PRAVASI

എസ് ബി& അസംപ്‌ഷൻ കോളേജ് അലുമ്‌നി അസോസിയേഷൻ നോർത്ത് അമേരിക്കയിൽ ഏകോപനം പൂർത്തിയാകുന്നു

Blog Image

എസ് ബി& അസംപ്‌ഷൻ കോളേജ് അലുമ്‌നി അസോസിയേഷൻ നോർത്ത് അമേരിക്കയിൽ  ഏകോപനം പൂർത്തിയാകുന്നു.
ചങ്ങനാശേരി എസ്ബി ആൻഡ് അസംപ്‌ഷൻ കോളേജ് അലുമ്‌നി അസോസിയേഷനുകളുടെ നോർത്ത് അമേരിക്കയിലെ ഏകോപനം പൂർത്തിയായതായി സംഘടനയുടെ നാഷണൽ ലീഡേഴ്‌സ് കൗൺസിൽ അറിയിച്ചു. എസ് ബി, അസംപ്‌ഷൻ പൂർവ്വവിദ്യാർഥികളുടെ അമേരിക്കയിലെ വിവിധ ചാപ്റ്ററുകളെ   പ്രതിനിധീകരിച്ചു രൂപീകരിക്കപ്പെട്ട പതിനഞ്ച് അംഗ സമിതിയുടെ രണ്ടാമത് സൂം മീറ്റിംഗ് ജൂൺ പതിനെട്ട് ശനിയാഴ്ച നടന്നു. സംഘടന ഒരുക്കിയ ദേശീയ ഡാറ്റ ബേസിൽ വിവരങ്ങൾ നൽകി സജീവമായി പ്രവർത്തിക്കാൻ ആവേശകരമായി മുമ്പോട്ടുവന്ന അമേരിക്കയിലെ എല്ലാ തുറകളിലുമുള്ള പൂർവ്വവിദ്യാർഥികളെയും നാഷണൽ കൗൺസിൽ  അഭിനന്ദിച്ചു.

അമേരിക്കയിലെ ഉന്നതവിദ്യാഭ്യാസരംഗത്തും പ്രൊഫെഷണൽ മേഖലയിലും ശാസ്ത്രസാങ്കേതികരംഗത്തും എസ് ബി, അസംപ്‌ഷൻ പൂർവവിദ്യാർഥികൾ അഭിമാനകരമായി നൽകിവരുന്ന നേതൃത്വവും സേവനമികവും പ്രയോജനപ്പെടുത്തി യുഎസ്സിലുള്ള പ്രമുഖ സർവ്വകലാശാലകളുമായി സഹകരിച്ചുകൊണ്ട് വിദ്യാർഥികൾക്കായി ബൃഹത്തായ പദ്ധതികൾ ഭാവിയിൽ രൂപകല്പന ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.  പൂർവ്വ വിദ്യാർഥികളുടെ നാഷണൽ കൺവൻഷൻ  2026 ൽ അമേരിക്കയിൽ നടത്തും.  

ദേശീയതലത്തിൽ രൂപീകരിച്ചിട്ടുള്ള  അമേരിക്കയിലെ പൂർവ്വവിദ്യാർഥികളുടെ ഈ നവശൃംഖല, മൂന്ന് റീജിയനുകളായി (വെസ്റ്റ് കോസ്റ്റ് , മിഡ് വെസ്റ്റ്  & സൗത്ത്,  ഈസ്റ്റ് കോസ്റ്റ്) അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കും. ഈ റീജിയണുകളിലുള്ള നഗരങ്ങൾ കേന്ദ്രീകരിച്ചു  പുതിയ അലുമ്‌നി ചാപ്റ്ററുകൾ രൂപീകരിക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ദേശീയസമിതി നൽകുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. റീജിയണുകളുടെ പ്രവർത്തനങ്ങൾ  ഏകോപിപ്പിക്കുന്നതിന്ന് ശ്രീ ദയാലു ജോസഫ് കാലിഫോർണിയ (വെസ്റ്റ്) , ബോബൻ കളത്തിൽ, കാർമൽ തോമസ് (ചിക്കാഗോ),ജോർജ്ജ് ജോസഫ് ഹ്യൂസ്റ്റൺ(മിഡ് വെസ്റ്റ് & സൗത്ത് ), ടോം പെരുമ്പായി, ജെയിൻ ജേക്കബ് ന്യൂജേഴ്‌സി 

 (ഈസ്റ് കോസ്റ്റ്) എന്നിവർ നേതൃത്വം നൽകും. സംഘടനയുടെ ഏകോപനങ്ങൾക്ക് നേതൃത്വവും പ്രോത്സാഹനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്ന ചങ്ങനാശേരി അതിരൂപതയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ, എസ് ബി അസംപ്‌ഷൻ കോളേജ് പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർക്ക്  ഭാരവാഹികൾ നന്ദിപറഞ്ഞു. 

നാഷണൽ കൗൺസിൽ അംഗങ്ങളായ മാത്യു ദാനിയേൽ, ഡോ മനോജ് മാത്യു, പിന്റോ കണ്ണമ്പള്ളി, പ്രൊഫ.ജെയിംസ് ഓലിക്കര, ലീല മാരേട്ട്, ഷിബു അഗസ്റ്റിൻ, തോമസ് ഡിക്രൂസ്, സക്കറിയ വടകര എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. അസംപ്‌ഷൻ കോളേജ് പൂർവ്വവിദ്യർഥിനി റോഷൻ ചെറിയാൻ സംഘടനയുടെ സെക്രട്ടറി ആയി പ്രവർത്തിക്കും. സംഘടനയിൽ ചേർന്നു പ്രവർത്തിക്കാനും  ചാപ്റ്ററുകൾ രൂപീകരിക്കാനും താല്പര്യമുള്ള പൂർവ്വവിദ്യാർഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 

https://forms.gle/wrE2qFfBqm8ub79GA

വിശദവിവരങ്ങൾക്ക്: നാഷണൽകോർഡിനേറ്റേഴ്‌സ് മാത്യു ഡാനിയേൽ +1 (847) 373-9941), പിന്റോ കണ്ണമ്പള്ളി +1 (973) 337-7238),  Mrs. റോഷൻ ചെറിയാൻ +1 (914) 419‑6743)

 


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.