PRAVASI

സിറിയായ്ക്ക് സാമ്പത്തിക സഹായം പുനരാരംഭിയ്ക്കുവാന്‍ സൗദി അറേബ്യ യൂറോപ്യന്‍ യൂണിയനോടാവശ്യപ്പെടുന്നു

Blog Image

ഫിലാഡല്‍ഫിയാ,യു.എസ്.എ.: ജനുവരി മാസാവസാനം സമ്മേളിയ്ക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ മിനിസ്റ്റേഴ്സ് മീറ്റിംഗില്‍ സിറിയന്‍ ഗവര്‍മെന്‍റിനുമേല്‍ വിലക്കുകല്പിച്ചിരിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ പുനരാരംഭിയ്ക്കുവാനുള്ള ചര്‍ച്ചകള്‍ ആരംഭിയ്ക്കുമെന്ന് യൂണിയന്‍ പ്രതിനിധി ശ്രീമതി കാജാ കല്ലാസ് മുന്‍കൂറായി പ്രസ്താവിച്ചതായി അസ്സോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. 14 വര്‍ഷമായി സൈനീകരടക്കം 5 ലക്ഷത്തിലധികം ജനത കൊല്ലപ്പെട്ട സിറിയായിലെ ആഭ്യന്തര കലഹത്തിന് നേരിയ വിരാമം അനുഭവപ്പെടുമെന്ന ശുഭപ്രതീക്ഷയും യൂണിയന്‍ മേധാവികള്‍ക്കും അംഗത്വ രാഷ്ട്രങ്ങള്‍ക്കും ഉണ്ട്.
    മുന്‍കാല സായുധ കലാപകാരിളും ഭീകര പ്രവര്‍ത്തന തല്പരരും പ്രസിഡണ്ടായിരുന്ന ബാഷര്‍ ആസ്സാദിനെ നിരുപാധികം നിഷ്ക്കാസനം ചെയ്ത വിപ്ലവകാരികളുമായ ഭരണാധികാരികളെ പരിപൂര്‍ണ്ണമായി മുന്‍കരുതലുകള്‍ ഇല്ലാതെ വിശ്വസിച്ചു സഹകരിയ്ക്കുവാന്‍ അമേരിയ്ക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും അതീവ താല്പര്യത്തിലല്ല. സിറിയയിലെ വിവിധ ഗ്രൂപ്പിന്‍പ്പെട്ട നേതാക്കളുമായി സമാധാനമായി സംസാരിച്ചു സംഘടിതമായി ഒരു സമ്മേളനം നടത്തി ഐക്യതയോടെ ഭരണ വ്യതിയാനം നടത്തണമെന്ന ശ്രീമതി കാജാ കല്ലാസിന്‍റെ ഉദ്ദേശ ശുദ്ധി സാക്ഷാത്കരിക്കപ്പെടുവാനുള്ള സാദ്ധ്യതകള്‍ ഇപ്പോള്‍ വളരെയാണ്.
    വിദേശ സാമ്പത്തിക സഹായത്തിന്‍റെ മുന്നോടിയായി ജനുവരി 27ന് നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ മീറ്റിംഗില്‍ സിറിയയുടെ മേലുള്ള വിലക്കുകള്‍ നീക്കം ചെയ്യണമെന്നുള്ള അജന്‍ണ്ടയും ഉള്‍പ്പെടുത്തണമെന്നുള്ള സിറിയന്‍ വിദേശകാര്യമന്ത്രി അസാദ് അല്‍-ഷിബാനി ആവശ്യപ്പെട്ടതായി ശ്രീമതി കല്ലാസ് വെളിപ്പെടുത്തി. മുന്‍ പ്രസിഡന്‍റ് ആസാദിന്‍റെ രാഷ്ട്രീയ പിന്‍തുണക്കാരായ കൊടും കുറ്റവാളികളെ സ്വതന്ത്രര്‍ ആക്കാതെ  നിയമാനുസരണമുള്ള നടപടികള്‍ സാമ്പത്തിക സഹായത്തിന് മുന്‍പായി സ്വീകരിയ്ക്കണമെന്നുള്ള ജര്‍മ്മന്‍ വിദേശകാര്യമന്ത്രി അന്നാലീന ബെയര്‍ബോക്കിന്‍റെ സ്റ്റേറ്റ്മെന്‍റ് സജീവമാണ്.
    നിത്യ ദാരിദ്രത്തിലും ദുരിതത്തിലും ഉള്ള സിറിയന്‍ ജനതയുടെ ശോചനീയാവസ്ഥയ്ക്ക് ഉടന്‍ ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങളും വൈദ്യസഹായവും പാര്‍പ്പിടവും നല്‍കുന്നതിനോടൊപ്പം 51.2 മില്യന്‍ അമേരിക്കന്‍ ഡോളറും ജര്‍മ്മനി നല്‍കണമെന്നും കല്ലാസ് ആവശ്യപ്പെട്ടു.
    2011-ലെ സിറിയന്‍ അരക്ഷിതാവസ്ഥമൂലം ഉണ്ടായ ജനരോക്ഷം നിയന്ത്രിക്കുവാന്‍വേണ്ടി എന്ന ഭാവത്തോടെ ആസാദ് വളരെ ക്രൂരമായ നിലപാടു സ്വീകരിച്ചു. ഗവര്‍മെന്‍റ് ജോലിയുള്ളവരുടെപോലും സ്വത്തുക്കള്‍ ബലവത്തായി പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയും ചെയ്തു. ബാങ്കുകള്‍ അടക്കമുള്ള സാമ്പത്തിക മേഖലയിലെ 
അമിതമായ നിയന്ത്രണംമൂലം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള സുഗമമായ സാഹചര്യത്തിനുപോലും വിപുലമായ വിലക്കുകള്‍ ഉണ്ടായി.
    സിറിയന്‍ ജനതയുടെ മേലുള്ള ദുസഹമായ നിരോധനാജ്ഞ നിറുത്തലാക്കി സമാധാനാന്തരീക്ഷം ഉണ്ടാക്കണമെന്നുള്ള സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ഫര്‍ഹാന്‍റെ പ്രഭാഷണവും സമ്മേളന അംഗങ്ങളില്‍ സിറിയയുടെമേലുള്ള താത്പര്യവും ഉത്കണ്ഠയും വര്‍ദ്ധിച്ചതായി കല്ലാസിന്‍റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
    സിറിയന്‍ നേതൃത്വത്തെ 2011 -ന് ശേഷം വെറുത്തിരുന്ന ടര്‍ക്കി സാമ്പത്തികമായും  രാഷ്ട്രീയമായും സഹായിക്കുവാനുള്ള സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടുള്ള സന്ദേശം വിദേശകാര്യമന്ത്രി ഹക്കന്‍ ഫിദാന്‍ കഴിഞ്ഞ ദിവസം സിറിയന്‍ പ്രസിഡന്‍റിന് കൈമാറി. അമേരിയ്ക്കയും നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അയവുണ്ടാക്കി 2012-ല്‍ സിറിയന്‍ സിവില്‍ വാറിനെ തുടര്‍ന്ന് വിച്ഛേദിച്ച ഡിപ്ലോമാറ്റിക്ക് റിലേഷന്‍ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കാം.

കോര ചെറിയാന്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.