ചിക്കാഗോ: കഴിഞ്ഞദിവസം നിര്യാതയായ രമണി മാത്യുവിന്റെ സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 15,16 തീയതികളിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഓഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മെമ്മോറിയൽ സർവീസും16 ശനിയാഴ്ച രാവിലെ 9 മണിക്ക് സംസ്കാര ശുശ്രൂഷകളും ലാംബർഡിൽ ഉള്ള സെന്റ് തോമസ് മാർത്തോമ പള്ളിയിൽ ആരംഭിക്കും. (St. Thomas Marthoma Church, 710 N Main St, Lombard).
ദീർഘ വർഷങ്ങളായി ചിക്കാഗോയിൽ താമസിക്കുന്ന സാജൻ വള്ളിക്കുന്നത്തിന്റെ ഭാര്യയാണ് രമണി മാത്യു (71). മാവേലിക്കര കറ്റാനം കാട്ടുമുക്കിൽ കുടുംബാംഗമാണ്. പരേതരായ ഗീവർഗീസ് സാമുവേലിന്റെയും കുഞ്ഞമ്മ സാമുവേലിന്റെയും നാലാമത്തെ പുത്രിയാണ് പരേത. സോണി, ടോണി, റോണി എന്നിവർ മക്കളും താജ്, നയിൽ , നോള എന്നിവർ കൊച്ചുമക്കളുമാണ്. റോസമ്മ സാമുവൽ, ഗ്രേസമ്മ ഈപ്പൻ, ബേബി മത്തായി, ലത ബില്ലിച്ചൻ സ്കറിയ, ജെസ്സി പോൾ എന്നിവർ സഹോദരങ്ങളാണ്. കേരള എക്സ്പ്രസ് ചീഫ് എഡിറ്റർ കെഎം ഈപ്പന്റെ ഭാര്യ സഹോദരിയാണ്.


