അമേരിക്കൻ വ്യവസായിയും റിയൽട്ടറും സാമൂഹ്യ പ്രവർത്തകനും ചലച്ചിത്രനിർമ്മാതാവുമായ സിജോ വടക്കൻ ഹോസ്പിറ്റാലിറ്റി രംഗത്തേക്കും കടക്കുന്നു .പുതിയ രണ്ടു ഹോട്ടലുകളാണ് ഡാളസിലും ഹ്യൂസ്റ്റണിലും അദ്ദേഹം നിർമ്മിക്കുന്നത് .പതിനാറു മില്യൺ ഡോളർ മുടക്കി പണികഴിപ്പിക്കുന്ന 123 മുറികൾ ഉള്ള ഹോട്ടൽ ഡാളസിലെ മെക്കിനിയിലും ,ഹൂസ്റ്റണിലും ഇതേ സൗകര്യങ്ങളോടു കൂടിയ ഹോട്ടൽ സമുച്ചയത്തിനും ഡിസംബർ പതിനേഴിന് തറക്കല്ലിട്ടു .
ഡാളസ് ഫിനാൻഷ്യൽ സിറ്റി കൂടി ആയതിനാൽ ഹോസ്പിറ്റാലിറ്റി ബിസിനസിന് വലിയ സ്കോപ്പ് ഉള്ള സ്ഥലം കൂടിയാണെന്ന് സിജോ വടക്കൻ പറഞ്ഞു .ഇരട്ട,മധുരം,പൊറിഞ്ചു മറിയം ജോസ് , ജോസഫ് , പണി തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് കൂടിയാണ് സിജോ വടക്കൻ .മെക്കിനിയിൽ യിൽ നടന്ന പ്രോജക്റ്റിൻ്റെ തറക്കല്ലിടൽ ചടങ്ങിൽ നിരവധി സുഹൃത്തുക്കൾ പങ്കെടുത്തു.
സിജോ വടക്കന്റെ ദർശനവും അർപ്പണബോധവും നേതൃത്വവും മലയാളി സമൂഹത്തിന് മാതൃകയാണ് റിയൽ എസ്റ്റേറ്റ്, വികസനം, നിർമ്മാണം, മാനേജ്മെൻ്റ്, ട്രേഡിംഗ്, ട്രാവൽ, മീഡിയ എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ സാന്നിധ്യമുള്ള അതിവേഗം വളരുന്ന കമ്പനിയായ Trinity Group, Inc. യുടെ ഭാഗമാണ് Trinity Texas Realty, Inc.
സമാനതകൾ ഇല്ലാത്ത ഊർജവും ഉത്സാഹവുമാണ് സിജോ വടക്കൻ്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം. തൻ്റെ ഉപഭോക്താക്കളെ അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഒപ്പം നിൽക്കുന്ന വ്യക്തിത്വം കൂടിയാണ് അദ്ദേഹം . മറ്റ് റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരിൽ നിന്ന് വ്യത്യസ്തമായി തൻ്റെ ക്ലയൻ്റുകൾക്ക് സാധ്യമായ ഏറ്റവും മികച്ച സേവനം നൽകുന്നതിൽ സിജോ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.കൂടാതെ തൻ്റെ ക്ലയൻ്റുകളുടെ ആവശ്യങ്ങൾക്ക് എപ്പോഴും മുൻഗണന നൽകുകയും ചെയ്യുന്നു. മികച്ച ആശയവിനിമയ പാണ്ഡിത്യവും സങ്കീർണ്ണമായ റിയൽ എസ്റ്റേറ്റ് ആശയങ്ങൾ മനസ്സിലാക്കി എളുപ്പമുള്ള വിധത്തിൽ വിശദീകരിക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ പ്രത്യേകതയാണ് . ഒരാൾ ആദ്യമായി വീട് വാങ്ങുന്നയാളോ ഒരു നിക്ഷേപകനോ ആയിക്കൊള്ളട്ടെ അവരുടെ ആവശ്യങ്ങൾ കേൾക്കാനും വ്യക്തിഗതമായ ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകാനും സിജോ വടക്കൻ എപ്പോഴും തയ്യാറാണ് .

സിജോ വടക്കൻ

