PRAVASI

പിഴുതു മാറ്റേണ്ട വേരുകളും പരിശുദ്ധ വചനങ്ങളും

Blog Image

യൗവനത്തിൽ ഗുസ്തി മത്സരത്തിൽ ലോക ശ്രദ്ധ പിടിച്ചുപറ്റിയ സലേഹ് മുഹമ്മദിയും തന്നോടൊപ്പം രണ്ട് യുവ കോമള കായിക പ്രതിഭകളും ഖമേനി ഭരണകൂടത്തിനെതിരെ പ്രതികരിച്ചു എന്നുള്ള കാരണത്താൽ പരസ്യമായി തൂക്കിലേറ്റപ്പെട്ടു.  മഹസാ അമിനി എന്ന യുവതി തലയിൽ ശിരോവസ്ത്രം ധരിച്ചില്ല എന്നതിനാൽ വിടരുന്നതിന് മുൻപേ കൊഴിഞ്ഞു പോയി.  ഇങ്ങനെ എത്രയെത്ര മുഖങ്ങൾ, എത്രയെത്ര യുവത്വങ്ങൾ കിരാതഭരണത്തിൻെ്് ക്രൂരതകൊണ്ട് ചവിട്ടി അരയ്ക്കപ്പെട്ടു.  ഈ നിരപരാധികളുടെ രക്തം ഇറാനിൽ നിന്ന് നീതിക്കായി നിലവിളിച്ചു കൊണ്ടിരിക്കുന്നു. സ്വവർഗ്ഗരതിക്കാരനെയും, ലെസ്ബിയനെയും കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടു കൊല്ലുകയും, നിർദയം വലിച്ചുകീറുകയും ചെയ്യുന്ന കാട്ടാളന്മാർക്ക് വേണ്ടി കൊടി പിടിക്കുന്ന അമ്മേരിക്കൻ വനിതാ സമൂഹവും, ശിരോമണികളും ലജ്ജിക്കണം.  
അയ്യോ ഇതാണോ മനുഷ്യാവകാശ നീതി? 

ഇറാൻ എന്ന രാജ്യം വൈവിധ്യമാർന്നതും, സാങ്കേതികമായും, സമൂഹികപരമായും സമ്പൽസമൃദ്ധവും, എണ്ണ പാടങ്ങളുടെ കലവറയും ആയിരുന്നു. പേർഷ്യൻ ജനത സാമൂഹിക, സാംസ്കാരിക, കലാ രംഗങ്ങളിൽ കരുത്ത് തെളിയിച്ചവരും വൈവിധ്യമാർന്ന ആചാരങ്ങൾക്കും ബന്ധങ്ങൾക്കും ഉടമകൾ ആയിരുന്നു.   നിർഭാഗ്യമെന്ന് പറയട്ടെ മത തീവ്രവാദികൾ രാജ്യം കയ്യേറിയപ്പോൾ സംസ്കാരികതയും, മനുഷ്യത്വവും മൺമറഞ്ഞു പോയി.  ലോക ഭീകരവാദത്തിൻെ്് അച്ചുതണ്ടും, ക്രൂരതയുടെ വിത്തുകൾ മുളക്കുന്ന നഴ്സറിയും ആയി ഇറാൻ മാറ്റപ്പെട്ടു. 

തീവ്രവാദത്തിൻെ്് യും, വർഗീയതയുടെയും കേളികൊട്ട് വാതുക്കൽ കേട്ടിട്ടും   അമ്മേരിക്ക ഉറങ്ങുന്നത് എന്ത്?  ഇസ്രയേലിനെയും, അമ്മേരിക്കയേയും അരച്ച് പൊടിയാക്കി കുടിക്കുവാൻ തക്കം നോക്കുന്ന മത ഭ്രാന്തന്മാരും, വർഗീയവാദികളും എങ്ങും പതിയിരിക്കുന്നു.  തിരുവചനം പറയുന്നു ഞാൻ യെരുശലേമിനെ ചുറ്റുമുള്ള സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വെക്കും.  അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേൽക്കും ( സെഖര്യയ്യാവ് 12: 23) തിരുവചന സത്യങ്ങൾ എല്ലാം തന്നെ നമ്മുടെ കണ്ണുകൾക്ക് മുമ്പിൽ നിറവേറികൊണ്ടിരിക്കുന്നു. 

