PRAVASI

ഓർമാ ഇൻ്റർനാഷനൽ ഫിലഡൽഫിയാ ചാപ്റ്റർ: ഷൈലാ-ലീതൂ-മറിയാമ്മ നേതൃത്വം

Blog Image
ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസിയേഷൻ ഇൻ്റർനാഷണലിൻ്റെ (ഓർമാ ഇൻ്റർനാഷനൽ) ഫിലഡൽഫിയാ ചാപ്റ്റർ ഭാരവാഹികളായി പ്രശസ്ത സാമൂഹ്യപ്രവർത്തക ഷൈലാ രാജൻ്റെ (പ്രസിഡൻ്റ്) നേതൃത്വത്തിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു. അജിത് ജേ   (വൈസ് പ്രസിഡൻ്റ്), ലീതൂ ജിതിൻ (ജനറൽ സെക്രട്ടറി), സെബിൻ സ്റ്റീഫൻ (ജോയിൻ്റ് സെക്രട്ടറി), മറിയാമ്മ ജോർജ് (ട്രഷറാർ),  സിനോജ് അഗസ്റ്റിൻ വട്ടക്കാട്ട് (ജോയിൻ്റ് ട്രഷറാർ), ജോയി തട്ടാർകുന്നേൽ, സേവ്യർ ആൻറണി  (എക്സിക്യൂട്ടിവ് മെംബർ) എന്നിവരാണ് സഹ ഭാരവാഹികൾ

ഫിലഡൽഫിയ:  ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസിയേഷൻ ഇൻ്റർനാഷണലിൻ്റെ (ഓർമാ ഇൻ്റർനാഷനൽ) ഫിലഡൽഫിയാ ചാപ്റ്റർ ഭാരവാഹികളായി പ്രശസ്ത സാമൂഹ്യപ്രവർത്തക ഷൈലാ രാജൻ്റെ (പ്രസിഡൻ്റ്) നേതൃത്വത്തിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു. അജിത് ജേ  (വൈസ് പ്രസിഡൻ്റ്), ലീതൂ ജിതിൻ (ജനറൽ സെക്രട്ടറി), സെബിൻ സ്റ്റീഫൻ (ജോയിൻ്റ് സെക്രട്ടറി), മറിയാമ്മ ജോർജ് (ട്രഷറാർ),  സിനോജ് അഗസ്റ്റിൻ വട്ടക്കാട്ട് (ജോയിൻ്റ് ട്രഷറാർ), ജോയി തട്ടാർകുന്നേൽ, സേവ്യർ ആൻറണി  (എക്സിക്യൂട്ടിവ് മെംബർ) എന്നിവരാണ് സഹ ഭാരവാഹികൾ.

ഷൈലാ രാജൻ മെഡിക്കൽ പ്രൊഫഷനലും, നർത്തകിയും, കൽച്ചറൽ പ്രോഗ്രാം അവതാരകയും, ഫിലഡൽഫിയാ എക്യൂമെനിക്കൽ വിമൻസ് ഫോറം കോകോർഡിനേറ്ററും, മികച്ച സംഘാടകയുമാണ്. ലീതൂ ജിതിൻ നേഴ്സ്, നർത്തകി, കലാകാരി എന്നീ നിലകളിൽ തിളങ്ങുന്നു. മറിയാമ്മ ജോർജ് മെഡിക്കൽ പ്രൊഫഷനൽ, ചാരിറ്റി ലീഡർ, സാമൂഹ്യ പ്രവർത്തക എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജിത് ജേ സ്പോട്സ്, ക്രിക്കറ്റ് രംഗങ്ങളിൽ മികവു പൂർത്തുന്നു. സെബിൻ സ്റ്റീഫൻ സിറ്റി ഓഫ് ഫിലഡൽഫിയയിൽ ഇലക്ട്രിക് എഞ്ചിനീയറിങ്ങ് വിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്, ഫോട്ടോഗ്രഫി ഹോബിയിൽ പ്രാവീണ്യം ഉയർത്തുന്നു. സിനോജ് അഗസ്റ്റിൻ സസ്ക്വെഹാനാ മലയാളി അസ്സോസിയേഷൻ്റെ മുൻ പ്രസിഡൻ്റ്, ഹാരിസ് ബർഗിലെ സെൻ്റ് ജോസഫ് സീറോ മലബാർ  കാത്തലിക് മിഷൻ്റെ പ്രിൻസിപൽ ട്രസ്റ്റി, ഗവർണേഴ്സ് അവാർഡ് ജേതാവ്, സോഫ്റ്റ്വേർ എഞ്ചിനിയർ, അമേരിക്കയിൽ ഇന്ത്യൻ ഫിലിം ഡിസ്ട്രിബ്യൂഷണിൽ വിപുലമായ ശൃംഘലയ്ക്കുടമ.

