നോർത്ത് അമേരിക്കൻ ദൈവസഭകളുടെ കൂട്ടായ്മയായ NACOG അതിന്റെ മുപ്പതു വർഷങ്ങളിലെ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചുള്ള ഒരു ചരിത്ര പുസ്‌തകം പ്രകാശനം ചെയ്യുവാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. കാലങ്ങൾ കടന്നു പോകുമ്പോൾ ഗതകാല സമ്മേളനങ്ങളുടെ ചരിത്രങ്ങൾ വിസ്മരിക്കപ്പെടാതെ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യുവാൻ ക്രമീകൃതമായ രേഖകളുടെ അപര്യാപ്തത മനസിലാക്കി അവയെല്ലാം ഒരു ചരിത്ര പുസ്‌തകമായി സൂക്ഷിക്കണം എന്ന നാഷണൽ കമ്മറ്റിയുടെ തീരുമാനത്തിന്റെ ഫലമാണ് ഈ സംരംഭം. തുടക്കം മുതലുള്ള സമ്മേളനങ്ങളുടെ വിവരങ്ങൾ വിശദമായി മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വിഭാഗങ്ങളായി രേഖപ്പെടുത്തും. ഒപ്പം ഭാരവാഹികളുടെ ചിത്രങ്ങൾ, സാമ്പത്തിക വിവരങ്ങൾ , ചാരിറ്റി പ്രവർത്തനങ്ങൾ എല്ലാം അടങ്ങുന്ന ഈ പുസ്‌തകം ഓസ്റ്റണിൽ നടക്കുന്ന മുപ്പതാമത് സമ്മേളനത്തിൽ പ്രകാശനം ചെയ്യുന്നതാണ്. റവ ഫിലിപ്പ് തോമസ്, റോയി മേപ്രാൽ എന്നിവർ ചരിത്ര ക്രോഡീകരങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു

