PRAVASI

നിലമ്പൂരിൽ ഭൂരിപക്ഷം 7500 കടക്കും; ഷൗക്കത്തിന് വിജയമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

Blog Image

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വിജയമെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, പോത്ത്കല്ല് പഞ്ചായത്തുകളിലാണ് ഭൂരിപക്ഷം ലഭിയ്ക്കുകയെന്ന് ഇന്റലിജൻസ് വിലയിരുത്തൽ. വഴിക്കടവ് 3500, മൂത്തേടത്ത് 3000, എടക്കര 2000, ചുങ്കത്തറ 2500, പോത്ത്കല്ല് 1500 എന്നിങ്ങനെ ലീഡ് ലഭിക്കുമെന്നും റിപ്പോർട്ടറിൽ പറയുന്നു.

എൽഡിഫ് സ്ഥാനാർഥി എം സ്വരാജിന് നിലമ്പൂർ നഗരസഭയിൽ ലീഡുണ്ടാകുമെന്നാണ് വിലയിരുത്തൽ. 2500 വോട്ടിന്റെ ലീഡാണ് പ്രതീക്ഷിക്കുന്നത്. കരുളായി പഞ്ചായത്തിൽ 1000 വോട്ടിന്റെയും, അമരമ്പലം പഞ്ചായത്തിൽ 1500 വോട്ടിന്റെയും ലീഡ് ഉണ്ടാകുമെന്ന് വിലയിരുത്തൽ.

യുഡിഎഫ് ക്യാമ്പിന് സന്തോഷം നൽകുന്നതാണ് ഇന്റലിജൻസ് റിപ്പോർട്ട്. എന്നാൽ 1500 വോട്ടിനെങ്കിലും ജയിക്കുമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. എൽഡിഎഫിന്റെ 6500 വോട്ടുകൾ അൻവർ ചോർത്തിയെടുക്കുമെന്ന് സിപിഎം കണക്ക് കൂട്ടുന്നുണ്ട്. അങ്ങനെയെങ്കിൽ എൽഡിഎഫ് ലെ വോട്ട് ചോർച്ച, ഷൗക്കത്തിനാകും ഗുണം ചെയ്യുക.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.