ബോട്ട്മാര്‍ഗ്ഗം കടലില്‍ക്കൂടി അമേരിക്കന്‍ തീരത്തു എത്തിയ
സൗത്ത് അമേരിക്കന്‍ അഭയാര്‍ത്ഥികള്‍
ഫിലാഡല്‍ഫിയ, യു.എസ്.എ.: കോവിഡ്-19 നിബന്ധനകള്‍ക്കുശേഷം അമേരിക്കയിലേക്കുള്ള ജനപ്രവാഹം മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിശദമായ വിവരാനുസരണം വിദേശ രാജ്യങ്ങളില്‍നിന്നും വിവിധ കുറ്റകൃത്യങ്ങള്‍ മൂലം പുറത്താക്കപ്പെട്ടവരടക്കം
60,000-ല്‍ അധികം അഭയാര്‍ത്ഥികള്‍ 2023-ലെ ആദ്യ 8 മാസക്കാലയളവില്‍ കുടിയേറി. കൊടും ക്രൂരകൃത്യങ്ങള്‍ മൂലം ശിക്ഷിക്കപ്പെട്ടവരെ സ്വരാജ്യത്തെ തടങ്കലില്‍ പാര്‍പ്പിക്കാതെ സാമ്പത്തിക പരാധീനതകള്‍മൂലം അമേരിക്കന്‍ അതിര്‍ത്തി രാജ്യമായ മെക്സികോ അടക്കമുള്ള പല ദരിദ്ര രാജ്യങ്ങളിലേയ്ക്കും കരമാര്‍ഗ്ഗമോ കടല്‍മാര്‍ഗ്ഗമോ അന്തര്‍ദേശീയ നിബന്ധനകള്‍ ലംഘിച്ചു നാടുകടത്തുന്നതായി പല മാധ്യമങ്ങളും അനോനിമസായി വെളിപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിലെ നിബന്ധനകള്‍ ബാലിശമായതി ന്‍റെയും പിഴവുകളുടെയും മറവില്‍ എത്തിയവരുടെ ഭീകര പ്രവര്‍ത്തനങ്ങള്‍മൂലം ഉണ്ടായ നാശനഷ്ടങ്ങളിലൂം ഉപരിയായി മാനസിക വിഭ്രാന്തി അവിസ്മരണീയമാണ്.
2003, സെപ്റ്റംബര്‍ 11 നു ലോകം മുഴുവനും ഭയപ്പെട്ട ഒസാമ ബിന്‍ ലാദന്‍റെ നേതൃത്വത്തില്‍ അല്‍-ക്വയ്ദ ഭീകരാക്രമണം അമേരിക്കയില്‍ നടത്തിയ 19 ഹൈജാക്കേഴ്സും വളരെ ലളിതമായ രീതിയില്‍ ടൂറിസ്റ്റ് വിസയില്‍ അമേരിക്കയില്‍ പ്രവേശിച്ചവരാണ്.
1975 നു ശേഷം 36 ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ ഉചിതമായ രേഖാനുസരണം, 2022 ഡിസംബര്‍ വരെ അമേരിക്കയില്‍ എത്തിയതായി യു. എസ്. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്റ്റേറ്റിന്‍റെ അധീനതയിലുള്ള യു.എസ്. റെഫ്യുജി അഡ്മിഷന്‍ പ്രോഗ്രാം (യു.എസ്.ആര്‍.എ.പി.) വിജ്ഞാപനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അഭയാര്‍ത്ഥി വകുപ്പാനുസരണം മെഡിക്കല്‍, അക്കോമഡേഷന്‍, ജീവിതാവശ്യങ്ങള്‍ക്കു സാമ്പത്തിക സഹായങ്ങളോടൊപ്പം ഉചിതമായ ഉദ്യോഗം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും 12 മാസം സൗജന്യമായി നല്‍കുന്നു.
വിവേചനം ഇല്ലാതെ നയതന്ത്രബന്ധം ഉള്ള രാജ്യങ്ങളില്‍നിന്നുമുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്നുള്ള ആശയവും ആഗ്രഹവും അഭിനന്ദനീയമെങ്കിലും അമേരിക്കയെ അസ്ഥിക്കുഴിയിലേക്കു തള്ളണമെന്ന ദുരാഗ്രഹത്തോടെ ഏതാനും ചില രാഷ്ട്രങ്ങളില്‍നിന്നും എത്തിയവരാണ് 9/11 ഭീകര പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടവര്‍. കുടിയേറ്റക്കാരുടെ പൂര്‍ണ്ണ സ്വഭാവ രീതിയും ക്രിമിനല്‍ പശ്ചാത്തലവും മാതൃരാജ്യങ്ങളില്‍നിന്നും ശേഖരിച്ചശേഷം മാത്രം അമേരിക്കന്‍ മണ്ണില്‍ പ്രവേശിക്കുവാനും ജീവിക്കുവാനുമുള്ള അനുമതി നല്‍കുന്നതായിരിക്കും ഉത്തമം.
2008, നവംബര്‍ 26-29 തീയതികളില്‍ മുംബെയില്‍ പാകിസ്ഥാന്‍ ബെയ്സ്ഡ് ലക്വഷര്‍-ഇ-ത്വയ്ബാ ഭീകര പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളില്‍ 20 സെക്യൂരിറ്റി ഫോഴ്സ് മെമ്പേഴ്സും 26 വിദേശ പൗരډാരുമടക്കം 174 നിരപരാധികള്‍ കൊല്ലപ്പെടുകയും 300-ല്‍ അധികം ജനതയ്ക്കു ഹാനികരമായ മുറിവുകള്‍ ഏല്‍ക്കുകയും ചെയ്തു. നിറതോക്കുകളുമായി 19 ഭീകരപ്രവര്‍ത്തകര്‍ അനായാസമായി ഇന്‍ഡ്യന്‍ അതിര്‍ത്തി ലംഘിച്ചു കയറിയതും അതിര്‍ത്തി സേനയുടെ അലസതമൂലമാണ്.
ബംഗാളികള്‍ എന്ന ഭാവേന കേരളമടക്കം പല സംസ്ഥാനങ്ങളിലേക്ക് ബംഗളദേശീയര്‍ കുടിയേറുന്നതിലുള്ള സുരക്ഷിത വീഴ്ചയും മോഷണം കുലപാതകങ്ങള്‍ അടക്കമുള്ള പല കുറ്റകൃത്യങ്ങളും അനുദിനം വര്‍ദ്ധിക്കുന്നതു പോലീസും അതിര്‍ത്തിസേനയും ജാഗ്രതയോടെ നിറുത്തലാക്കണം.
ഡൊണാള്‍ഡ് ട്രംപ് ജനുവരി 20ന് പ്രസിഡന്‍റ് പദവിയില്‍ മയൂഖ പ്രസരിപ്പോടെ എത്തിയശേഷം സകല മേഖലകളിലും ശുദ്ധികലശം നടത്തി സത്യസന്ധമായ അമേരിക്കന്‍ ദൗത്യം പരിരക്ഷിക്കുമെന്ന ആഗോള ജനതയുടെ നിശബ്ദ വിശ്വാസം സഫലമാകട്ടെ.
കോര ചെറിയാന്‍