PRAVASI

'ഡിയർ ശ്രീ രേവന്ത് റെഡ്ഡി...' ഡാഷ് മോൻ പരാമര്‍ശം വിവാദമായപ്പോൾ തിരുത്തുമായി മുഖ്യമന്ത്രി

Blog Image

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയുടെ 'നീ പോ മോനേ വിജയാ' എന്ന പരാമർശത്തിലാണ് മറുപടി കത്ത് നൽകിയിരിക്കുന്നത്. ഡിയർ ശ്രീ രേവന്ത് റെഡ്ഡി എന്ന അഭിസംബോധനയോടെ തുടങ്ങുന്ന കത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് മുഖ്യമന്ത്രി നിരത്തുന്നുണ്ട്.`പോകും, മുന്നോട്ട് തന്നെ പോകും നവകേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ട് തന്നെ പോകും' എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. `നീ പോ മോനേ വിജയാ' എന്ന രേവന്ത് റെഡ്ഡിയുടെ വിളിയ്ക്ക് മറുപടിയുമായി പിണറായി വിജയൻ രം​ഗത്തുവന്നിരുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ട്. അദ്ദേഹം അത് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ ഡാഷ് മോൻ പരാമര്‍ശത്തിൽ പ്രതികരിച്ച് നിരവധി നേതാക്കൾ രം​ഗത്തുവന്നിരുന്നു. ഒന്നൂകൂടെ ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ഡാഷും കൂടി പൂരിപ്പിച്ചേനേയെന്നും ദൈവമേ അങ്ങനെയായിരുന്നെങ്കിൽ കേരളത്തിനത് എന്ത് നാണക്കേടാകുമായിരുന്നുവെന്നുമായിരുന്നു വി ഡി സതീശന്റെ പ്രതികരണം. ഡാഷ് മോൻ പരാമര്‍ശം വിവാദമായതോടെയാണ് ഡിയർ രേവന്ത് റെ‍ഡ്ഡിയെന്ന് അഭിസംബോധന ചെയ്യുന്ന മറുപടി കത്ത് പുറത്തുവിട്ട് തലയൂരാൻ ശ്രമിക്കുന്നത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.