യാക്കോബായ സഭയുടെ പുതിയ കാതോലിക്ക ബാവ തിരുമേനി നമ്മളൊടു സ്നേഹമുള്ള സഭ മേധാവി ആയതു സന്തോഷം തോന്നുന്ന കാര്യമാണ് ..കൂടെ 1977 -80 കാലഘട്ടത്തിൽ മഹാരാജാസിൽ എക്കണോമിക്സ് പഠിച്ചതാണ് പഴയ എസ് എഫ്ഐ കാരനാണോ എന്ന് ഒന്നും ചോദിക്കില്ലെ കാരണം നമ്മളൊക്കെ അവിടെ വർഷങ്ങൾക്ക് ശേഷമുള്ള ബാച്ചിലാണ് പഠിച്ചത്.കഴിഞ്ഞ പ്രാവശ്യം അമേരിക്കയിൽ വന്നപ്പോൾ മുവാറ്റുപുഴ (ഊരമന )കാരൻ ജോർജ് ചേട്ടന്റെ `കൂടെ ജോസഫ് തിരുമേനിയെ കണ്ടിരുന്നു ഞങ്ങൾ 3 പേരും ഒരു കാപ്പിയും സാൻഡ്‌വിച്ച് കഴിച്ചു കുറെ സമയം സംസാരിച്ചിരുന്നു അപ്പോൾ ഓർത്തില്ല ഇത്രയും വലിയ സ്ഥാനത്തു എത്തുമെന്ന് .. പക്ഷെ മൂപ്പരുടെ എളിമയും സ്നേഹവും നമ്മൾ അനുഭവിച്ചുപോകും ..ക്രിസ്റ്റിയാനി യാണോ , എന്റെ സഭ കാരനോ എന്നൊന്നും ജോസേഫ് തിരുമേനി നോക്കില്ല..എപ്പോൾ വിളിച്ചാലും ഫോൺ എടുക്കും .. 'അമ്മ മരിച്ചപ്പോൾ വീട്ടിൽ വന്നിരുന്നു അറിഞ്ഞു കേട്ട് വന്നതാണ് എല്ലാരും ഓർത്തു ഈ യാക്കോബായ തിരുമേനിക്കു ക്നാനയായ കത്തോലിക്കയായ അമ്മയുടെ മരണ ശുശ്രുഷയിൽ എന്ത് കാര്യം അതാണ് ഗ്രിഗോറിയോസ് ജോസഫ് തിരുമേനി സൗഹൃദത്തിന് വലിയ വില കൊടുക്കുന്ന തിരുമേനി ...അപാരമായ തേജസ് ഉള്ള തിരുമേനിയാണ് സഭ അദ്യക്ഷനായില്ലെങ്കിൽ സിനിമ നടനാകാനുള്ള ഗ്ലാമറുണ്ട് ..നമ്മുടെ നാട്ടിൽ തിരുമേനിയുടെ സഭകരാണ് കൂടുതൽ (യാക്കോബായ )പക്ഷെ കക്ഷി വഴക്കിനെ തുടർന്ന് അവരുടെ പള്ളിയൊക്കെ അവരുടെ ഭാഗത്തു നിന്ന് കൊണ്ട് പോയി പ്രയാസം ഉണ്ട് .ജോസഫ് തിരുമേനി അതൊക്കെ സ്നേഹം കൊണ്ട് തിരിച്ചു വാങ്ങും എന്ന് കരുതാം .. വർഷങ്ങളായി സൗജന്യ ഭകഷണവും ചികിത്സാ സഹായവും കൊടുക്കുന്ന ഒരു സ്ഥാപനം എറണാകുളത്തിന് അടുത്ത് ജോസഫ് തിരുമേനി നടത്തുന്നുണ്ട് .. ജോസഫ് ഗ്രീഗോറിയോസ് തിരുമേനിക്കു ഫ്രാൻസിസ് മാർപ്പാപ്പയെ വലിയാ സ്നേഹമാണ് സഖാവ് പിണറായി വിജയനെയും ...




