PRAVASI

ഡി.ജി.പി റാങ്കിനായി വൻ ചരടുവലികൾ; പൊലീസ് തലപ്പത്ത് അഴിച്ചുപണി ഉടൻ

Blog Image

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.പി.എസ് തലപ്പത്ത് വൻ അഴിച്ചുപണികൾക്ക് കളമൊരുങ്ങുന്നു. പ്രമുഖ ഉദ്യോഗസ്ഥൻ നിതിൻ അഗർവാൾ വിരമിക്കുന്നതോടെ ഒഴിവ് വരുന്ന ഡി.ജി.പി പദവി ലക്ഷ്യമിട്ട് ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ ചരടുവലികൾ സജീവമായിക്കഴിഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുതിയ നിയമനങ്ങൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നിതിൻ അഗർവാൾ ഒഴിഞ്ഞ പദവിയിലേക്ക് സീനിയോറിറ്റി പ്രകാരം ഏറ്റവും മുന്നിലുള്ളത് എ.എം.ആർ. അജിത് കുമാറാണ്.

എന്നാൽ അദ്ദേഹത്തിന്റെ നിയമനം സംബന്ധിച്ച് ഭരണകേന്ദ്രങ്ങളിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ആലപ്പുഴയിൽ നടന്ന വിവാദപരമായ ‘രക്ഷാപ്രവർത്തന’വുമായി ബന്ധപ്പെട്ട് അജിത് കുമാറിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത് അദ്ദേഹത്തിന് ഡി.ജി.പി റാങ്ക് നൽകുന്നതിന് തടസ്സമായേക്കാം. എന്നാൽ തനിക്കെതിരെ ചില കേന്ദ്രങ്ങളിൽ നിന്ന് ബോധപൂർവ്വമായ ആസൂത്രിത നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് അജിത് കുമാറിന്റെ വാദം. ആലപ്പുഴ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്ത് നിന്ന് എച്ച്. വെങ്കിടേഷിനെ മാറ്റാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഈ തസ്തികയിലേക്ക് ദിനേന്ദ്ര കശ്യപ്, പി. വിജയൻ എന്ന പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ഇവരിൽ ആരെ നിയമിക്കണം എന്നതിനെച്ചൊല്ലി ഭരണതലത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ഇതിനുപുറമെ, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയായി ഷൗക്കത്തലിയെ നിയമിച്ചേക്കുമെന്നും സൂചനയുണ്ട്. തിരുവനന്തപുരം, കൊച്ചി സിറ്റി പോലീസ് കമ്മീഷണർമാരെയും മാറ്റാൻ സാധ്യതയുണ്ട്. ഐഎഎസ് തലപ്പത്തും പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം അഴിച്ചുപണി നടന്നിരുന്നു. സസ്‌പെന്‍ഷനിലായിരുന്ന ബി അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമിച്ചത്. എന്‍ പ്രശാന്തിന് കായിക, യുവജന ക്ഷേമ വകുപ്പില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായാണ് നിയമനം. വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ നീക്കി പകരം തദ്ദേശ വകുപ്പില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.