ഡാളസ് :തിരുവല്ല നിരണം പുതുപ്പള്ളിൽ കണ്ടത്തിൽ പരേതനായ ഐപ്പിന്റെ മകൻ രാജൻ പി ഐ ( 78 വയസ്സ് ) ഓഗസ്റ് 19 നു തിരുവല്ലയിൽ നിര്യാതനായി.
ഭാര്യ ലീലാമ്മ രാജൻ റാന്നി മാമ്പ്ലാക്കൽ കുടുംബാംഗമാണ്.
മക്കൾ: സിന്ധു (ഡാളസ്) ഷീബ (ദുബായ്) ജഗൻ (യു കെ) എന്നിവരും
മരുമക്കൾ: ജോൺസൺ (ഡാളസ്) രാജാ (ദുബായ്) ജോയ്‌സ് (യു കെ)
കൊച്ചുമക്കൾ: നേഹ, നിയാ, അച്ചു, ചിച്ച എന്നിവരുമാണ്.
ശവസംസ്‌കാരം പിന്നീട്
കുറഞ്ഞ സമയം കൊണ്ട് ഡാളസ് മലയാളികളുടെ പ്രിയംങ്കരനായി മാറിയ എ എം ഡബ്ല്യൂ എ ഡാളസ് ഘടകം ട്രഷറർ ജോൺസൺ വറുഗീസിന്റെ ഭാര്യ പിതാവാണ് അന്തരിച്ച രാജൻ പി ഐ.
കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ വറുഗീസ് ഡാളസ് 469 269 4975
.png)

