PRAVASI

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി മാധവൻ നമ്പൂതിരി അന്തരിച്ചു

Blog Image

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി മാധവൻ നമ്പൂതിരി (71) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വീട്ടില്‍ വച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

അരനൂറ്റാണ്ട് കാലമായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി പട്ടത്ത് മനയ്ക്കല്‍ കുടുംബാംഗമാണ്. മൃതദേഹം രാത്രി പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരും. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മൃതദേഹത്തോട് ഒപ്പമുണ്ട്.

പ്രിയങ്ക ഗാന്ധിയും കെ.സി.വേണുഗോപാലും ആശുപത്രിയിൽ എത്തിയിരുന്നു. നാളെ രാവിലെ ഒല്ലൂരിലുള്ള വസതിയിലാണ് സംസ്കാരം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.