PRAVASI

ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ പാരീഷ് ഡേ ആഘോഷിച്ചു

Blog Image

നവംബർ 16 ശനിയാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക  ഇടവകയിൽ പാരീഷ് ഡേ ആഘോഷിച്ചു . 5  മണിക്ക് ഇടവക വികാരി റെവ. ഫാ  .ജോസെഫ് തറയ്ക്കൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.  കലാപരിപാടികളുടെ ആരംഭത്തിൽ റെവ. ഫാ  .ജോസെഫ് തറയ്ക്കൽ സ്വാഗതം ആശംസിച്ചു , ലീജിയൻ ഓഫ് മേരീ റിപ്പോർട്ട്  ജൊസിനാ താന്നിച്ചുവട്ടിൽ , സെ.ജോസെഫ് കൂടാരയോഗം റിപ്പോർട്ട് ഫിലിപ്സൺ താന്നിച്ചുവട്ടിൽ , സെ സ്റ്റീഫൻസ് കൂടാരയോഗം  റിപ്പോർട്ട് ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതിൽ , സേക്രഡ് ഹാർട്ട് കൂടാരയോഗം  റിപ്പോർട്ട് ജിൻസ് താനത്ത്  ,സൺ‌ഡേ സ്കൂൾ റിപ്പോർട്ട് സിമി തൈമാലിൽ  (DRE ) ,മിഷൻ ലീഗ്‌ റിപ്പോർട്ട്  ഹെലെൻ മംഗലത്തേട്ട് എന്നിവർ അവതരിപ്പിച്ചു . കെ.സി.എസ് ഡിട്രോയിറ്റ് വിൻഡ്സർ സംഘടനയെ പ്രതിനിധീകരിച്ചു  വൈസ് പ്രസിഡന്റ് മാക്സിൻ ഇടത്തിപറമ്പിൽ ആശംസ അർപ്പിച്ചു . അനു മൂലക്കാട്ട് ,ഏയ്ഞ്ചൽ തൈമാലിൽ , മൈക്കൾ ചെമ്പോല ,ജെയ്ഡൻ എരുമത്തറ എന്നിവർ എം.സീ. മാരായിരിന്നു .ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കൽ ,പാരീഷ് കൗൺസിൽ അംഗങ്ങൾ പ്രോഗ്രാം കോർഡിനേറ്റർ അനു  മൂലക്കാട്ട് ,  കൾച്ചറൽ കോർഡിനേറ്റർമാരായ ഏയ്ഞ്ചൽ തൈമാലിൽ , മൈക്കൾ ചെമ്പോല എന്നിവരുടെ അക്ഷീണമായ നേത്രുത്വവും പരിശ്രമവുമാണ് പാരീഷ്ഡേ മനോഹരമായത് . അനു  മൂലക്കാട്ട് , കൃതജ്ഞത പറഞ്ഞു . തുടർന്ന് സ്നേഹ  വിരുന്നും നടത്തപ്പെട്ടു .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.