നാളെ റിലീസ് ചെയ്യാനിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2: ദി റൂളിൻ്റെ അഡ്വാൻസ് ബുക്കിംഗ് കളക്ഷൻ 100 കോടി കടന്നു. അമേരിക്കയിൽ നിന്നും മാത്രം 21 കോടി രൂപയാണ് റിലീസിന് മുമ്പ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. പ്രഭാസ് പ്രധാന വേഷത്തിലെത്തിയ കൽക്കി 2898 എഡിക്ക് ശേഷം ലോകമെമ്പാടുമുള്ള അഡ്വാൻസ് ബുക്കിംഗ് ഗ്രോസിൽ 100 കോടി കവിയുന്ന 2024 ലെ രണ്ടാമത്തെ ഇന്ത്യൻ സിനിമയായി പുഷ്പ 2 മാറി.

ബാഹുബലി 2: ദി കൺക്ലൂഷൻ (90 കോടി), കെജിഎഫ് ചാപ്റ്റർ 2 (80 കോടി), ആർആർആർ (58.73 കോടി) എന്നിവയാണ് അഡ്വാൻസ് ബുക്കിംഗ് കളക്ഷനിൽ ചിത്രത്തിന് മുന്നിലുണ്ടായിരുന്നത്. കേരളത്തിലും സർവകാല റെക്കോർഡാണ് ചിത്രം നേടിയിരിക്കുന്നത്. 3 കോടി രൂപയാണ് ഇവിടെ നിന്നും ചിത്രം നേടിയത്.സുകുമാറിൻ്റെ സംവിധാനത്തിൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ബംഗാളി എന്നീ ആറു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ലോകമെമ്പാടും 3,000 തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
അല്ലു അർജുനെ കൂടാതെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിൽജഗദീഷ് പ്രതാപ് ബണ്ഡാരി, ജഗപതി ബാബു , പ്രകാശ് രാജ്, അനസൂയ ഭരദ്വാജ് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ഭാഗമാകുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
സിനിമ നിർമ്മിക്കുന്നത് പൊതുസേവനത്തിന് അല്ലെന്ന് ആർജിവിചന്ദന കള്ളക്കടത്തിൻ്റെ പശ്ചാത്തലത്തിൽ പുഷ്പ രാജ് എന്ന അധോലോക നായകൻ്റെ കഥ പറഞ്ഞ ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ 2: ദ റൂള്‍’. ചിത്രത്തിൽ പുഷ്പ രാജിൻ്റെ ഭാര്യയായാണ് ശ്രീവല്ലിയയാണ് രശ്മിക മന്ദാന എത്തുന്നത്. ഫഹദ് ഫാസിലിൻ്റെ ഭൻവർ സിംഗ് ഷെഖാവത് ഐപിഎസ് എന്ന കഥാപാത്രമാണ് ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകത. അദ്യ ഭാഗത്തിൽ മികച്ച നിരൂപണ പ്രശംസയാണ് ഈ കഥാപാത്രം നേടിയത്.