അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2026 -28 കാലയളവിലെ പ്രസിഡന്റായി ഫൊക്കാനയുടെ മുതിർന്ന നേതാവും വാഗ്മിയുമായ ഫിലിപ്പോസ് ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു.ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം നൽകിയ ഈ ടീമിൽ സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും പ്രശംസാവഹമായ സേവനങ്ങൾ കാഴ്ചവെച്ച പ്രമുഖ നേതാക്കളാണ് ഉള്ളത് .സംഘടനയിലെ നാനാത്വത്തിലെ ഏകത്വം കൂടുതൽ ശക്തിപ്പെടുത്താനും അതിലൂടെ ആത്മാർത്ഥമായി പ്രവർത്തിക്കാനും തങ്ങൾക്കാകുമെന്ന ഉറച്ച വിശ്വാസത്തോടെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയവരാണ് ടീം ഇന്റഗ്രിറ്റി അംഗങ്ങൾ. ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ ഫിലിപ്പോസ് ഫിലിപ്പിനോടൊപ്പം ടീം ഇന്റഗ്രീറ്റിയിൽ ജനറൽ സെക്രട്ടറിയായി സന്തോഷ് നായരും, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയി ലിൻഡോ ജോളിയും (എതിരില്ലാതെ ) , ട്രഷറർ ആയി ആന്റോ വർക്കിയും വിമൻസ് ഫോറം ചെയർ ആയി ഡോക്ടർ ഷൈനി രാജുവും ജോസി കാരക്കാട്ട് വൈസ് പ്രസിഡന്റായും ,അപ്പുക്കുട്ടൻ പിള്ള അസ്സോസിയേറ്റ് ട്രെഷററായും ,സോണി അമ്പൂക്കൻ അസ്സോസിയേറ്റ് സെക്രട്ടറി ആയും ,ഡോ.അജു ഉമ്മൻ അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി ആയും ഗ്രേസ് മാറിയ ജോസഫ് അഡിഷണൽ അസ്സോസിയേറ്റ് ട്രെഷററായും തെരഞ്ഞെടുക്കപ്പെട്ടു .
ഫിലിപ്പോസ് ഫിലിപ്പ് നേതൃത്വം നൽകിയ ടീം ഇന്റഗ്രിറ്റി പാനലിലെ മുഴുവൻ മത്സരാർത്ഥികളും വിജയിച്ചു. ഫൊക്കാന അന്തർദ്ദേശീയ കൺവൻഷനോടനുബന്ധിച്ച് കലഹാരിയിൽ നടന്ന വാശിയേറിയ മൽസരത്തിൽ ഫൊക്കാന അംഗങ്ങൾ ആവേശത്തോടെയാണ് പകെടുത്തതെന്ന് ഇലക്ഷൻ കമീഷണർ ജോർജി വർഗീസ്, കമ്മീഷൻ അംഗമായ ബിജു കൊട്ടാരക്കര , ജോൺ പി ജോൺ എന്നിവർ അറിയിച്ചു.
വോട്ടിംഗ് നില
ആകെ വോട്ട്; പോൾ ചെയ്‌തത് 604
പ്രസിഡൻറ്
ഫിലിപ്പോസ് ഫിലിപ്പ് -355
ലീലാ മാരേട്ട് --247
ജനറൽ സെക്രട്ടറി
സന്തോഷ് നായർ --402
ജോർജ് ഓലിക്കൽ -190
ട്രഷറർ
ആന്റോ വർക്കി-354
രേവതി പിള്ള -242
എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്
ലിൻഡോ ജോളി ( എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു )
വൈസ് പ്രസിഡൻറ്
ജോസി ജെ കാ രക്കാട്ട് -343
ലാജി തോമസ് -247
അസോസിയേറ്റ് സെക്രട്ടറി
സോണി തോമസ് അമ്പൂക്കൻ -376
ബ്രിഡ്ജറ്റ് ജോർജ് -316
അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി
അജു ഉമ്മൻ -372
ഷാജി സാമുവൽ -216
അസോസിയേറ്റ് ട്രഷറർ
അപ്പുക്കുട്ടൻ പിള്ള--389
ഫാൻസി മോൾ പള്ളാത്തുമഠം --202
അഡീഷണൽ അസോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥികൾ
ഗ്രേസ് മറിയ ജോസഫ് -354
ദേവസി പാലാട്ടി --336
വിമൻസ് ഫോറം ചെയർ
ഷൈനി രാജു -348
സരൂപ മോഹൻ --241
ബോർഡ് ഓഫ് ട്രസ്റ്റീസ് (2 )
ജോയ് വി ചാക്കപ്പൻ --509
മനോജ് ജെ എടമന--334