അമേരിക്കയുടെ ഭടന്മാർ കൊല്ലപ്പെടുന്നു, മുറിവേൽക്കുന്നു.  രാജ്യത്ത് വിലക്കയറ്റവും, യാത്ര ക്ലേശങ്ങളും ആഗോളപരമായി വർദ്ധിക്കുന്നു.  ഈ യുദ്ധം ലോക ജനതയുടെ സമാധാനത്തിനും, സുരക്ഷിതത്തിനും, രക്ഷയ്ക്കും വേണ്ടിയുള്ള വിലകൊടുപ്പത്രേ.  നാളെ നാം നേരിടുവാൻ പോകുന്ന തീവ്രവാദത്തെയും, ആണവ ഭീഷണിയെയും തുടച്ചു മാറ്റുവാൻ  ട്രംമ്പ് ഭരണകൂടം കരങ്ങൾ ചലിപ്പിക്കുന്നു.  ഇറാൻ യുദ്ധം എണ്ണയുടെയും, ഭക്ഷ്യവസ്തുക്കളുടെയും  വിലയിൽ കുതിച്ചു കയറ്റം സൃഷ്ടിച്ചാലും നാളെ ഒരു നല്ല പുലരി ഉണ്ടാകും.  ഇന്ന് യുദ്ധം നടന്നില്ലെങ്കിൽ നാളെ പശ്ചിമേഷ്യൻ രാജ്യങ്ങളും, ഇസ്രയേലും, യൂറോപ്പും ഇറാൻെ്് ആണവ ആയുധത്തിനു മുമ്പിൽ വിറങ്ങലിക്കും.

ഇസ്രയേലിൻെ്് സുരക്ഷയ്ക്ക് വേണ്ടി അമ്മേരിക്ക വലിയ ഒരു വില കൊടുക്കുന്നുണ്ട്. ഇസ്രയേലിനെ അനുഗ്രഹിക്കുന്നവരെ ദൈവം അനുഗ്രഹിക്കും.  ഇന്ന് നമ്മുടെ രാജ്യവും ഇസ്രയേൽ രാജ്യവും തമ്മിലുള്ള ബന്ധം ദാവീദും, യോനാഥാനം തമ്മിലുള്ള അഗാധ ബന്ധംപോലത്രേ.  ഇതിനെ ഉടച്ചു കളയുവാൻ ശ്രമിക്കുന്ന ശൗലിൻെ്് ആത്മാവ് ഉള്ള ഇടതുപക്ഷവും മതഭ്രാന്തന്മാരും എങ്ങും വർഗീയതയുടെ കാട്ടുതീ, കത്തിക്കുന്നു. 
അമ്മേരിക്കയെന്ന ഈ സമ്പൽസമൃദ്ധമായ മത സ്വാതന്ത്ര്യവും, വ്യക്തി സ്വാതന്ത്ര്യം താലോലിച്ച് സൂക്ഷിക്കുന്ന രാജ്യത്തെ കുപ്പകുന്നും, മൂന്നാംകിട സംസ്കാരവും  ആക്കി മാറ്റുവാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും  രാജ്യത്തിന് ദുരന്തമാണ്, ദുഃഖമാണ്.  

ചാവേർ പടയെ പടച്ചുവിടുന്ന ഇസ്ലാമിക തീവ്രവാദികൾ അവസരത്തിനായി കാത്തിരിക്കുന്നു.  നയതന്ത്രങ്ങളിൽ കൂടിയും, ബോംബ് കൊണ്ടും, പീരങ്കി കൊണ്ടും ലോകം ഇവരെ തടയുവാൻ ശ്രമിക്കുമ്പോൾ ഇവർ മനുഷ്യ ബോംബുകളായി പൊട്ടിത്തെറിക്കുന്നു.  മതത്തിൻെ്് യും, പറുദീസയുടെയും പേരിൽ നടമാടുന്ന ഈ ഓട്ടം തുള്ളലുകൾ തിരിച്ചറിയാത്ത മന്ദബുദ്ധികൾ ഇവർക്ക് വേണ്ടിയെന്നും ജാമ്യം നിൽക്കുന്നു, സ്വന്തം രാജ്യത്തെ നിന്ദിച്ചുകൊണ്ട്.  ന്യൂയോർക്ക് തുടങ്ങി ഐസിസ് അനുഭാവികളായ ഭീകരന്മാർ രാജ്യത്ത് കടന്നുകൂടിയിട്ടുണ്ട്.  ഇവരുടെ ആഗ്രഹം ഒന്നേ ഒന്ന് നിരപരാധികളെ കൊന്നൊടുക്കണം.  ഇത് അറിഞ്ഞിട്ടും 9 11 പോലുള്ള ദുരന്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർക്ക് വേണ്ടി കരഘോഷം മുഴക്കുന്ന അമേരിക്കൻ സോഷ്യലിസ്റ്റുകൾ നാവിൽ വിഷം ഊറുന്ന നാഗ സർപ്പങ്ങൾ അത്ര.  യൂറോപ്യൻ രാജ്യങ്ങളിലും, ഇംഗ്ലണ്ടിലും, കാനഡയിലും  ഇവറ്റകളുടെ വേരുകൾ ആഴത്തിൽ ഇറങ്ങിക്കഴി കഴിഞ്ഞു. തീവ്രവാദത്തിൻെ്് യും, ശരിയത്ത് നിയമത്തിൻെ്് യും തീ ജ്വാലകൾ  എങ്ങും കത്തിപ്പടരുന്നു.  ഇത് തല്ലിക്കൊടുത്തുവാൻ വെമ്പൽ കൊള്ളാതെ  ആട്ടം കാണുന്ന ഒരു കൂട്ടർ ഇത് കണ്ടിട്ട് കയ്യടിക്കുന്നു.    
നമ്മുടെഅമ്മേരിക്കയുടെ മണ്ണിൽ ഇത് വേണമോ? 

