കളിക്കൂട്ടം കൂട്ടുകാർക്ക് അരങ്ങൊരുക്കി ആഘോഷപൂർവ്വമായി എല്ലാ വർഷവും നടത്തിവരാറുള്ള കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബിന്റെ ആർട്സ് ഡേ ഡിസംബർ 7 ശനിയാഴ്ച്ച 249 ഹാമിൽട്ടൺ റോഡ്, ലണ്ടനിൽ വെച്ച് നടത്തപ്പെടുന്നു. മത്സരങ്ങളിൽ പങ്കെടുക്കുവാനായി രജിസ്റ്റർ ചെയ്തിരിക്കുന്ന കുട്ടികൾക്കുള്ള റിസ്റ്റ് ബാൻഡുകൾ രാവിലെ 9 മണിയ്ക്ക് തന്നെ വിതരണം ചെയ്ത് തുടങ്ങുകയും തുടർന്ന് കലാമത്സരങ്ങൾ ആരംഭിക്കുന്നതുമായിരിക്കും.
ലണ്ടൻ ഒന്റാരിയോ: കളിക്കൂട്ടം കൂട്ടുകാർക്ക് അരങ്ങൊരുക്കി ആഘോഷപൂർവ്വമായി എല്ലാ വർഷവും നടത്തിവരാറുള്ള കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബിന്റെ ആർട്സ് ഡേ ഡിസംബർ 7 ശനിയാഴ്ച്ച 249 ഹാമിൽട്ടൺ റോഡ്, ലണ്ടനിൽ വെച്ച് നടത്തപ്പെടുന്നു. മത്സരങ്ങളിൽ പങ്കെടുക്കുവാനായി രജിസ്റ്റർ ചെയ്തിരിക്കുന്ന കുട്ടികൾക്കുള്ള റിസ്റ്റ് ബാൻഡുകൾ രാവിലെ 9 മണിയ്ക്ക് തന്നെ വിതരണം ചെയ്ത് തുടങ്ങുകയും തുടർന്ന് കലാമത്സരങ്ങൾ ആരംഭിക്കുന്നതുമായിരിക്കും.
പ്രച്ഛന്നവേഷം (ഫാൻസി ഡ്രസ്സ്) , കഥാവതരണം (സ്റ്റോറി ടെല്ലിങ്), ഗാനാഭിനയം (ആക്ഷൻ സോങ്), പ്രസംഗം (സ്‌പീച്ച്), സമൂഹ ഗാനം (ഗ്രൂപ്പ് സോങ്), സമൂഹ നൃത്തം (ഗ്രൂപ്പ് ഡാൻസ്) തുടങ്ങി ആറിനങ്ങളിലായി ഗ്രേഡ് അനുസരിച്ച് ഏകദേശം സമപ്രായക്കാരായ കുട്ടികൾ തമ്മിലായിരിക്കും മത്സരിക്കുക. ഓരോ വിഷയത്തിലുള്ള അറിവും, അവതരണശൈലിയും, ആവിഷ്കാരശേഷിയുമെല്ലാം അടിസ്ഥാനപ്പെടുത്തിയായിരിക്കും വിജയികളെ നിർണ്ണയിക്കുക.
സർഗ്ഗാത്‌മകമായ ഇടപഴകലുകളിൽക്കൂടി കുട്ടികളുടെയുള്ളിലെ കലാപരമായ അഭിരുചികളെ വളർത്താനും, അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നല്കാനുമായാണ് കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബ് ആർട്സ് ഡേയിലൂടെ പരമാവധി ശ്രദ്ധിക്കുന്നതെന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ആയ ബിജോയ് ജോൺ, സന്തോഷ് മേക്കര, സിബി തോമസ്, പ്രസിഡന്റ് ജോബി ദേവസ്യ, വൈസ് പ്രസിഡന്റ് അഞ്ജു ജിതിൻ, സെക്രട്ടറി ചിക്കു ബേബി, ട്രഷറർ ജെറിൽ കുര്യൻ ജോസ്, സ്പോർട്സ് കോഓർഡിനേറ്റർ വൈശാഖ് നായർ, ആർട്സ് കോഓർഡിനേറ്റർ ലിനിത ഏബ്രഹാം, കമ്മറ്റി അംഗങ്ങളായ ഇമ്മാനുവേൽ തോമസ്, ഷിന്റോ സ്റ്റീഫൻ, സഞ്ജു സാബു, അമിത് ശേഖർ തുടങ്ങിയവർ അറിയിച്ചു.
ലണ്ടൻ മലയാളികൾക്കായുള്ള ഈ കലോത്സവം സ്പോൺസർ ചെയ്യുന്നത് ബോബൻ ജെയിംസ് (ട്രിനിറ്റി ഗ്രൂപ്പ്) ആണ്. ഒന്റാരിയോ ഓട്ടോമൊബൈൽ ഇൻഡസ്ട്രിയിൽ വളരെപ്പെട്ടെന്ന് തന്നെ തങ്ങളുടേതായ ഒരു സ്ഥാനം കണ്ടെത്തിയ ട്രിനിറ്റി ഗ്രൂപ്പിന്റെ ചില സെലെക്ടഡ് മോഡലുകൾ അതിശയിപ്പിക്കുന്ന വിലക്കിഴിവിലും, ലൈഫ്‌ടൈം ഓഫറുകളുമായാണ് നമ്മെ കാത്തിരിക്കുന്നത്. സ്ട്രാറ്റ്ഫോർഡ് നിസ്സാൻ, സ്ട്രാറ്റ്ഫോർഡ് കിയ, ഓക് വില്ലി മിത്‍സുബിഷി, മിസ്സിസാഗാ ക്രിസ്ലർ, ജീപ്പ്, ഡോഡ്ജ് തുടങ്ങി ഒന്റാരിയോ ആകെ പടർന്ന് പന്തലിച്ച ട്രിനിറ്റി ഗ്രൂപ്പ് നിങ്ങളുടെ എല്ലാവിധ വാഹന ആവശ്യങ്ങൾക്കും അനുയോജ്യമായ ഒരു ഉത്തരം ആയിരിക്കും.
ഏകദേശം നൂറ്റിയമ്പതോളം മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന ഈ കലോത്സവത്തിന്റെ വിജയത്തിനായി ലണ്ടനിലും, സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളെയും വ്യക്തിപരമായി ക്ഷണിക്കുന്നുവെന്നും, രുചി വൈവിധ്യങ്ങളുടെ നവരസം പകരാൻ കർബീസ് കാറ്റേഴ്സിന്റെ ഫുഡ് കോർട്ട് അന്നേദിവസം ഒരുക്കിയിട്ടുണ്ടെന്നും കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബ് ഭാരവാഹികൾ സംയുക്തമായി അറിയിച്ചു.