സുധ കർത്ത --208
കമ്മിറ്റി അംഗങ്ങൾ
ബിജോ വിതയത്തിൽ --420
റെജി വർഗീസ്- 415
അജു എബ്രഹാം 415
ഷൈമി ജേക്കബ് -409
മേരി ഫിലിപ്-399
സുജ ജോസ്--396
ആന്റണി മാത്യു- 368
സുഷമ പ്രവീൺ--368
അനിൽ കുമാർ ദാമോദരൻ പിള്ള -346
ചെറിയാൻ പെരുമാൾ --342ആദർശ് രവീന്ദ്രൻ--342
ശിവ തഷ്ണാത് -341
ജോർജ് നടവയൽ ദേവസ്യ --337
ജിൻസ് ജോസഫ്--265
റോണി വർഗീസ്-264
സുബി ബാബു 261
നിജോ എ. 221
തോമസ് ടി സക്കറിയ 211
സാജ് കവിന്റെ അരികത്ത് 210
മാത്യു കുര്യൻ 200
അഖിൽ വിജയൻ 176
ശോശാമ്മ ആൻഡ്രൂസ് 172
മേരി ഇ. ജോസഫ് 165
അഭിലാഷ് ജോൺ 147
ഫിലിപ്പോസ് ഫിലിപ്പ്. ഒട്ടനേകം വൈവിധങ്ങളെ ഒരു കുടക്കീഴിൽ ഒന്നിച്ചു ചേർത്ത് ഒരേ സ്വരത്തിൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്ന അമേരിക്കൻ മലയാളികളുടെ ഈ കൂട്ടായ്മയ്ക്ക് കരുത്തുറ്റ തലവനാകാനും തന്നാൽ ആകുമെന്ന് തെളിയിച്ച നേതാവ്. പരിചയസമ്പത്തു കൊണ്ടും ആത്മധൈര്യം കൊണ്ടും ജന പിന്തുണ കൊണ്ടും അതിശക്തനായ വ്യക്തിയാണ് ഫിലിപ്പോസ് ഫിലിപ്പ്. സംഘടനയുടെ ലീഗൽ കോഡിനേറ്റർ എന്ന പദവിയിൽ പ്രവർത്തനമനുഷ്ഠിക്കുമ്പോൾ 2018 മുതലുള്ള 7 വ്യവഹാരങ്ങളിൽ ഫൊക്കാനയെ പ്രതിരോധിച്ച് എതിർകക്ഷികൾ സമർപ്പിച്ച ഹർജിക്കെതിരെ വിജയം കൊയ്ത സ്തുത്യർഹനായ വ്യക്തിയാണ് അദ്ദേഹം. നിലവിൽ രണ്ടാം തവണയും ലോക കേരള സഭ അംഗമാണ്. ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, ഫൊക്കാന കൺവെൻഷൻ ചെയർമാൻ, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ, സുവനീർ എഡിറ്റർ, നാഷണൽ കമ്മിറ്റി അംഗം തുടങ്ങി സംഘടനയുടെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള എൻജിനീയറിങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (KEAN) യുടെ സ്ഥാപകരിൽ ഒരാൾ എന്ന നിലയിൽ വളരെ ശ്രദ്ധേയനായ അദ്ദേഹം കീൻ സ്ഥാപക ജനറൽ സെക്രട്ടറി, പ്രസിഡണ്ട്, ബോർഡ് ചെയർ, പബ്ലിക് റിലേഷൻസ് ഓഫീസർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
സന്തോഷ് നായർ. 2026 28 വർഷത്തേക്കുള്ള ഫൊക്കാനയുടെ ജനറൽ സെക്രട്ടറിയായി വരുമ്പോൾ ടീം ഇന്റഗ്രീറ്റിയോട് പ്രവർത്തനങ്ങൾ കൊണ്ടും പ്രതികരണങ്ങൾ കൊണ്ടും തോളോട് തോൾ ചേർന്ന് നിൽക്കുന്ന വ്യക്തിയാണ് സന്തോഷ് നായർ. ഐക്യകണ്ഠമായ പ്രവർത്തനങ്ങൾക്ക് സദാ സന്നദ്ധനായ അദ്ദേഹം തന്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തി സംഘടന ശേഷി തെളിയിച്ച വ്യക്തിത്വമാണ്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC )കേരള ചാപ്റ്റർ സെക്രട്ടറിയായും ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഫൊക്കാനയുടെ റീജണൽ വൈസ് പ്രസിഡണ്ട് ആയും ചിക്കാഗോ ബ്രദേഴ്സ് ക്ലബ്ബിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു.ഫൊക്കാനയുടെ വോളിബോൾ ടൂർണ്ണമെന്റ്, സ്റ്റാർ സിംഗർ പ്രോഗ്രാം, സ്പെല്ലിംഗ് ബീ തുടങ്ങിയ പദ്ധതികൾ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം.
ഫൊക്കാനയുടെ നിലവിലെ ഫ്ലോറിഡ ആർ വി പിയായിരുന്ന ലിന്റോ ജോളിയാണ് എതിരില്ലാതെ 2026 28ലെ ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു . ബിസിനസ് സംരംഭകൻ, ചാരിറ്റി പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ എന്നിങ്ങനെ സംഘടനാ രംഗത്തും വ്യക്തിപരമായും വലിയ നേട്ടങ്ങൾ കൊയ്ത വ്യക്തിയാണ് അദ്ദേഹം. പ്രൊഫഷണൽ പൈലറ്റ് പരിശീലന സ്കൂൾ ഉൾപ്പെടെ നിരവധി ബിസിനസ് സംരംഭങ്ങളിലൂടെ ഒട്ടനേകം മലയാളികൾക്ക് ലിൻഡോ ജോളി തൊഴിൽ നൽകുന്നു. ചാരിറ്റി രംഗത്തും കായിക ഇവന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിലും ലിന്റോ സജീവ പ്രവർത്തകനാണ്. സംഘടനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പദവിയിലേക്ക് മത്സരിക്കുമ്പോൾ കുന്നോളം ഉത്തരവാദിത്തങ്ങളും പദ്ധതികളും കാര്യക്ഷമമായി ചെയ്തു തീർക്കേണ്ട ഗൗരവപരമായ കർത്തവ്യ മനോഭാവം തനിക്കുണ്ടെന്ന് ഒരേസമയം സംരംഭകനായും സംഘടനാ പ്രവർത്തകനായും തെളിയിക്കുകയാണ് ലിന്റോ ജോളി.
ട്രഷറർ ആയി വിജയിച്ച ആന്റോ വർക്കി ഫൊക്കാനയുടെ റീജിയണൽ വൈസ് പ്രസിഡന്റാണ് .വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനും മുൻ പ്രസിഡണ്ടും ഇപ്പോഴത്തെ കോർഡിനേറ്ററുമാണ്. കൂടാതെ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ജോയിൻ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ബ്രോങ്ക്സ് സീറോ മലബാർ കത്തോലിക്ക് ചർച്ചിൽ സജീവ പ്രവർത്തനം കാഴ്ചവച്ച അദ്ദേഹം 2023 മുതൽ സീറോ മലബാർ കാത്തലിക് കോൺഗ്രസിന്റെ ബ്രോങ്ക്സ് ചാപ്റ്റർ പ്രസിഡണ്ടായും നിസ്വാർത്ഥ സേവനം കാഴ്ചവച്ചു. അതിനോടൊപ്പം തന്നെ ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചു.
വുമൺസ് ഫോറം ചെയർ ആയ ഡോക്ടർ ഷൈനി രാജു. ന്യൂജേഴ്സിയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ ( മഞ്ച് ) മുൻ പ്രസിഡണ്ടായ ഡോക്ടർ ഷൈനി, വുമൺസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, റീജണൽ വിമൻസ് ഫോം കോഡിനേറ്റർ, നാഷണൽ കമ്മിറ്റി മെമ്പർ തുടങ്ങിയ നിരവധി സ്ഥാനങ്ങൾ ഫൊക്കാനയിൽ വഹിച്ചിട്ടുണ്ട്. അവതാരക, സംഘടനാ പ്രവർത്തക, മത - സാംസ്കാരിക പ്രവർത്തക, ചാരിറ്റി പ്രവർത്തക, അധ്യാപിക, ഹെൽത്ത് കെയർ പ്രൊഫഷണൽ. ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗമായിരുന്നു. മഞ്ച് സംഘടനയുടെ നേതൃത്വകാലങ്ങളിൽ ഒട്ടനകം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും, സംഘടനയുടെ പ്രവർത്തനങ്ങളെ വിപുലീകരിക്കുകയും ചെയ്തിരുന്നു. കലാ - സാംസ്കാരിക വേദികളിൽ നിറസാന്നിധ്യമായ ഷൈനി അവതാരക എന്ന നിലയിലും മിന്നി തിളങ്ങി. കേരളത്തിൽ നിന്നും മാത്തമാറ്റിക്സിൽ മാസ്റ്റേഴ്സ് കഴിഞ്ഞ ഷൈനി ന്യൂജേഴ്സി സ്റ്റേറ്റ് കോളേജിൽ നിന്നും എം എസും ശേഷം പി എച്ച് ഡി യും കരസ്ഥമാക്കി. ന്യൂജേഴ്സിയിലെ എക്സസ് കൗണ്ടി കോളേജ്, കേൾഡ് വെൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ മാത്തമാറ്റിക്സ് അധ്യാപികയായി വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു.
.png)
PHILIPOSE PHILIP-PRESIDENT
SANTHOSH NAIR-GENERAL SECRETARY
ANTO VARKEY-TREASURER

LINDO JOLLY-EXE.VICE PRESIDENT
JOSSY KARAKATTU-VICE PRESIDENT
SONY THOMAS AMBOOKEN-ASSO.SECRETARY
Dr SHINY RAJU-WOMENS FORUM CHAIR
8-UTTAN PILLAI-ASSO.TREASURER
Dr AJU OOMMEN -ADDL ASSO.SECRETARY

10-E MARIA JOSEPH- ADDL.ASSO.TREASURER


