ചിക്കാഗൊ സീറോമലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ 2024 സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ദേശീയ തലത്തില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന സീറോമലബാര്‍ കുടുംബസംഗമത്തിന്‍റെ രജിസ്റ്റ്രേഷന്‍ കിക്ക് ഓഫ് സെ. ജോര്‍ജ് പാറ്റേഴ്സണ്‍, സെ. മേരീസ് ലോങ്ങ് ഐലന്‍ഡ് എന്നീ സീറോമലബാര്‍ ദേവാലയങ്ങളില്‍ നിര്‍വഹിക്കപ്പെട്ടു.
ഫിലാഡല്‍ഫിയ: ചിക്കാഗൊ സീറോമലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ 2024 സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ദേശീയ തലത്തില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന സീറോമലബാര്‍ കുടുംബസംഗമത്തിന്‍റെ രജിസ്റ്റ്രേഷന്‍ കിക്ക് ഓഫ് സെ. ജോര്‍ജ് പാറ്റേഴ്സണ്‍, സെ. മേരീസ് ലോങ്ങ് ഐലന്‍ഡ് എന്നീ സീറോമലബാര്‍ ദേവാലയങ്ങളില്‍ നിര്‍വഹിക്കപ്പെട്ടു.
പാറ്റേഴ്സണ്‍ സെ. ജോര്‍ജ് സീറോമലബാര്‍ ദേവാലയത്തില്‍ ആഗസ്റ്റ് 25 ഞായറാഴ്ച്ച ദിവ്യബലിക്കുശേഷം നടന്ന രജിസ്ട്രേഷന്‍ കിക്ക് ഓഫില്‍ കൈക്കാരډാരായ സെബാസ്റ്റ്യന്‍ ടോം, സാബു തോമസ്, ആല്‍ബിന്‍ തോമസ്, എസ്. എം. സി. സി ഭാരവാഹികളായ എല്‍സണ്‍ തോമസ്, ലോറന്‍സി ഉലഹന്നാന്‍, ഫ്രാന്‍സിസ് പള്ളുപേട്ട, വര്‍ഗീസ് ഉലഹന്നാന്‍, ഫിലാഡല്‍ഫിയാ സീറോമലബാര്‍ പള്ളിയില്‍നിന്നുള്ള കോണ്‍ഫറന്‍സ് ഭാരവാഹികളായ ജോര്‍ജ് വി. ജോര്‍ജ്, ജോജോ കോട്ടൂര്‍, ജയ്ബി ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തില്‍ ജോയി ചാക്കപ്പനില്‍നിന്നും രജിസ്ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് വികാരി റവ. ഫാ. സിമ്മി തോമസ് നിര്‍വഹിച്ചു.
ബിഷപ് എമരിത്തൂസ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് സെ. മേരീസ് സീറോമലബാര്‍ ദേവാലയത്തില്‍ നടന്ന രജിസ്ട്രേഷന്‍ കിക്ക് ഉത്ഘാടനം ചെയ്തു. ഇടവക വികാരി റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ, സഹവികാരി റവ. ഫാ. ജോബി ജോസഫ്, ഫാമിലി കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണ്‍ ജോര്‍ജ് മാത്യു സി.പി.എ., കമ്മിറ്റി അംഗങ്ങളായ സിബി ജോര്‍ജ്, ജറി കുരുവിള, കൈക്കാരډാരായ കുര്യാക്കോസ് മണ്ണൂപറംബില്‍, മാത്യു കൊച്ചുപുരക്കല്‍, ഷിനോ കൊട്ടാരത്തില്‍, സിബി ജോര്‍ജ്, ഫാമിലി കോണ്‍ഫറന്‍സ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ ലാലി കളപ്പുരക്കല്‍ എന്നിവര്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ചടങ്ങില്‍ പങ്കെടുത്തു.
