PRAVASI

വയനാടിന് കൈത്താങ്ങായി ഒ ഐ സി സി

Blog Image
കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ്റെ നിർദേശപ്രകാരം വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസ പദ്ധതികളിൽ ഒഐസിസി ഇൻകാസ് പ്രവർത്തകരും പങ്കാളികളാകും. വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിനോടൊപ്പം ഭവന നിർമ്മാണത്തിന് പ്രാധാന്യം നൽകും. ഒഐസിസി യുഎഇ, കുവൈറ്റ്, അൽഹാസ, യുഎസ്എ, ദുബായ്, ഖത്തർ, ഒമാൻ, ജർമനി, സൗദി, ബഹ്റൈൻ, കാനഡ, അയർലെൻഡ്, ഖത്തർ, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു കഴിഞ്ഞു. സാമ്പത്തിക സഹായത്തിൻ്റെ ആദ്യ ഗഡു പല കമ്മിറ്റികളും പ്രഖ്യാപിച്ചിട്ടുമുണ്ട്.

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ്റെ നിർദേശപ്രകാരം വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസ പദ്ധതികളിൽ ഒഐസിസി ഇൻകാസ് പ്രവർത്തകരും പങ്കാളികളാകും. വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിനോടൊപ്പം ഭവന നിർമ്മാണത്തിന് പ്രാധാന്യം നൽകും. ഒഐസിസി യുഎഇ, കുവൈറ്റ്, അൽഹാസ, യുഎസ്എ, ദുബായ്, ഖത്തർ, ഒമാൻ, ജർമനി, സൗദി, ബഹ്റൈൻ, കാനഡ, അയർലെൻഡ്, ഖത്തർ, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു കഴിഞ്ഞു. സാമ്പത്തിക സഹായത്തിൻ്റെ ആദ്യ ഗഡു പല കമ്മിറ്റികളും പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഇൻകാസ് യുഎഇയുടെ നേതൃത്വത്തിൽ 10 വീടുകൾ നിർമിച്ചു നൽകും. അഞ്ച് ലക്ഷം രൂപ ആദ്യ ഗഡുവായി വിതരണം ചെയ്യും. ഒഐസിസി കുവൈറ്റ് അഞ്ച് ലക്ഷം, ഇൻകാസ് ഒമാൻ നാഷണൽ കമ്മിറ്റി ഏഴു ലക്ഷം, ഒഐസിസി അൽഹസാ, മക്കാ കമ്മിറ്റികൾ ഭവന പദ്ധതി എന്നിവയും പ്രഖ്യാപിച്ചു കഴിഞ്ഞു. നാട്ടിലുള്ള ഒഐസിസി പ്രവർത്തകർ കെപിസിസിയുമായും വയനാട് ഡിസിസിയുമായി സഹകരിച്ച് പ്രവർത്തിക്കും.

എല്ലാ ഒഐസിസി - ഇൻകാസ് കമ്മിറ്റികളും വയനാട് പുനരധിവാസ പ്രവർത്തന പദ്ധതികളിൽ സജീവമായി പങ്കെടുക്കുമെന്ന് ഗ്ലോബൽ പ്രസിഡൻ്റ് ജെയിംസ് കൂടൽ പറഞ്ഞു. കെപിസിസിയുടെ മാർഗനിർദ്ദേശം അനുസരിച്ചായിരിക്കും പുനരധിവാസ പ്രവർത്തനങ്ങളിൽ ഒഐസിസി പങ്കെടുക്കുകയെന്നും ജയിംസ് കൂടൽ അറിയിച്ചു.

വയനാട്  പുനരധിവാസത്തിന് പൂർണ്ണ പിന്തുണയുമായി ഒഐസിസി ഇൻകാസ്  പ്രവർത്തകർ മുന്നിട്ട് ഇറങ്ങുമെന്ന്  നാഷണൽ കമ്മിറ്റി പ്രസിഡന്റുമാരായ വർഗ്ഗീസ് പുതുക്കുളങ്ങര (കുവൈറ്റ്), ബിജു കല്ലുമല (സൗദി അറേബ്യ), ഗഫൂർ ഉണ്ണികുളം (ബഹ്റൈൻ), സുനിൽ അസീസ് (യുഎഇ), സജി ഔസേഫ് / പ്രസാദ് (ഒമാൻ), ബേബി മണക്കുന്നേൽ (അമേരിക്ക), പ്രിൻസ് കാലയിൽ (കാനഡ), കെ.കെ. മോഹൻദാസ് (യുകെ), ലിങ്ക്സ്റ്റർ മാത്യൂസ് (അയർലൻഡ്), സമീർ (ഖത്തർ), ഷൈൻ റോബർട്ട് (ഇറ്റലി), ബ്ലെസൻ എം ജോസ് (ന്യൂസീലൻഡ് ), ഫൈസൽ ബാബു (മലേഷ്യ), ഒഐസിസി ഓഷ്യാനിയ കൺവീനർ ജോസ് എം ജോർജ്ജ്, ഓസ്ട്രേലിയ കോഡിനേറ്റർമാരായ ബൈജു ഇലഞ്ഞിക്കുടി, ജിൻസ് മോൻ, മാമ്മൻ ഫിലിപ്പ്, ജിൻസൺ കല്ലുമാടിക്കൽ, സണ്ണി മുളയ്ക്കുവാരിക്കൽ (ജർമ്മനി), ഡിനു ഭാസ്ക്കർ (സിംഗപ്പൂർ), മനു, സിബിൻ പറങ്കൻ (ലൈബീരിയ), റിൻസ് നിലവൂർ (ഓസ്ട്രിയ പ്രസിഡൻ്റ്), വിഷ്ണു ടി.ജി (മാൾട്ട പ്രസിഡൻ്റ്) എന്നിവർ അറിയിച്ചു

ഒഐസിസി യുകെയും മാഗ്ന വിഷൻ ചാനലും ചേർന്ന് വയനാട് ദുരന്തത്തിന് കൈത്താങ്ങായി ദുരന്തമുഖത്ത് വേണ്ട അത്യവശ്യ സാധനങ്ങൾ എത്തിക്കുന്നതിനായി കളക്ടറുടെ അനുമതിയോടെ പ്രവർത്തിക്കുന്നുവന്ന് മാഗ്ന വിഷൻ എംഡി ജോയിസ് ജയിംസും ഒഐസിസി യുകെയ്ക്കു വേണ്ടി പ്രസിഡൻ്റ് കെ. കെ മോഹൻദാസും അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.