PRAVASI

ഫോമാ സെൻട്രൽ റീജിയൻ കലാമേള ഏപ്രിൽ 26 ന് രജിസ്‌ട്രേഷൻ ആരംഭിച്ചു

Blog Image

ചിക്കാഗോ : നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഫെഡറേഷൻ ആയ ഫോമയുടെ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിലുള്ള കലാമേള 2026 ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 9 ന് ഡെസ്‌പ്ലെയിൻസിലുള്ള കെ സി എസ് ക്നാനായ സെന്ററിൽ വെച്ച് നടക്കും .
കലാമേളയുടെ രെജിസ്ട്രേഷൻ ആരംഭിച്ചതായി കലാമേള കോ ഓർഡിനേറ്റർ സാറ അനിൽ,കോ കോർഡിനേറ്റർ ഷൈനി ഹരിദാസ് ,ഫോമാ സെൻട്രൽ റീജിയൻ ആർ വി പി ജോൺസൻ കണ്ണൂക്കാടൻ ,ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു ,സെൻട്രൽ റീജിയൻ ചെയർമാൻ ആന്റോ കവലക്കൽ എന്നിവർ അറിയിച്ചു .
കെ സി എസ് ക്നാനായ സെന്ററിലെ വിവിധ ഹാളുകളിലായി ഒരേ സമയം നടക്കുന്ന മത്സരപരിപാടികളിൽ ചിക്കാഗോയിലും മറ്റ് സബർബുകളിലുമുള്ള പ്രതിഭകൾ മാറ്റുരക്കും .മത്സര പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു .
മത്സര പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി https://fomaacentralregion .org എന്ന website സന്ദർശിക്കുക 

ഈ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ഹ്യൂസ്റ്റനിൽ നടക്കുന്ന നാഷണൽ ലെവൽ കലാമേളയിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും .ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തണം എന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.