PRAVASI

ഓർമ ഇൻ്റർനാഷണൽ ഇലക്ഷൻ: നോമിനേഷനുകൾ ക്ഷണിച്ചു

Blog Image
ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസിയേഷൻ ഇൻ്റർനാഷണലിൻ്റെ 2025 വർഷത്തേയ്ക്ക് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനമായി. ട്രസ്റ്റീബോഡ് ചെയർമാൻ ജോസ് ആറ്റുപുറത്തെ ഇലക്ഷൻ കമ്മീഷനായി നിയമിച്ചു എന്ന് ട്രസ്റ്റീ ബോഡ് സെക്രട്ടറി ജോയ്. പി.വി അറിയിച്ചു

ഫിലഡൽഫിയ/ പാലാ: ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസിയേഷൻ ഇൻ്റർനാഷണലിൻ്റെ 2025 വർഷത്തേയ്ക്ക് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനമായി. ട്രസ്റ്റീബോഡ് ചെയർമാൻ ജോസ് ആറ്റുപുറത്തെ ഇലക്ഷൻ കമ്മീഷനായി നിയമിച്ചു എന്ന് ട്രസ്റ്റീ ബോഡ് സെക്രട്ടറി ജോയ്. പി.വി അറിയിച്ചു. ഓർമ ഇൻ്റർനാഷണലിലെ അംഗങ്ങൾക്ക് ഓർമ ഇൻ്റർനാഷണലിലെ യോഗ്യരായ ഏതെങ്കിലും അംഗത്തിനെയോ  തന്നെത്തന്നെയോ നാമനിർദ്ദേശം ചെയ്യാനും വോട്ടുചെയ്യാനും കഴിയും. പൂരിപ്പിച്ച ബാലറ്റ് പേപ്പറുകൾ 2024 ഡിസംബർ 28 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കകം (ഈസ്റ്റേൺ സ്റ്റാൻഡേഡ് ടൈം, യുഎസ്എ) attupuram.jose@gmail.com എന്ന  ഇമെയിലിലോ,  വാട്സാപ്പ് ഫോൺ നമ്പർ 1-267-231-4643 ലോ ലഭിക്കണം. ഡിസംബർ 30 ന് പുതിയ ഭാരവാഹികളുടെ പേരു വിവരം പ്രഖ്യാപിക്കും.

501(സി)3 സ്റ്റാറ്റസുള്ള സംഘടനയായി അമേരിക്കയിൽ 2009ൽ രജിസ്റ്റർ ചെയ്ത രാജ്യാന്തര മലയാളി സംഘടനയാണ് ഓർമാ ഇൻ്റർനാഷണൽ. മലയാളികൾ ലോക വ്യാപകമായി വളരുന്ന ആധുനിക ലോകക്രമത്തിൽ, മലയാളി പാരമ്പര്യമോ പൈതൃകമോ ഉള്ള എല്ലാ ആളുകകളുടെയും,  സാമൂഹിക-സാംസ്കാരിക ഐക്യവേദിയായും, നവീനാശയങ്ങളുടെ പങ്കുവയ്ക്കൽ മുഖ്യ കാര്യപരിപാടിയാക്കിയും,  ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം  പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യം. 

അംഗങ്ങളുടെ സംവേദനാത്മക മഹത്വത്തെ ഉപയോഗപ്പെടുത്തി, പൗരാണികവും ആധുനികവുമായ മെച്ചപ്പെട്ട മാനുഷിക വീക്ഷണങ്ങളിൽ  അവരെ പ്രചോദിപ്പിച്ചുകൊണ്ട്,  ജീവകാരുണ്യ കുടുംബ മൂല്യങ്ങൾ തീവ്രമാക്കുന്നതിനും,  നൂതനമായ വളർച്ചയ്ക്ക് അവരെ പ്രാപ്തരാക്കുന്നതിനുമുള്ള   മലയാളി കുടുംബങ്ങളുടേയും സുഹൃത്തുക്കളുടേയും ഭൂഖണ്ഡാന്തര സാഹോദര്യമാണ് ഓർമാ ഇൻ്റർനാഷണൽ.  ഇതിൻ്റെ ഭാഗമായി നടത്തിയ ഓർമാ രാജ്യാന്തര പ്രസംഗ മത്സര പരമ്പര അനേകം യുവ മലയാളി പ്രസംഗകരെ മുൻ നിരയിലെത്തിക്കുന്നതിന് ഉപകരിച്ചു എന്നത് അനുപമമായ പ്രവർത്തന പന്ഥാവായിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ ഓർമാ ഇൻ്റർനാഷണലിൻ്റെ  പ്രൊവിൻസുകളും റീജിയണുകളും ചാപ്റ്ററുകളും യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.

ഇലക്ഷൻ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് : വാട്സാപ്പ് ഫോൺ നമ്പർ 1-267-231-4643

Joy P V  

Jose Attupuram

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.