ഉമ്മൻ ചാണ്ടി ജനങ്ങളുടെ ആവലാതികൾ കേട്ട മുഖ്യമന്ത്രി ആയിരുന്നുവെന്ന് കെ സി വേണുഗോപാൽ. ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളി പള്ളിയിലെ കല്ലറയിലും കെപിസിസിയുടെ നേതൃത്വത്തിലും വിപുലമായ ചരമദിന അനുസ്മരണ പരിപാടികളാണ് നടക്കുന്നത്
മുഖ്യമന്ത്രി വി.ഡി. സതീശൻ ഉച്ചയോടെ പുതുപ്പള്ളിയിലെത്തി കല്ലറയിൽ പുഷ്പാർച്ചന നടത്തും. മൂന്നാം ചരമദിനം ആചരിക്കുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു കഴിഞ്ഞു. പത്തു വർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച് ഉമ്മൻ ചാണ്ടിയുടെ യുഡിഎഫ് ഇന്ന് അധികാരത്തിലെത്തിയിരിക്കുന്നു. ലോകശ്രദ്ധ നേടിയ ജനസമ്പർക്ക പരിപാടിയിലൂടെ അദ്ദേഹം പകർന്നുനൽകിയ കരുതലും കരുണയുമാണ് ജനഹൃദയങ്ങളിൽ അദ്ദേഹത്തെ ചിരപ്രതിഷ്ഠനാക്കിയത്.