മാര്‍ ജേക്കബ് അങ്ങാടിയത്ത് ഫാമിലി കോണ്‍ഫറന്‍സിനു് എല്ലാവിധ ആശംസകളും അര്‍പ്പിച്ചു. ചെയര്‍പേഴ്സണ്‍ ജോര്‍ജ് മാത്യു തന്‍റെ പ്രസംഗത്തില്‍ ഇടവകയിലെ എല്ലാ സീറോമലബാര്‍ വിശ്വാസികളെയും കുടുംബമേളയിലേക്കു സ്വാഗതം ചെയ്യുകയും, എല്ലാവരും നേരത്തെതന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
കൊവിഡ് മഹാമാരിക്കുശേഷം രൂപതയുടെ നേതൃത്വത്തില്‍ എല്ലാ സീറോമലബാര്‍ ഇടവകകളുടെയും, മിഷനുകളുടെയും സഹകരണത്തോടെ ഫിലാഡല്‍ഫിയയില്‍ നടത്തപ്പെടുന്ന ഈ ദേശീയ കൂടുംബസംഗമം അമേരിക്കയിലെ നസ്രാണികത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും. സീറോമലബാര്‍ ദേശീയകുടുംബസംഗമത്തിനും, എസ്. എം. സി. സി. രജതജൂബിലി ആഘോഷങ്ങള്‍ക്കും, സഭാപിതാക്കډാരും, വൈദികരും, സന്യസ്തരും, അത്മായനേതാക്കളും, അമേരിക്കയിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള കുടുംബങ്ങളും പങ്കെടുക്കും.
മൂന്നുദിവസത്തെ സമ്മേളനത്തോടനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, മിസ് സീറോ പ്രിന്‍സ്, സീറോ ക്വീന്‍ സൗന്ദര്യ മല്‍സരം, ക്വയര്‍ ഫെസ്റ്റ്, ബ്രിസ്റ്റോ സേവ്യര്‍, സുഷ്മാ പ്രവീണ്‍ എന്നീ ഗായകര്‍ക്കൊപ്പം ڇപാടും പാതിരിڈ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സി. എം. ഐ നയിക്കുന്ന സംഗീത നിശ, ബോളിവുഡ് പ്ലേബാക്ക് സിംഗര്‍ ഡോ. വിനയ് ബനഡിക്ടിന്‍റെ ഗാനമേള, വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍, സെമിനാറുകള്‍, ചര്‍ച്ചാസമ്മേളനങ്ങള്‍, നസ്രാണിതനിമയിലുള്ള പൈതൃകഘോഷയാത്ര, 2024 ല്‍ വിവാഹജീവിതത്തിന്‍റെ 25/50 വര്‍ഷങ്ങള്‍ പിന്നിട്ട് ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിക്കല്‍, മതാദ്ധ്യാപകസംഗമം, ബാങ്ക്വറ്റ്, വോളിബോള്‍ ടൂര്‍ണമെന്‍റ്, ഫിലാഡല്‍ഫിയ സിറ്റി ടൂര്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന മൂന്നുദിവസത്തെ സീറോമലബാര്‍ കുടുംബസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് ഭക്ഷണമുള്‍പ്പെടെ 150 ഡോളറും, നാലുപേരടങ്ങിയ ഫാമിലിക്ക് 500 ഡോളറുമാണൂ രജിസ്ട്രേഷന്‍ ഫീസ്.
കോണ്‍ഫറന്‍സിനു രജിസ്റ്റര്‍ ചെയ്യുന്നതിനു ഓണ്‍ലൈന്‍ വഴിയുള്ള രജിസ്ട്രേഷന്‍ ആണ് ഏറ്റവും സ്വീകാര്യം. കോണ്‍ഫറന്‍സ് സംബന്ധിച്ച എല്ലാവിവരങ്ങളും ജൂബിലി വെബ്സൈറ്റില്‍ ലഭ്യമാണു.
വെബ്സൈറ്റ്: www.smccjubilee.org