PRAVASI

സൗത്ത് ജേഴ്സിയിലും, ബാള്‍ട്ടിമോറിലും സീറോമലബാര്‍ ഫാമിലി കോണ്‍ഫറന്‍സിന്‍റെ രജിസ്റ്റ്രേഷന്‍ കിക്ക് ഓഫ്

Blog Image
ജൂലൈ 21 ഞായറാഴ്ച്ച സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ദേശീയ തലത്തില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന സീറോമലബാര്‍ കുടുംബസംഗമത്തിന്‍റെ രജിസ്റ്റ്രേഷന്‍ കിക്ക് ഓഫ് സൗത്ത് ജേഴ്സി, ബാള്‍ട്ടിമോര്‍ എന്നിവിടങ്ങളിലെ സീറോമലബാര്‍ ദേവാലയങ്ങളില്‍ നിര്‍വഹിക്കപ്പെട്ടു.

ഫിലാഡല്‍ഫിയ: ജൂലൈ 21 ഞായറാഴ്ച്ച സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ദേശീയ തലത്തില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന സീറോമലബാര്‍ കുടുംബസംഗമത്തിന്‍റെ രജിസ്റ്റ്രേഷന്‍ കിക്ക് ഓഫ് സൗത്ത് ജേഴ്സി, ബാള്‍ട്ടിമോര്‍ എന്നിവിടങ്ങളിലെ സീറോമലബാര്‍ ദേവാലയങ്ങളില്‍ നിര്‍വഹിക്കപ്പെട്ടു.
ബാള്‍ട്ടിമോര്‍ സെ. അല്‍ഫോന്‍സാ ദേവാലയത്തില്‍ ദിവ്യബലിക്കുശേഷം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ കൊടിയുയര്‍ത്തിയതിനെതുടര്‍ന്ന് നടന്ന കിക്ക് ഓഫ് ചടങ്ങില്‍ കൈക്കാരډാരായ ബാബു തോമസ്, ജോഷി വടക്കന്‍, സേവ്യര്‍ കൊനതപ്പള്ളി, ആല്‍വിന്‍ ജോയി, കോര്‍ഡിനേറ്റര്‍ ബെറ്റിന ഷാജു, ഫാമിലി കോണ്‍ഫറന്‍സ് ഫിലാഡല്‍ഫിയ ടീമംഗങ്ങളായ ജോജോ കോട്ടൂര്‍, ഷാജി മിറ്റത്താനി, ജോര്‍ജ് വി. ജോര്‍ജ്, വിശ്വാസിസമൂഹം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വികാരി റവ. ഫാ. റോബിന്‍ ചാക്കോ ഫാമിലി കോണ്‍ഫറന്‍സ് രജിസ്റ്റ്രേഷന്‍ ഉത്ഘാടനം ചെയ്തു. 
സൗത്ത് ജേഴ്സി സെ. ജൂഡ് സിറോമലബാര്‍ ദേവാലയത്തില്‍ നടന്ന ഹൃസ്വമായ കിക്ക് ഓഫ് ചടങ്ങില്‍ ജോണി മണവാളന്‍, റോബി സേവ്യര്‍, കൈക്കാരന്‍ ജയ്സണ്‍ കാലിയങ്കര എന്നിവരില്‍നിന്നും രജിസ്ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് വികാരി റവ. ഫാ. വിന്‍സന്‍റ് പങ്ങോല നിര്‍വഹിച്ചു. കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണ്‍ ജോര്‍ജ് മാത്യു സി.പി.എ., ജനറല്‍ സെക്രട്ടറി ജോസ് മാളേയ്ക്കല്‍, രജിസ്ട്രേഷന്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിബിച്ചന്‍ ചെമ്പ്ളായില്‍, റ്റിറ്റി ചെമ്പ്ളായില്‍, ത്രേസ്യാമ്മ മാത്യൂസ്, റീജിയണല്‍ കോര്‍ഡിനേറ്റര്‍ അനീഷ് ജയിംസ് എന്നിവരും സംബന്ധിച്ചു. ചെയര്‍പേഴ്സണ്‍ ജോര്‍ജ് മാത്യു തന്‍റെ പ്രസംഗത്തില്‍ ഇടവകയിലെ എല്ലാ വിശ്വാസികളെയും കുടുംബമേളയിലേക്കു സ്വാഗതം ചെയ്യുകയും, എല്ലാവരും നേരത്തെതന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. 