ഏകാധിപത്യവും, സ്വച്ഛാധിപത്യവും, മത തീവ്രവാദവും കുട്ടി കലർത്തി നിരപരാധികളുടെ രക്തം ഊറ്റിക്കുടിക്കുന്ന മൗലവികളും, മതഭ്രാന്തന്മാരും ദയ അർഹിക്കുന്നവരല്ല. ഈ വിഷവിത്തുകൾ ആഗോള ഭീഷണിയാണ്.  സ്വയമായി ചിന്തിക്കുവാനും തീരുമാനിക്കുവാനും എല്ലാ മനുഷ്യർക്കും അവകാശമുണ്ട്.  ഈ മൗലിക അവകാശത്തെ തുടച്ചു മാറ്റുവാൻ അരമുറുക്കുന്ന തീവ്രവാദികളെ നാം ഒറ്റക്കെട്ടായി നേരിടണം. നിലവിലുള്ള അമേരിക്കൻ  പ്രസിഡണ്ട് ട്രംമ്പും ക്യാബിനറ്റും ലോകസമാധാനത്തിനും തീവ്രവാദത്തിൻെ്് നിർമൂലനത്തിനും ആവോളം പ്രവർത്തിക്കുന്നു. എതിർപ്പുകൾ ശക്തം.  

ഇത്രയധികം വർഗീയതയും, വിദ്വേഷവും, പകയും, കൊല്ലുവാനും, മുടിക്കുവാനുമുള്ള കുതിപ്പ് മറ്റൊരു കാലഘട്ടത്തിൽ ഉണ്ടായിരുന്നുവോ എന്ന് നാം സംശയിക്കണം. രാജ്യം രാജ്യത്തോട് എതിർക്കുന്നു, ജാതി ജാതിയെ കൊന്നൊടുക്കുന്നു, കുടുംബങ്ങൾ ശിഥിലമാകുന്നു.  സ്നേഹം തണുത്തു പോകുന്നു, മനുഷ്യ ഹൃദയം ഉരുക്ക് ഹൃദയമായി മാറുന്നു. അസന്മാർഗികതയുടെയും, അധർമ്മത്തിൻെ്് യും നീളാ നദി രാജ്യങ്ങളിൽ ഒഴുകിക്കൊണ്ടിരിക്കുന്നു. ജനത്തെ വഞ്ചിക്കുന്ന കപട സന്യാസികൾ കൊതുക് പോലെ പെരുകുന്നു. ഇതെല്ലാം വിളിച്ചു പറയുന്നു, ഇത് ഒരു ഈറ്റുനോവിൻെ്്  ആരംഭമത്രേ (മത്തായി 24 8). ഇരുട്ടിൻെ്്  അധികാരത്തിന് വെളിച്ചം ഇഷ്ടമല്ല.  പിശാചും അവൻെ്്  അനുചരന്മാരും ഓടി നടക്കുകയാണ് കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിക്കുവാന്‍.  ഇത് നാം തിരിച്ചറിയണം.   വേറൊരു പ്രസിഡണ്ട് സ്ഥാനമേൽക്കുവാൻ പോകുകയാണ്. അതിനുള്ള ധ്വനികൾ അത്രേ ഇത്.  ദുഷ്ടൻെ്്  മേൽ അവൻ തീക്കനൽ കുന്നിക്കും. ദുഷ്ടന്മാർ പുല്ലുപോലെ മുളക്കുന്നതും നീതികേട് പ്രവർത്തിക്കുന്നവരൊക്കെയും തഴക്കുന്നതും എന്നേക്കും നശിച്ചു പോകേണ്ടതിനാകുന്നു (സങ്കീർത്തനം 92 7) .  

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.