ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഇടവക ദിനം ആഘോഷിച്ചു. ഇടവക സ്ഥാപിതമായതിന്റെ പതിനാലാം വാർഷികം ഗ്രാൻഡ് പേരന്റ്സ് ഡേയോടൊപ്പം സംയുകതമായാണ് ആഘോഷിച്ചത്.
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഇടവക ദിനം ആഘോഷിച്ചു. ഇടവക സ്ഥാപിതമായതിന്റെ പതിനാലാം വാർഷികം ഗ്രാൻഡ് പേരന്റ്സ് ഡേയോടൊപ്പം സംയുകതമായാണ് ആഘോഷിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി അർപ്പിക്കപ്പെട്ട കൃതജ്ഞതാ ബലിക്ക് ക്നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ, ഫാ. ജിതിൻ വല്ലാർകാട്ടിൽ എന്നിവർ സഹ കാർമ്മികരായിരുന്നു. ഇടവകയിൽ 2023 ജൂലൈ മാസത്തിനും 2024 ജൂലൈ മാസത്തിനും ഇടയിൽ പുതുതായി ചേർന്ന പുതിയ കുടുംബങ്ങളെയും ഇടവകയിൽ പുതുതായി ഗ്രാൻഡ് പരെന്റ്സ് ആയ കുടുംബങ്ങളെയും കൃതജ്ഞതാബലിക്ക് ശേഷം ആദരിച്ചു. ഈ വർഷം വിവാഹ വാർഷികത്തിന്റെ ജൂബിലികൾ ആഘോഷിക്കുന്നവരെ ക്നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ പൊന്നാടയണിയിച്ച് ആദരിച്ചു. വികാരി ഫാ. സിജു മുടക്കോടിലിനോടൊപ്പം , സിസ്റ്റർ സിൽവേരിയസ് കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ ഇടവകദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകി