PRAVASI

ഫീനിക്സ് ക്ലബ്ബിന്റെ ‘ഓണം പൊന്നോണം 2026’ ഓഗസ്റ്റ് 30ന്

Blog Image

ന്യൂയോർക്: ഫീനിക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും വിപുലമായി സംഘടിപ്പിച്ചുവരുന്ന ‘ഓണം പൊന്നോണം’ ആഘോഷം ഈ വർഷം ഓഗസ്റ്റ് 30ന് സെന്റ് സ്റ്റീഫൻസ് ക്നാനായ ചർച്ച് ഹാളിൽ നടക്കും.  

കേരളത്തിന്റെ സമ്പന്നമായ ഓണപ്പാരമ്പര്യവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന രീതിയിലാണ് ഇത്തവണയും ആഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. വൈവിധ്യമായ കലാപരിപാടികൾ, ആവേശകരമായ വടംവലി മത്സരം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷത്തിന്റെ   പ്രധാന ആകർഷണങ്ങളായിരിക്കും.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ചുകൂടി സൗഹൃദവും ഐക്യവും വിളിച്ചോതുന്ന വേദിയായി ‘ഓണം പൊന്നോണം’ ആഘോഷത്തെ മാറ്റുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് ഫീനിക്സ് ക്ലബ് നടത്തിവരുന്നത്.

ഫീനിക്സ് പൊന്നോണത്തിലേക്ക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഭാരവാഹികൾ: പ്രസിഡന്റ്: സൈഫി ജോസഫ്,  വൈസ് പ്രസിഡന്റ്: വരുൺ ഈപ്പൻ, സെക്രട്ടറി: അമൽ ഞാലിയത്ത്,  ട്രഷറർ: ജോപ്പീസ് അലക്സ്,  ജോയിന്റ് സെക്രട്ടറി: രഞ്ജു ജോസഫ്, ജോയിന്റ് ട്രഷറർ: വിജോയ് ജോസഫ്

അഡ്വൈസർമാർ:  ജിൻസ് ജോസഫ്, ജോസ് മാത്യു, സരുൺ സക്കറിയ, ഹുസ്നി നസീർ, അനീഷ് മധു.

ബോർഡ് ഓഫ് ഡയറക്ടേഴ്സ്:  ജോഷ് ജോസഫ്, റോജിസ് ഫിലിപ്പ്, നോബിൾ തോമസ്, ക്രിസ്റ്റി ജോസഫ്, മനു ജോർജ്, ടിബിൻ തോമസ്, തോമസ് ഫിലിപ്പ്. ഓഡിറ്റർ: പോൾ മാത്യു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.