PRAVASI

ബോക്സ് ഓഫീസിൽ പൃഥ്വിരാജിന്റെ ‘ഖലീഫ’ തരംഗം; കളക്ഷൻ 20 കോടി കടന്നു

Blog Image

പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ പുതിയ ചിത്രം ‘ഖലീഫ’ തിയറ്ററുകളിൽ വൻ വിജയം നേടുന്നു. ഓഗസ്റ്റ് 20-ന് റിലീസ് ചെയ്ത ചിത്രത്തിന് സെൻസർ ബോർഡിന്റെ U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം ആഗോളതലത്തിൽ ഇതുവരെ 20 കോടി രൂപ കളക്ഷൻ സ്വന്തമാക്കിയതായി സിനിമാ ട്രാക്കറായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു.

വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു എബ്രഹാമാണ്. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാം തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. മാളവിക ശർമ്മ നായികയായി എത്തുന്ന ചിത്രത്തിൽ ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന സർപ്രൈസ് അതിഥി വേഷത്തിൽ മോഹൻലാലും ചിത്രത്തിൽ എത്തുന്നുണ്ട്.

രഞ്ജി പണിക്കർ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ശിവജിത്, ഷൈൻ വർഗീസ് തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം പകർന്നത് ജേക്സ് ബിജോയ് ആണ്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചു കഴിഞ്ഞു. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.