PRAVASI

(കവിത) നന്ദിയോടെ നന്ദി ദിനം വരവായി

Blog Image

കടലുകൾ താണ്ടി നാം വന്നെത്തിയോരീ
കനകഭൂവിൽ വീണ്ടുമൊരു നന്ദിനാൾ!
ദേശഭാഷ മത വിശ്വാസ വർണ വർഗ ഭേദമന്യേ
ഏവരെയും തുല്യ നിലയിൽ  ചേർക്കുമീനാട്

തദ്ദേശീയരും വിദേശത്തു നിന്നെത്തിയോരും 
ഇവിടൊരുപോൽ സമന്മാരീകർമ്മ ഭൂമിയിൽ
ഇവിടെ മേയറായിടാം കൗൺസിലറായിടാം
രാജ്യ നീതി ധർമ്മം വിധിക്കും ന്യായാധിപനായിടാം 

നമ്മളെയൊക്കെ ഇവിടെയെത്തിച്ചു കൈത്താങ്ങ് തന്ന
നമ്മുടെ സ്വന്ത ബന്ധുമിത്രാദികളെ കൂപ്പു കൈകളോടെ
നന്ദിയുടെ പൂച്ചെണ്ടുകളാൽ അനുസ്‌മരിക്കണം 
പാലം കടക്കുവോളം നാരായണ നാരായണ 

പാലം കടന്നാൽ പിന്നെ കോരായണ കോരായണ
ആകരുത് നമ്മൾതൻ നിലപാടുകൾ മുഖമുദ്രകൾ
മഞ്ഞിൻ തണുപ്പിലും സ്നേഹത്തിൻ ചൂടായ്
മലയാളി മക്കൾ ഒത്തുചേരുന്ന നന്ദിനാൾ.

ഇന്നലെകളിൽ നമ്മൾ താണ്ടിയ വഴികളും
കൈപിടിച്ചുയർത്തിയ മാതാപിതാക്കളും,
അറിവിന്റെ വെളിച്ചം പകർന്ന ഗുരുക്കളും
ഹൃദയത്തിൽ നിറയുന്ന പുണ്യമുഹൂർത്തം!

പട്ടിണി മാറ്റിയ പുതിയൊരു തീരത്ത്
പങ്കുവെപ്പിന്റെ പാഠം കുറിച്ചവർ,
തദ്ദേശീയർ നീട്ടിയ സ്നേഹക്കരങ്ങളിൽ
നന്ദിയാൽ വിരുന്നൊരുക്കിയോരോർമ്മകൾ.

അക്കരപ്പച്ച തേടിയെത്തിയ നമ്മൾക്ക്
അഭയവും അന്നവും നൽകിയ നാടിനും,
ചേർത്തുപിടിച്ചോരീ നല്ല സമൂഹത്തിനും
കൈകൂപ്പി നന്ദി ചൊല്ലുന്ന ദിനമിത്!

അകലങ്ങളിൽ നിന്നും പറന്നെത്തുമോമന-
മക്കളും കൊച്ചുമക്കളും ചേരുമ്പോൾ,
ടർക്കിയും നാടൻ വിഭവങ്ങൾക്കുമൊപ്പം
ഒഴുകുന്നു സ്നേഹത്തിൻ മധുരസംഗീതം.

കണ്ണീരൊപ്പാൻ നീണ്ട കരങ്ങൾക്കും,
ജീവിതം ധന്യമാക്കിയ സൗഭാഗ്യങ്ങൾക്കും,
എല്ലാം നൽകിയ ദൈവകൃപ കടാക്ഷങ്ങൾക്കും
നന്ദി ചൊല്ലിടാം നന്ദി നമുക്കൊന്നു ചേർന്നു.
നന്ദി ഹാപ്പി താങ്ക്‌സ്ഗിവിങ്ങ് സഹജരെ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.