PRAVASI

പന്തളം ബിജു ഫോമാ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു.

Blog Image

ലാസ് വെഗാസ്: 2028-2030 കാലയളവിലെ ഫോമാ (FOMAA) ട്രഷറർ സ്ഥാനത്തേക്ക് പന്തളം ബിജു തോമസ് മത്സരിക്കുന്നു. ഫോമയിലും, വിവിധ മലയാളി സംഘടനകളിലും, നിരവധി ഉത്തരവാദിത്തങ്ങൾ വഹിച്ച് സംഘടനാ പ്രവർത്തനരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ശ്രദ്ധേയമാണ്. നിലവിൽ, ഫോമയുടെ പുതിയ റീജിയനായ മൗണ്ടൈൻ റീജിയന്റെ പ്രഥമ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ഫോമായിൽ, പതിനെട്ട് വർഷങ്ങളായുള്ള സംഘടനാ പ്രവർത്തന മികവും നേതൃപരിചയവും കൈമുതലാക്കിയ സ്ഥാനാർഥിത്വം.

ഫോമയുടെ വെസ്റ്റേൺ റീജിയൻ വൈസ് പ്രസിഡന്റ്, നാഷണൽ കമ്മിറ്റി മെമ്പർ, ബൈലോ കമ്മിറ്റി ചെയർമാൻ, പൊളിറ്റിക്കൽ ഫോറം കൺവീനർ, ലാസ് വെഗാസ് കൺവെൻഷൻ കോർഡിനേറ്റർ, ഫോമാ പബ്ലിക് റിലേഷൻസ് ഓഫീസർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, കേരള അസോസിയേഷൻ ഓഫ് ലാസ് വേഗസിൻറെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിവിധ തലങ്ങളിൽ സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ട്രഷറർ സ്ഥാനാർഥിത്വത്തിന് കരുത്തുപകരുന്നു. സംഘടനയുടെ സാമ്പത്തിക കാര്യങ്ങളിൽ സുതാര്യതയും, ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനും, അംഗങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനും, കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഫോമയുടെ വളർച്ചയ്ക്ക് സംഭാവന നൽകുന്നതിനും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ലക്ഷ്യമിടുന്നു.

സംഘടനാ രംഗത്തെ പരിചയവും പ്രവർത്തന മികവും മുൻനിർത്തി ഫോമയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാണ് പന്തളം ബിജു തോമസ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഫോമാ അംഗങ്ങളുടെ  അഭ്യുദയകാംക്ഷികളുടെയും പിന്തുണയും സഹകരണവും അദ്ദേഹം ദയവായി അഭ്യർഥിക്കുന്നു.

 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.