മലയാളത്തിന്റെ മഹോത്സവമായ പൊന്നോണം വന്നണയുമ്പോൾ മനസ്സിൽ നിറയുന്നത് സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശധ്വനികളാണ്. അടിമത്തമില്ലാത്ത, അഴിമതികളില്ലാത്ത, അസമത്വങ്ങലില്ലാത്ത, കള്ളത്തരങ്ങളേതുമില്ലാത്ത ഒരു സുവർണകാലമുണ്ടായിരുന്നെന്നും ആ വസന്തസ്മൃതികൾ നമ്മെ എന്നും തെര്യപ്പെടുത്തണമെന്നും പറയാതെ പറഞ്ഞു കൊണ്ട് വന്നണയുന്ന പൊന്നോണം മാനവരാശിക്ക് ഒരു പുത്തൻ ഉണർവ്വ് എകുന്നുണ്ട് എന്നത് അവിതർക്കിതം.
"മതദ്വേഷങ്ങളില്ലാത്ത കാലഘട്ടം"എക്കാലത്തും നിലനിൽക്കട്ടെ എന്നാശംസിക്കുന്നു .കേരളാ എക്സ് പ്രസിന്റെ എല്ലാ വായനക്കാർക്കും ഓണത്തിന്റെ നന്മകൾ നേരുന്നു
കെ.എം ഈപ്പൻ ( ചീഫ് എഡിറ്റർ )
ജോസ് കണിയാലി (എക്സിക്യൂട്ടീവ് എഡിറ്റർ )

