PRAVASI

ഫിലഡൽഫിയയിൽ ‘ക്രൂശിൻ സ്നേഹം’ ക്രിസ്തീയ സംഗീതോത്സവം ആഗസ്റ്റ് 23-ന്

Blog Image

ഫിലഡൽഫിയ: Heavenly Beats USAയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ക്രൂശിൻ സ്നേഹം’ (Krushin Sneham) ലൈവ് ക്രിസ്തീയ സംഗീതോത്സവം ആഗസ്റ്റ് 23-ന് (ഞായറാഴ്ച) വൈകിട്ട് 5.30-ന് ഫിലഡൽഫിയയിലെ Philadelphia India Christian Assembly, 455 Tomlinson Road, Philadelphia, PA 19116-ൽ നടക്കും.

പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ജോൺസ് പുരയിടം (ന്യൂജഴ്‌സി), മുൻ വിശ്വവാണി റേഡിയോ ലീഡ് ഗായികയായിരുന്ന പ്രമുഖ ഗായിക ഷീബ ജോർജ് (ഫ്ലോറിഡ), Samson Heavenly Beats സംഘവും സംഗീതപരിപാടിക്ക് നേതൃത്വം നൽകും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗായകരും സംഗീതജ്ഞരും പങ്കെടുക്കുന്ന ഈ സംഗീതവിരുന്നിൽ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലെ തിരഞ്ഞെടുക്കപ്പെട്ട ക്രിസ്തീയ ഗാനങ്ങളും പ്രത്യേക സംഗീതാവിഷ്കാരങ്ങളും അവതരിപ്പിക്കും. വിവിധ ഭാഷകളിലൂടെ ആത്മീയ സന്ദേശം പകരുന്ന ഈ സംഗീതവിരുന്ന് വിശ്വാസികൾക്ക് അനുഗ്രഹകരമായ അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Prayer Mount Media ആണ് പരിപാടിയുടെ മീഡിയ പാർട്ണർ. Global Travel Experts (Reji Philip), M&J Printing (Mathew Samuel), Zindak Investment & Real Estate (Varghese Thomas Robin) എന്നിവരാണ് പ്രധാന സ്പോൺസർമാർ.

പരിപാടിയുടെ വിജയത്തിനായി Ninan Mathai, Mathew Samuel, Stephen John, Jomon, Stanly George, Thomas Chandy, Sumod Jacob, Susan Samson എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നതായും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് Ninan Mathai – 215-760-0447, Mathew Samuel – 215-850-7348, Stephen John – 267-239-1094, Jomon – 267-357-2863, Stanly George – 215-552-6668, Thomas Chandy – 201-446-5027, Sumod Jacob – 267-250-5383, Susan Samson – 267-469-1892 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഫിലഡൽഫിയയിലെയും സമീപ സംസ്ഥാനങ്ങളിലെയും ഏവരെയും ഈ അനുഗ്രഹീത സംഗീതസായാഹ്നത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പരിപാടിയിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു. ക്രിസ്തീയ സംഗീതത്തിലൂടെ ആത്മീയ നവോന്മേഷവും അനുഗ്രഹാനുഭവവും പകരുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ഈ സംഗീതോത്സവം ഏവർക്കും അവിസ്മരണീയ അനുഭവമാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.