ഡാലസ് :ഏവർക്കും സുപരിചിതനും അമേരിക്കൻ മലയാളി എഴുത്തുകാരനുമായ ജോസ് ഓച്ചാലിൽനെ ഡാളസ് ക്രിസ്‌തുരാജ ക്നാനായ കത്തോലിക്ക മലങ്കരസമൂഹം പ്രത്യേകം ആദരിച്ചു.നല്ലൊരു കവിയും കഥാകാരനും അനേകം ഭക്തി ഗാനങ്ങളൂം ആൽബംസോങ്ങ്സും എഴുതിയിട്ടുള്ള ഇദ്ദേഹം ഒരു ഭക്തകവിയായും അറിയപ്പെടുന്നു. ഡാളസ് ക്രിസ്‌തുരാജൻ ക്നാനായ കത്തോലിക്ക പള്ളിയുടെ തീരുന്നാളിന് അനുമ്പന്ധിച്ച് നടന്ന മലങ്കര സമൂഹത്തിൻ്റെ കൂട്ടായ്മയിൽ ഇടവക സമൂഹം പ്രത്യേകമായി ആദരിച്ചത്.
ജീവിതം ഒരു തീർത്ഥയാത്ര, പ്രവാസിയുടെ ഗീതങ്ങൾ, നന്മതൻ പൂമരം എന്നീ മൂന്ന് കവിതാസമാഹാരങ്ങളും, പറുദീസയിലെ ചക്രവാകപ്പക്ഷികൾ എന്ന കഥാസമാഹാരവും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവല്ലയ്‌ക്കടുത്ത് തിരുവൻവണ്ടൂരിൽ ഓച്ചാലിൽ കുടുംബത്തിൽ വിദ്വാൻ പി. സി. അബ്രഹാമിൻ്റെയും അന്നമ്മയെന്ന കൊച്ചുപെണ്ണിൻ്റെയും ഒൻപതു മക്കളിൽ ഇളയ മകനായി 1949 ജനിച്ചു. കഥാപ്രസംഗ കലയുടെ ഉപജ്ഞാതാക്കളിൽ ഒരാളും പ്രചാരകനുമായിരുന്നു പിതാവ്. ഡാലസ്സിലെ FMC യിൽ വളരെക്കാലം ജോലി ചെയ്തു. ഇപ്പോൾ ഡാലസിൽ വിശ്രമജീവിതം നയിക്കുന്നു. ഭാര്യ :- ആൻസി ജോസഫ് , മക്കൾ :- അഞ്ജു, അബു, സാം.ഫാ.അബ്രാഹം വാവോളിമാംമ്പുറത്ത് ആദരിക്കൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.ഇടവകയുടെ സീനിയർ ഗ്രൂപ്പിനും മലങ്കരസമൂഹത്തിൻ്റെ വളർച്ചയ്ക്കും കലാ സാഹിത്യമേഖലയിൽ ജോസ് ഓച്ചാലിൽ നൽകികൊണ്ടിരിക്കുന്ന സേവനങളുടെ പ്രതിഫലനമായിട്ടാണ് ഈ ആദരവ് സംഘടിപ്പിച്ചത്.

