PRAVASI

റോക്‌ ലാൻഡ് ജോയിന്റ് കൌൺസിൽ ഓഫ് ചർച്ചസ് ജൂബിലിനിറവിൽ

Blog Image

ന്യൂയോർക്:ന്യൂയോർക്കിലെ റോക്‌ലൻഡിൽ രണ്ടായിരാമാണ്ടിൽ ആരംഭിച്ച വിവിധ ക്രൈസ്തവ സഭകളുടെ സംയുക്ത വേദിയായ ജോയിന്റ്കൌൺസിൽ ഓഫ് ചർച്ചസ് ജൂബിലി ആഘോഷിക്കുന്നു. പതിവായി നടത്തി വരാറുള്ള എക്യൂമെനിക്കൽ ക്രിസ്തുമസ്ആഘോഷവും, ജൂബിലി സമ്മേളനവും സംയുക്തമായി 2025ജനുവരി മാസം 12-)o തീയതി ഞായറാഴ്ച വൈകിട്ട് 4 മണിക്ക്സ്റ്റോണി പോയിന്റ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച്നടത്തപ്പെടും. കഴിഞ്ഞ 25 വർഷങ്ങളായി ജോയിന്റ്കൌൺസിൽ ഓഫ് ചർച്ചസ് റോക്‌ലാൻഡ് കൗണ്ടിയിലെവിവിധ സഭാ വിഭാഗങ്ങൾക്ക് ക്രിസ്തീയ കൂട്ടായ്മയും പരസ്പരസഹകരണവും നൽകുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. സാധു ജന സഹായം, രക്തദാനം, യുവജന കൂട്ടായ്മ, കൺവെൻഷനുകൾ, ഇടവക സന്ദർശനം, യൂണിറ്റി സൺ‌ഡേ, ഐക്യ ക്രിസ്തുമസ് എന്നിവയും സംഘടിപ്പിക്കാറുണ്ട്.

ജൂബിലി ആഘോഷണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നസമ്മേളനത്തിൽ അഭിവന്ദ്യരായ എൽദോ മാർ തീത്തോസ്മെത്രാപോലിത്ത, തോമസ് മാർ ഇവാനിയോസ്മെത്രാപോലിത്ത, അയൂബ് മാർ സിൽവാനോസ്മെത്രാപോലിത്ത എന്നിവർ മുഖ്യാതിഥികളാകും. റോക്‌ലാൻഡ്കൗണ്ടിയിലെ 13 ഇടവകകളിൽ നിന്നുള്ള ഗായക സംഘംഗാനങ്ങൾ ആലപിക്കും. കൂടാതെ ഓൾ സെയിന്റ്സ് ഇടവകക്വയർ മാസ്റ്റർ ജേക്കബ് ജോർജിന്റെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്നും തിരഞ്ഞെടുത്ത 100 അംഗ ജൂബിലിസംയുക്ത ഗായകസംഘവും ഗാനങ്ങൾ ആലപിക്കും. ഘോഷയാത്ര, യൂത്ത് ബാൻഡ്, നേറ്റിവിറ്റി ഷോ എന്നിവയുംസമ്മേളനത്തിന് മാറ്റ് കൂട്ടും. ജീവകാരുണ്യപ്രെവർത്തനങ്ങൾക്കു വേണ്ടിയുള്ള റാഫിൾ നറുക്കെടുപ്പും, ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്നസുവനീർ പ്രെകാശനവും സമ്മേളനത്തിൽ വെച്ച് നടത്തപ്പെടും.

ജൂബിലി ആഘോഷങ്ങളുടെ നടത്തിപ്പിനായി ജോയിന്റ്കൌൺസിൽ പ്രസിഡന്റ് റവ. അജിത് വര്ഗീസ്, സെക്രെട്ടറിജീമോൻ വര്ഗീസ്, ട്രെഷറർ ബിജോ തോമസ്, ജൂബിലി കമ്മിറ്റിചെയർമാൻ റവ. ഡോ. രാജു വര്ഗീസ്, ജനറൽ കൺവീനർജിജി റ്റോം എന്നിവരുടെ നേത്രത്വത്തിൽ വിവിധ കമ്മറ്റികൾരൂപീകരിച്ചു പ്രവർത്തിക്കുന്നു. റവ. ജോൺ ഡേവിഡ്സൺജോൺസൺ, റവ. എബി പൗലോസ്, റവ. ഡോ. രാജു വര്ഗീസ്, വെരി. റവ. അഗസ്റ്റിൻ മംഗലത്തു, റവ. ഡോ. പോൾ രാജൻ. റവ. തോമസ് മാത്യു. റവ. അജിത് വര്ഗീസ്, റവ. മാത്യു തോമസ്. റവ. ജോബിൻ ജോൺ എന്നിവർ ചെയർമാൻമാരും, ഫിലിപ്പോസ് ഫിലിപ്പ്, സജി എം പോത്തൻ, സൂസൻ വര്ഗീസ്, പ്രസാദ് ഈശോ, തോമസ് വര്ഗീസ്, പോൾ കറുകപ്പിള്ളിൽ, ഷൈമി ജേക്കബ്, കുര്യൻ കോശി, ഡോ. ലിബി മാത്യു, അജിത്വട്ടശ്ശേരിൽ, ജോൺ ജേക്കബ്, ബീന ജോൺ, എബ്രഹാംപോത്തൻ, സജു കൂടാരത്തിൽ എന്നിവർ വിവിധ കമ്മറ്റികളുടെകൺവീനർമാരായി ഇടവകകളിൽ നിന്നും തിരഞ്ഞെടുത്തകമ്മറ്റി അംഗങ്ങളും, ജേക്കബ് ജോർജ്‌, ക്വോയർ ലീഡറായും, ബെന്നി കുര്യൻ, സുവനീർ ചീഫ് എഡിറ്റർ ആയുംപ്രവർത്തിക്കുന്നു.      

ജനുവരി മാസം പന്ത്രണ്ടാം തീയതി നടക്കുന്ന ജൂബിലിസമ്മേളനത്തിലേക്കും ഐക്യക്രിസ്തുമസ്ആഘോഷത്തിലേക്കും ഏവരെയും ഹാർദ്ദവമായി സ്വാഗതംചെയ്യുന്നു.   

Ayub Mor Silvanos Metropolitan

Eldo Mor Titus Metropolitan

Thomas Mar Ivanios Metropolitan

JCCR Silver Jubile Commitee

JCCR Choir

Charity kick off

Souvenir Kick off

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.