PRAVASI

യുഡിഎഫിന് പിന്നാലെ നടന്ന് സമയം കളയാന്‍ അന്‍വറില്ല; പുതിയ മുന്നണിയുണ്ടാക്കുന്നു

Blog Image


 യുഡിഎഫ് പ്രവേശനത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കടുത്ത നിലപാടില്‍ തുടരുന്ന സാഹചര്യത്തില്‍ ഭാവി പരിപാടികള്‍ പ്രഖ്യാപിച്ച് പിവി അന്‍വര്‍. ഇനി യുഡിഎഫിന് പിന്നാലെ നടക്കാന്‍ ഇല്ലെന്നാണ് അന്‍വറിന്റെ പുതിയ നിലപാട്. ആ വിഷയം ചര്‍ച്ച ചെയ്ത് ഇനിയും സമയം കളായനില്ല. ചെറിയ പാര്‍ട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിര്‍ത്തി ഒരു മുന്നണി ഉണ്ടാക്കി തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പോവുകയാണെന്ന് അന്‍വര്‍ വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസാകും പുതിയ മുന്നണിയെ നയിക്കുക. വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നും അന്‍വര്‍ പറഞ്ഞു.യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനം കൊണ്ട് ഭൂമിയില്‍ ജീവിക്കാതിരിക്കാന്‍ കഴിയില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി തന്നെ മുന്നോട്ടു പോകും. മൂന്ന് മാസമാണ് മുന്നണി പ്രവേശനം പറഞ്ഞ് വെറുതേ കളഞ്ഞത്. ഇനി അത് ചിന്തിക്കുന്നില്ല. തൃണമൂലിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അന്‍വര്‍ പറഞ്ഞു.

സതീശനെതിരായ ചോദ്യങ്ങളില്‍ നിന്ന് സമര്‍ത്ഥമായി ഒഴിഞ്ഞു മാറുകയാണ് അന്‍വര്‍ ചെയ്തത്. ആ വിഷയങ്ങളിലേക്ക് ഇനി ഇല്ലെന്ന് പറഞ്ഞ് പ്രതികരണം അവസാനിപ്പിക്കുകയാണ് അന്‍വര്‍ ചെയ്തത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.