിവിധ കമ്മിറ്റികളില്‍ ചെയര്‍ ആയും വൈസ് ചെയറായും പ്രവര്‍ത്തന പാരമ്പര്യമുള്ള നെവിന്‍ ജോസ് സെക്രട്ടറി; ഫോമായുടെ വിവിധ സബ് കമ്മിറ്റികളിലും റീജിയനിലെ അസോസിയേഷനുകളിലും പ്രവര്‍ത്തിച്ചു മികവു തെളിയിച്ചിട്ടുള്ള നോബിള്‍ ജനാര്‍ദ്ദനന്‍ വൈസ് ചെയര്‍; ബിനു മടത്തിലേത്ത് ട്രഷറര്‍; ഷീല ഷാജു വിമന്‍സ് റെപ്രസെന്‍റ്റ്റീവ് എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സണ്‍ഷൈന്‍ റീജിയന്‍റെ പിആര്‍ഒ ആയി പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ രാജു മൈലപ്ര സേവനമനുഷ്ഠിക്കും.
റീജിയന്‍റെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കുവാന്‍ വിപുലമായ മറ്റു കമ്മിറ്റികളും ഉടന്‍ രൂപീകരിക്കും.
സണ്‍ഷൈന്‍ റീജിയന്‍റെ പ്രവര്‍ത്തനോദ്ഘാടനം ജനുവരി 25-ന് പ്രൗഢഗംഭീരമായ പരിപാടികളോടെ ടാമ്പായില്‍ വെച്ച് നടത്തപ്പെടും.

ജോമോന്‍ ആന്‍റണി, റീജിയണല്‍ വൈസ് പ്രസിഡണ്ട്


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.