അമേരിക്കയിലെ പ്രശസ്തമായ സിലിക്കൺ വാലയിൽ ഉൾപ്പെടുന്ന സാൻ ഹൊസെയിലെ സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിൽ വച്ചു നടത്തപ്പെട്ട ഫൊറോന ഫെസ്റ്റ് ഒരു മഹാ വിജയമായി പര്യവസാനിച്ചു
സാൻ ഹൊസെ , കാലിഫോർണിയ : അമേരിക്കയിലെ പ്രശസ്തമായ സിലിക്കൺ വാലയിൽ ഉൾപ്പെടുന്ന സാൻ ഹൊസെയിലെ സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിൽ വച്ചു നടത്തപ്പെട്ട ഫൊറോന ഫെസ്റ്റ് ഒരു മഹാ വിജയമായി പര്യവസാനിച്ചു . ഒക്റ്റോബര്‍ 19ന് ആയിരുന്നു ഈ ഗംഭീര പരിപാടി നടത്തപ്പെട്ടത് . സെന്‍റ് മേരീസ് ക്നാനായ ഫൊറോന ചർച്ച് , സാൻ ഹൊസെ , സെന്‍റ് പോപ്പ് പയസ് X ക്നാനായ കാത്തലിക് ചർച്ച് , ലോസ് ഏഞ്ചൽസ്, സെന്‍റ് ജോൺ പോൾ 11 ക്നാനായ കാത്തലിക് മിഷൻ, സാക്രമെന്‍റോ എന്നീ ഇടവകകൾ ആണ് ഈ ഫൊറോന ഫെസ്റ്റിന്‍റെ ഭഗവത്തായത് .
ഒക്റ്റോബര്‍ 19 രാവിലെ 9 മണിക്ക് വിശുദ്ധ കുർബാനയോടുകൂടി തുടങ്ങുകയും ശേഷം സാൻ ഹൊസെ, ലോസ് ഏഞ്ചൽസ്, സാക്രമെന്‍റോ എന്നീ ഇടവകാംഗങ്ങൾ നയിച്ച ഫ്‌ളാഷ് മോബോട് കൂടി ആണ് ഈ ഫെസ്റ്റിന് തുടക്കം കുറിച്ചത് . വികാരി അച്ചൻമാരായ ഫാ. ജെമി പുതുശ്ശേരിൽ , സാൻ ഹൊസെ , ഫാ. ബിനോയ് നാരാമംഗലത്ത് , ലോസ് ഏയ്ഞ്ചൽസ് , ഫാ. റെജിമോൻ തണ്ടാശ്ശേരി , സാക്രമെന്‍റോ എന്നിവരാണ് ഈ ഫൊറോന ഫെസ്റ്റിന് നേതൃത്വം നൽകിയത് . ഈ മഹോത്സവത്തിന്‍റെ ജനറൽ കൺവീനർ സാൻ ഹൊസെയിലെ സെന്‍റ് മേരീസ് ഫൊറോന ചർച്ച് ട്രസ്റ്റി ആയ ശ്രീ ജോസ് മാമ്പിള്ളിയെ ആയിരുന്നു . അദ്ദേഹത്തോടൊപ്പം മറ്റു ഇടവകയിലെ പാരിഷ് സെക്രട്ടറിമാരും, കൈക്കാരൻമാരും കോർഡിനേറ്റേഴ്‌സും ഈ പരിപാടിയുടെ വിജയത്തിനായി സഹായിച്ചു . അമേരിക്കയിലെ ക്നാനായ റീജിയൺ വികാർ ജനറൽ ഫാ. തോമസ് മുളവനാൽ ആയിരുന്നു ഫെസ്റ്റിന്‍റെ മുഖ്യ അതിഥി .
പാട്ട് , പ്രസംഗം , ചിത്രരചന , പ്രച്ഛന്ന വേഷം , ബൈബിൾ ക്വിസ് , മാർഗംകളി , പുരാതന പാട്ട് , ബൈബിൾ നാടകം എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത് . വ്യക്തിഗതവും , ഗ്രൂപ്പുമായും മത്സരങ്ങൾ നടത്തപ്പെട്ടു .
ഈ മഹോത്സവത്തിൽ ഏറ്റവും അധികം പോയിന്‍റ് കരസ്ഥമാക്കി സെന്‍റ് പോപ്പ് പയസ് X ക്നാനായ കാത്തലിക് ചർച്ച് , ലോസ് ഏഞ്ചൽസ് ആണ് ഓവറോൾ കിരീടം കരസ്ഥമാക്കിയത് .
മത്സര വിജയികൾ ചുവടെ
ഗ്രൂപ്പ് മത്സരങ്ങൾ
കൊയർ സോങ് : ഒന്നാം സമ്മാനം: ലോസ് ഏഞ്ചൽസ് , രണ്ടാം സമ്മാനം സാൻ ഹൊസെ , മൂന്നാം സമ്മാനം സാക്രമെന്‍റോ .
ബൈബിൾ ക്വിസ് : ഒന്നാം സമ്മാനം ലോസ് ഏഞ്ചൽസ് , രണ്ടാം സമ്മാനം സാൻ ഹൊസെ , മൂന്നാം സമ്മാനം സാക്രമെന്‍റോ .
