PRAVASI

ശബരിമലയിലെ മണ്ഡലകാല വരുമാനത്തിൽ വന്‍ വർധനവ്. ഇന്നലെ വരെ 163.9 കോടി

Blog Image

തീർത്ഥാടന കാലം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ 22.8 കോടി (22,76,22,481) രൂപയുടെ അധികവരുമാനമാണ് ഇത്തവണ ലഭിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പിഎസ്‌ പ്രശാന്ത്‌ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്നലെ വരെ 163.9 കോടി (163,89,20,204) രൂപയാണ്‌ ലഭിച്ചത്‌. കഴിഞ്ഞ വർഷം ഇതേ സമയം (141. 1 കോടി (141,12,97,723) രൂപയായിരുന്നു വരുമാനം. അരവണയുടെ വിറ്റുവരവ്‌ 82.7 കോടി (82,67,67,050) രൂപയാണ്‌. കഴിഞ്ഞ വർഷത്തേക്കാൾ 17.4 കോടി ( 17, 41,19,730) രൂപ അധികം. തീർത്ഥാടകരുടെ എണ്ണത്തിലും ഈ വർഷം വൻ വർധനവ്‌ രേഖപ്പെടുത്തി 2.7 ലക്ഷം ( 22,67,956) തീർഥാടകരാണ്‌ ശനിയാഴ്‌ച വരെ ദർശനം നടത്തിയത്‌. കഴിഞ്ഞ വർഷത്തേക്കാൾ 4,51,043 പേർ കൂടുതലായി ഇക്കുറി ശബരിമലയിലെത്തി.

സർക്കാർ, ദേവസ്വം ബോർഡ്‌, പോലീസ്‌ തുടങ്ങി എല്ലാവരും സംയുക്തമായി എടുത്ത മുന്നൊരുക്കങ്ങളുടെ വിജയം കൂടിയാണ്‌ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും ഉണ്ടായ വർധനവെന്ന് ദേവസം ബോർഡ് പ്രസിഡൻ്റ് അവകാശപ്പെട്ടു. ഈ മണ്ഡലകാലത്ത്‌ മികച്ച മാധ്യമപിന്തുണയും ഉണ്ടായി. തിരക്ക്‌ നിയന്ത്രിക്കുന്നതിൽ പോലീസ്‌ വലിയ പ്രയത്നം നടത്തുന്നുണ്ടെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.