PRAVASI

പിണറായി കോട്ട തകർത്ത് കരുത്തനായ് കെ. സുധാകരൻ

Blog Image
കേരളത്തിന്റെ പാർലമെന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ക്ലാസിക് പോരാട്ടം. അതിന്റെ മിന്നുന്ന വിജയം യുഡിഎഫ് സ്വന്തമാക്കമ്പോൾ സാരഥിയായി കെ. സുധാകരൻ. കണ്ണൂർകോട്ടയിലെ ഈ ഗർജ്ജിക്കുന്ന സിംഹം കേരളം മുഴുവൻ നിറഞ്ഞാടിയപ്പോൾ യുഡിഎഫ് വിജയം ആരേയും അത്ഭുതപ്പെടുത്തുന്നതായി.

കേരളത്തിന്റെ പാർലമെന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ക്ലാസിക് പോരാട്ടം. അതിന്റെ മിന്നുന്ന വിജയം യുഡിഎഫ് സ്വന്തമാക്കമ്പോൾ സാരഥിയായി കെ. സുധാകരൻ. കണ്ണൂർകോട്ടയിലെ ഈ ഗർജ്ജിക്കുന്ന സിംഹം കേരളം മുഴുവൻ നിറഞ്ഞാടിയപ്പോൾ യുഡിഎഫ് വിജയം ആരേയും അത്ഭുതപ്പെടുത്തുന്നതായി. ഫലം എണ്ണിതുടങ്ങമ്പോൾ മുതൽ കേരളം സഞ്ചരിക്കുന്നത് കോൺഗ്രസിനൊപ്പം മാത്രമെന്ന് തെളിഞ്ഞുകണ്ടു. കണ്ണൂരിലടക്കം സിപിഎം കോട്ടകളെ പൊളിച്ചടുക്കി മിന്നുന്ന വിജയം. കേരളത്തിലേക്കും ആ വിജയകാറ്റ് കെ. സുധാകരന് പകരാൻ കഴിഞ്ഞുവെങ്കിൽ അതിന് കാരണം ആ നേതാവിന്റെ  പിണറായി വിജയനെതിരെയുള്ള വിശ്രമമില്ലാത്ത രാഷ്ട്രീയ പോരാട്ടങ്ങളും
കോൺഗ്രസ് പ്രവർത്തകർക്ക് നൽകിയ ആത്മവിശ്വാസവും ആണ്.

ഇന്ത്യ മുന്നണിക്ക് ഒപ്പം അഭിമാനമായി കേരളത്തിലെ കോൺഗ്രസ് സാരഥികൾ അണിനിരക്കുമ്പോൾ അതിന്റെ എല്ലാ വിജയങ്ങൾക്കും കാരണം കെ. സുധാകരന്റെ കൃത്യമായ പ്രവർത്തനങ്ങളും അനുഭവ പരിജ്ഞാനവുമാണ്. പാർട്ടിയിലെയും മുന്നണിയിലേയും ഒരുമയാണ്

സ്ഥാനാർഥി നിർണയം മുതൽ പ്രചരണത്തിന്റെ ഓരോ ഘട്ടത്തിലും കൂട്ടായി എടുത്ത
കെ. സുധാകരന്റെ നിലപാടുകൾ ആണ്. കണ്ണൂരിൽ സ്ഥാനാർഥിയായി തുടരമ്പോഴും അദ്ദേഹം ഓരോ ദിവസവും എല്ലാ മണ്ഡലങ്ങളിലേയും പ്രവർത്തനങ്ങളെ വിലയിരുത്തി. എല്ലാ മണ്ഡലങ്ങളിലും പാർട്ടി പ്രവർത്തകകരെ ഒരുമിപ്പിക്കുന്നതിലും  സീനിയർ നേതാക്കളെ സജീവമായി അണിനിരത്തുന്നതിലും അദ്ദേഹം എടുത്ത ഉറച്ച നിലപാടുകൾ ആണ്.
ഒടുവിൽ തന്നെ വളഞ്ഞും തിരിഞ്ഞും ആക്രമിക്കാൻ ശ്രമിച്ചവർക്ക് നല്ല അത്യുഗ്രൻ വിജയത്തിലൂടെ മറുപടി നൽകി.

സിപിഎമ്മിന്റെ നടുവൊടിക്കുന്ന ഈ ഫലം സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം തന്നെയാണ്. കെ. സുധാകരൻ അധ്യക്ഷനായിരിക്കെ തുടർച്ചയായി പോരാടിയതും ഈ ഭരണവിരുദ്ധ വികാരം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനവേണ്ടിയായിരുന്നു. സംസ്ഥാന സർക്കാർ ജനങ്ങളെ ചൂഷണം ചെയ്തു മുടിക്കുന്നുവെന്നതിന് ഓരോ ദിവസവും അദ്ദേഹം തെളിവുകൾ നിരത്തി. തുടർച്ചയായി അദ്ദേഹം നടത്തിവന്ന ഈ യാത്രകളുടെ കൂടി വിജയമാണ് ഇന്ന് കേരളത്തിൽ കോൺഗ്രസിനെ തേടിയെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ വിജയ സൂചനകളിലേക്ക് കൂടിയാണ് ഈ വിജയം വിരൽ ചൂണ്ടുന്നത്. ഇനിയുള്ള നാളുകളിൽ കെ. സുധാകരനൊപ്പം അണിനിരന്ന് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ആരംഭിക്കുന്നതും ഈ ലക്ഷ്യം തന്നെയായിരിക്കും.

കണ്ണൂരിലെ സുധാകരന്റെ വിജയം ഇടതകോട്ടകളെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. സിപിഎമ്മിന്റെ തുറുപ്പുചീട്ടായ ജില്ലാ സെക്രട്ടറി ജയരാജൻതന്നെ മത്സരരംഗത്തെത്തിയിട്ടും അ പ്രഭാവത്തിനു മുന്നിൽ വഴിമാറി. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും കണ്ണൂർ കെ. സുധാകരൻ തൂത്തുവാരി. മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും പ്രദേശങ്ങളിൽപോലും കെ. സുധാകരൻ വ്യക്തമായ ഭൂരിപക്ഷം നേടിയെങ്കിൽ അത് ആ വ്യക്തിത്വത്തിനുള്ള  കണ്ണൂരിന്റെ ആദരവ് കൂടിയാണ്. കേരളത്തിലെ യുഡിഎഫ് വിജയം ഒരുമയുടെ വിജയമെന്ന് നിസംശയം നമുക്ക് പറയാം. വരാനിരിക്കുന്നത് 
യുഡിഎഫിൻ്റെ
സുവർണകാലവും.

ജെയിംസ് കൂടൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.