PRAVASI

ശകവർഷ ടേബിൾ കലണ്ടർ പ്രകാശനം ഇന്ന്

Blog Image

തൃത്താല: ശകവർഷ കലണ്ടറും ഇംഗ്ലീഷ് കലണ്ടറും ചേർത്ത്
ടേബിൾ കലണ്ടർ രൂപത്തിൽ ആദ്യമായി പുറത്തിറങ്ങുന്നു.ദേശീയ ഹിന്ദു കലണ്ടർ എന്നറിയപ്പെടുന്നതും ശകവർഷമാണ്.
ആറങ്ങോട്ടുകര പൈങ്കണ്ണൂർ ശ്രീവിരുട്ടാണം വീരസ്ഥാനം ഭഗവതി ക്ഷേത്രസന്നിധിയിൽ ഇന്ന് രാവിലെ 9ന് സ്വാമി നിഗമാനന്ദതീർത്ഥപാദർ പ്രകാശനം ചെയ്യും.

അമേരിക്കയിലെ യോഗാ ഗുരു തോമസ് കൂവള്ളൂരാണ് കലണ്ടർ തയാറാക്കിയത്. ഇറക്കുമതി ചെയ്ത ഫ്രഞ്ച് ചായങ്ങൾ
ഉപയോഗിച്ച് വരപ്പിച്ച മോദിയുടെ 12 ചിത്രങ്ങളാണ് 12 മാസങ്ങളിൽ പ്രിന്റ് ചെയ്തിരിക്കുന്നത്.രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ എന്നിവരുടെ ഉത്തരവുകൾ ഇറങ്ങുന്നത് ശകവർഷതീയതി വെച്ചാണ്. നിലവിൽ 1946 ആയ ശകവർഷം മാർച്ച്
22ന് 1947 ആകും. അന്നാണ് ചൈത്രമാസം 1 എന്ന പുതുവർഷാരംഭം. ന്യൂയോർക്കിൽ ആദ്യമായി പ്രധാമന്ത്രിയുടെ "ചായ്പെ ചർച്ച' തന്റെ യോഗാ കേന്ദ്രത്തിൽ സംഘടിപ്പിച്ച വ്യക്തിയാണ് തോമസ് കൂവള്ളൂർ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.