PRAVASI

എസ് ബി ആൻഡ് അസംപ്‌ഷൻ കോളേജ് അലുമ്‌നി ക്രിസ്മസ് -നവവത്സര ആഘോഷങ്ങൾ 28 ന്

Blog Image

ചിക്കാഗോ: എസ് ബി ആൻഡ് അസംപ്‌ഷൻ കോളേജ് അലുമ്‌നി അസോസിയേഷന്റെ ക്രിസ്മസ് നവവത്സര ആഘോഷവും ഫാമിലി മീറ്റും ഡിസംബർ 28 ആം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് ഡെസ്‌പ്ലൈൻസ് കോർട്ലാൻഡ് സ്‌ക്വയറിൽ (8909 David Place Desplaines IL 60016) നടക്കും. ഇല്ലിനോയ് ഹൗസ് ഓഫ് റെപ്രെസെന്ററ്റീവ് അംഗം കെവിൻ ഓലിക്കൽ മുഖ്യാതിഥി ആയിരിക്കും. ഡോ മാത്യു സാധു (റിസർച്ച് സയൻറിസ്റ് , മുൻ ലെക്ച്ചറർ സെന്റ് തോമസ് കോളേജ് കോലഞ്ചേരി) ക്രിസ്മസ് സന്ദേശം നൽകും.
തുടർന്ന് എസ് ബി -അസംപ്‌ഷൻ പൂർവവിദ്യാർഥികളുടെ ക്രിസ്‍മസ് കരോൾ, കൾച്ചറൽ പ്രോഗ്രാം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. ഈ ഫാമിലി മീറ്റിൽ 2024 ലെ വിദ്യാഭ്യാസ പ്രതിഭാപുരസ്കാരദാന ചടങ്ങും നടത്തും.
ചിക്കാഗോയിലും സമീപ സ്റ്റേറ്റുകളിലുമുള്ള എല്ലാ പൂർവവിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ക്രിസ്മസ് നവവത്സര പരിപാടികൾ വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
ആഘോഷങ്ങൾ സംബന്ധിച്ച വിവരങ്ങൾക്ക്:
തോമസ് ഡിക്രൂസ് 224 305 3789 (സെക്രട്ടറി)


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.