ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ കുട്ടികൾക്കായി യുവജനങ്ങൾ ഒരുക്കിയ 'രാരീരം 25' കൂട്ടായ്മ ഏറെ പുതുമ നിറഞ്ഞതായി മാറി. ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെയുള്ള കുട്ടികളെ ഉൾപെടുത്തി ആഗസ്റ്റ് 11 തിങ്കൾ വൈകിട്ട് 2 മുതൽ 8 വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ രണ്ടു മാസങ്ങളായി എല്ലാ ഞായറാഴ്ചകളിലും സംഘടിപ്പിച്ചു പോന്ന 'ഉണ്ണിക്കളരി', 'ഗുരുകുലം' പാഠ്യപദ്ധതിയുടെ ഭാഗമായിട്ടാണ് യുവജനങ്ങൾ ഇത് സംഘടിപ്പിച്ചത്. ബൈബിൾ വിജ്ഞാന ക്ലാസുകൾ , വിവിധ കളികൾ, പാട്ടുകൾ, ചിത്രരചനകൾ തുടങ്ങിയവ പുതുമയോടെ ഉൾപ്പെടുത്തി. ഹന്നാ ചേലയ്ക്കൽ, എലെയ്ൻ ഒറ്റത്തയ്ക്കൽ, സാറ മുളയാനിക്കുന്നേൽ, സെറീന മുളയാനിക്കുന്നേൽ, അൽഫോൻസ പുള്ളോർക്കുന്നേൽ എന്നിവർ 'രാരീരം 25'ന് നേതൃത്വം നൽകി. പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ കുട്ടികൾക്ക് " രാരീരം "പോലെ ഹൃദ്യമായിരുന്നു .
.jpg)