മനുഷ്യ സ്നേഹ നിർഭരമായ,  കേരളാ കുടുംബമൂല്യങ്ങൾക്ക് പ്രാധാന്യം നൽകി, പുതു തലമുറയെ, മലയാള സാഹോദര്യത്തിൻ്റെയും, ലോക സേവന ഔത്സുക്യങ്ങളുടെയും, സംഘചേതനയിൽ  പരിശീലിപ്പിക്കുക എന്ന ദൗത്യത്തിലാണ്, ഓർമാ ഇൻ്റർനാഷനൽ പ്രവർത്തിക്കുന്നത്. 2009ൽ ഫിലഡൽഫിയയിലാണ് ഓർമാ ഇൻ്റർനാഷനൽ ആരംഭം കുറിച്ചത്. വിവിധ രാജ്യങ്ങളിൽ ഓർമാ ഇൻ്റർനാഷണലിൻ്റെ റീജിയണുകളും ചാപ്റ്ററുകളും യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ലയൺസ് ഇൻ്റർനാഷനൽ, ജേസീസ് ഇൻ്റർനാഷണൽ എന്നീ പ്രസ്ഥാനങ്ങൾ അമേരിക്കയിൽ ആരംഭിച്ച് ലോകമെമ്പാടും പ്രസക്തമായതു പോലെ ,  വിശ്വജനീന മലയാളികളുടെ ആധുനിക രാജ്യാന്തര സംഘടന എന്ന ദീർഘകാല ലക്ഷ്യത്തെ മുൻനിർത്തിയാണ്, ഓർമാ ഇൻ്റർനാഷണൽ നിലകൊള്ളുന്നത്. പ്രഗത്ഭരായ മലയാളി യുവാക്കളുടെ മികവുകളെ സ്വരുക്കൂട്ടി സാഹോദര്യത്തിൻ്റെ ആഗോള മലയാളയുഗം കൈവരിയ്ക്കുന്നതിൻ്റെ തുടക്കമെന്ന നിലയിൽ ആരംഭിച്ച, ഓർമാ ഇൻ്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷൻ മുഖ്യ അജണ്ടയായി മാറിയിരിക്കുന്നു. മോട്ടിവേഷണൽ എഡ്യൂക്കേറ്ററും അമേരിക്കയിൽ അദ്ധ്യാപകനുമായ ജോസ് തോമസിൻ്റെ നേതൃത്വത്തിൽ, ഓർമാ ഇൻ്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷൻ, ആഗോള മലയാളികളുടെ പങ്കാളിത്തം കൊണ്ട് വിജയ പതാക ഉയർത്തുന്ന വേളയിൽ, ഓർമാ ഇൻ്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റ റിൻ്റെ പുതിയ ഭാരവാഹികൾക്ക് ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ഓർമാ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ, സെക്രട്ടറി ഷാജി അഗസ്റ്റിൻ, ട്രഷറാർ റോഷിൻ പ്ളാമൂട്ടിൽ, പബ്ളിക് അഫ്ഫയേഴ്സ് ചെയർ വിൻസൻ്റ് ഇമ്മാനുവേൽ, ടാലൻ്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ്,  ഓർമാ ഇൻ്റർനാഷണൽ അമേരിക്കാ പ്രൊവിൻസ് പ്രസിഡൻ്റ് അലക്സ് തോമസ്,  വൈസ് പ്രസിഡൻ്റ്  സർജൻ്റ്  ബ്ളെസ്സൺ മാത്യൂ, സെക്രട്ടറി അലക്സ് അബ്രാഹം, ട്രഷറാർ  റോബർട് ജോൺ അരീച്ചിറ,  കേരളാ ചാപ്റ്റർ പ്രസിഡൻ്റ് കുര്യാക്കോസ് മാണിവയലിൽ, ഓർമാ ഇൻ്റർനാഷ്ണൽ ഇന്ത്യാ റീജിയൺ പ്രസിഡൻ്റ് പി സി വിൻസൻ്റ്, ചെയർമാൻ കെ ജെ ജോസഫ്, സെക്രട്ടറി ഷീജാ കെപി,  വൈസ് ചെയർ ഡോ. അഞ്ചു ടോണി,  എന്നിവർ വീഡിയോ കോൺഫെറൻസിൽ ആശംസകൾ നേർന്നു.

Shyla Rajan

Ajith Jey

Leethu Jithin

Mariamma George

Sebin Stephen

Sinoj Augustine

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.