രൂപതയുടെ നേതൃത്വത്തില്‍ കൊവിഡ് മഹാമാരിക്കുശേഷം എല്ലാ സീറോമലബാര്‍ ഇടവകകളെയും, മിഷനുകളെയും ഒന്നിപ്പിച്ച് ഫിലാഡല്‍ഫിയയില്‍ നടത്തപ്പെടുന്ന ഈ ദേശീയ കൂടുംബസംഗമം അമേരിക്കയിലെ നസ്രാണികത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും. സീറോമലബാര്‍ ദേശീയകുടുംബസംഗമത്തിനും, എസ്. എം. സി. സി. രജതജൂബിലി ആഘോഷങ്ങള്‍ക്കും, സഭാപിതാക്കډാരും, വൈദികരും, സന്യസ്തരും, അത്മായനേതാക്കളും, അമേരിക്കയിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള കുടുംബങ്ങളും പങ്കെടുക്കും. 
മൂന്നുദിവസത്തെ സമ്മേളനത്തോടനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, മിസ് സീറോമലബാര്‍ മല്‍സരം, ലിറ്റര്‍ജിക്കല്‍ ക്വയര്‍ ഫെസ്റ്റ്, വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍, നസ്രാണിതനിമയിലുള്ള പൈതൃകഘോഷയാത്ര, ബൈബിള്‍ സ്കിറ്റ്, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍/ചര്‍ച്ചാസമ്മേളനങ്ങള്‍, വിവാഹജീവിതത്തിന്‍റെ 25/50 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ജൂബിലി ദമ്പതിമാരെ ആദരിക്കല്‍, മതാദ്ധ്യാപകസംഗമം, ബാങ്ക്വറ്റ്, വോളിബോള്‍ ടൂര്‍ണമെന്‍റ്, ഫിലാഡല്‍ഫിയ സിറ്റി ടൂര്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 
മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് ഭക്ഷണമുള്‍പ്പെടെ 150 ഡോളറും, നാലുപേരടങ്ങിയ ഫാമിലിക്ക് 500 ഡോളറുമാണൂ രജിസ്ട്രേഷന്‍ ഫീസ്.  ദൂരസ്ഥലങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് താമസത്തിനു സമീപസ്ഥങ്ങളായ ഹോട്ടലുകള്‍ കൂടാതെ ആതിഥേയകുടുംബങ്ങളെ ക്രമീകരിക്കുന്നതിനും സംഘാടകര്‍ ശ്രമിക്കുന്നു.
കോണ്‍ഫറന്‍സിനു രജിസ്റ്റര്‍ ചെയ്യുന്നതിനു ഓണ്‍ലൈന്‍ വഴിയുള്ള രജിസ്ട്രേഷന്‍ ആണ് ഏറ്റവും സ്വീകാര്യം. കോണ്‍ഫറന്‍സ് സംബന്ധിച്ച എല്ലാവിവരങ്ങളും ജൂബിലി വെബ്സൈറ്റില്‍ ലഭ്യമാണു. 
വെബ്സൈറ്റ്:www.smccjubilee.org
ചിക്കാഗൊ മാര്‍ത്തോമ്മാശ്ലീഹാ കത്തീഡ്രല്‍, സോമര്‍സെറ്റ് സെ. തോമസ്, ന്യൂയോര്‍ക്ക്/ബ്രോങ്ക്സ് സെ. തോമസ് ദേവാലയങ്ങളില്‍ ഇതിനോടകം നടന്ന കിക്ക് ഓഫുകളില്‍ ധാരാളം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. സീറ്റുകള്‍ പരിമിതമായതിനാല്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് വെബ്സൈറ്റുവഴി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിക്കുന്നു. വെബ്സൈറ്റുവഴി രജിസ്റ്റര്‍ ചെയ്തശേഷം രജിസ്ട്രേഷന്‍ ഫീസ് വെബ്സൈറ്റില്‍ പറയുംപ്രകാരം ഓണ്‍ലൈന്‍ പേമന്‍റായോ, ാരെര ജവശഹമറലഹുവശമ എന്നപേരില്‍ ചെക്കായും അയക്കാവുന്നതാണു. രജിസ്റ്റ്രേഷനുള്ള അവസാനതിയതി ആഗസ്റ്റ് 31.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.