ഡാലസ്: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ കേന്ദ്രീകൃത സാംസ്ക്കാരിക സംഘടനയായ ഫോമയുടെ 2026ല്‍ ഹ്യൂസ്റ്റണില്‍ അരങ്ങേറുന്ന ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കുന്ന തിരഞ്ഞെടുപ്പില്‍ അറിയപ്പെടുന്ന സാംസ്ക്കാരിക പ്രവര്‍ത്തകയും വിദ്യാഭ്യാസവിചക്ഷകയും പ്രഭാഷകയുമായ രഷ്മ രഞ്ജന്‍ മത്സരിക്കുന്നു.
ഫോമ ദേശീയ ജോയിന്‍റ് ട്രഷറാര്‍ പദവിയിലേക്കു മത്സരിക്കുന്ന രഷ്മ കഴിഞ്ഞ ആറു വര്‍ഷമായി ഫോമയുടെ വിവിധോന്മുഖ പദ്ധതികളുമായി ബന്ധപ്പെട്ട് സ്ത്യുത്യാര്‍ഹമായ സേവനങ്ങള്‍ കാഴ്ച വച്ചിട്ടുണ്ട്. ഫോമ നാഷണല്‍ കമ്മിറ്റിയംഗം, ഫോമ വുമണ്‍സ് ഫോറം സെക്രട്ടറി, ഹെര്‍ സ്വാസ്ത്യ ക്യാന്‍സര്‍ പ്രോജക്റ്റ് പ്രോഗ്രാം, വിദ്യാവാഹിനി സ്ക്കോളര്‍ഷിപ്പ് പ്രോഗ്രാം തുടങ്ങി അനേകം ജീവകാരണ്യപദ്ധതികളുടെ മുന്‍നിരയില്‍ നിന്നു നേതൃത്വമേകിയ രഷ്മ രഞ്ജനാണ് 2025ല്‍ ഫോ കേരളത്തില്‍ നടത്തിയ സമ്മര്‍ റ്റു കേരള പദ്ധതിക്കു നേതൃത്വമേകിയത്.
ഡാലസ് മലയാളി അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകയും വിമന്‍സ് ഫോറം ചെയര്‍പേഴ്സണുമായ രഷ്മ അസോസിയേഷന്‍റെ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു നടപ്പില്‍ വരുത്തുന്നതില്‍ ക്രിയാത്മകമായ പങ്കു വഹിക്കുന്നു. ഡാലസ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തക സമിതി രഷ്മ രഞ്ജന്‍റെ പ്രവര്‍ത്തന മികവിനെ അഭിനന്ദിക്കുകയും വിജയാശംസ നേരുകയും ചെയ്തു.

രഷ്മ രഞ്ജന്‍

