മലയാള സിനിമയുടെ ശ്രദ്ധേയ നടൻ ഭരത് ഗോപിയുടെ കുടുംബത്തെ ദുഃഖത്തിലാഴ്ത്തി ഭാര്യ എസ്.വി. ജയലക്ഷ്മിയുടെ വിയോഗം. 83 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിലായിരുന്നു അന്ത്യം.
നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഡോ. മിനു ഗോപിയുമാണ് മക്കൾ. മിനു ഗോപി ശ്രീഗോകുലം മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായി പ്രവർത്തിക്കുന്നു.തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കാരം നടക്കും. ജയലക്ഷ്മിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.