മാർഗ്ഗംകളി : ഒന്നാം സമ്മാനം സാൻ ഹൊസെ , രണ്ടാം സമ്മാനം ലോസ് ഏഞ്ചൽസ് , മൂന്നാം സമ്മാനം സാക്രമെന്‍റോ .
ഗ്രൂപ്പ് ഡാൻസ് (1 -4 ഗ്രേഡ് ): ഒന്നാം സമ്മാനം ലോസ് ഏഞ്ചൽസ് രണ്ടാം സമ്മാനം സാക്രമെന്‍റോ മൂന്നാം സമ്മാനം സാൻ ഹൊസെ .
ഗ്രൂപ്പ് ഡാൻസ് (5 -8 ഗ്രേഡ് ): ഒന്നാം സമ്മാനം സാൻ ഹൊസെ , രണ്ടാം സമ്മാനം സാക്രമെന്‍റോ , മൂന്നാം സമ്മാനം ലോസ് ഏഞ്ചൽസ്.
ഗ്രൂപ്പ് ഡാൻസ് (9 -12 ഗ്രേഡ് ): ഒന്നാം സമ്മാനം സാൻ ഹൊസെ , രണ്ടാം സമ്മാനം ലോസ് ഏഞ്ചൽസ് , മൂന്നാം സമ്മാനം സാക്രമെന്‍റോ.
പുരാതനപ്പാട്ട് : ഒന്നാം സമ്മാനം സാൻ ഹൊസെ , രണ്ടാം സമ്മാനം ലോസ് ഏഞ്ചൽസ് , മൂന്നാം സമ്മാനം സാക്രമെന്‍റോ.
ബൈബിൾ സ്കിറ്റ് : ഒന്നാം സമ്മാനം ലോസ് ഏഞ്ചൽസ് , രണ്ടാം സമ്മാനം സാൻ ഹൊസെ , മൂന്നാം സമ്മാനം സാക്രമെന്‍റോ .
വ്യക്തിഗത മത്സരങ്ങൾ
ഫാൻസി ഡ്രസ്സ് (കിൻഡർ ഗാർഡൻ ): ഒന്നാം സമ്മാനം ചാൾസ് ചാമക്കാല (ലോസ് ഏഞ്ചൽസ് ), രണ്ടാം സമ്മാനം നോഹ ആട്ടയിൽ (ലോസ് ഏഞ്ചൽസ് ), മൂന്നാം സമ്മാനം എലിസ മുല്ലപ്പള്ളിൽ ( സാൻ ഹൊസെ ).
പെയിന്‍റിംഗ് ( കിൻഡർ ഗാർഡൻ ): ഒന്നാം സമ്മാനം ഐറിൻ മൂത്തേടത്തു (സാക്രമെന്‍റോ), നോഹ ആട്ടയിൽ (ലോസ് ഏഞ്ചൽസ് ), മൂന്നാം സമ്മാനം ചാൾസ് ചാമക്കാല (ലോസ് ഏഞ്ചൽസ് ).
പ്രസംഗം (1 -4 ഗ്രേഡ് ): ഒന്നാം സമ്മാനം അഥീന ചെറുകര ( സാൻ ഹൊസെ ), സോഫിയ കണിയാപറമ്പിൽ (ലോസ് ഏഞ്ചൽസ് ), മിയാ കുടിലിൽ (ലോസ് ഏഞ്ചൽസ് ).
പ്രസംഗം (5 -8 ഗ്രേഡ് ): ആൻഡ്രൂ മലയിൽ (സാക്രമെന്‍റോ ), റേച്ചൽ കണ്ണാലിൽ (ലോസ് ഏഞ്ചൽസ് ), മൂന്നാം സമ്മാനം ബ്രൈസ് കളപ്പുരയിൽ (സാക്രമെന്‍റോ ).
പ്രസംഗം (9 -12 ഗ്രേഡ് ): ഒന്നാം സമ്മാനം ഇവ മണലേൽ (ലോസ് ഏഞ്ചൽസ് ), രണ്ടാം സമ്മാനം ഗബ്രിയേൽ മരങ്ങാട്ടിൽ (സാക്രമെന്‍റോ ), മൂന്നാം സമ്മാനം നോഹ ഓണശ്ശേരിൽ (സാൻ ഹൊസെ).
പ്രസംഗം (19 -35 വയസ്സ് ): ഒന്നാം സമ്മാനം ജോബിൻ കുന്നശ്ശേരിൽ ( സാൻ ഹൊസെ ), ജെറിൻ കൊക്കരവാലേൽ (സാക്രമെന്‍റോ), ക്രിസ് ഒറ്റതൈയ്ക്കൽ (സാൻ ഹൊസെ).
പ്രസംഗം (36 -55 വയസ്സ്): ഒന്നാം സമ്മാനം ആൽഫി കണ്ണാലയിൽ (സാൻ ഹൊസെ ), രണ്ടാം സമ്മാനം ജോസി കുടിലിൽ (ലോസ് ഏഞ്ചൽസ്), മൂന്നാം സമ്മാനം ജെയിംസ് പാലകൻ (സാൻ ഹൊസെ).
പ്രസംഗം (56 +വയസ്സ്):ഒന്നാം സമ്മാനം തോമസ് പൗവത്തിൽ (ലോസ് ഏഞ്ചൽസ്),രണ്ടാം സമ്മാനം രാജു ചെമ്മാച്ചേരിൽ (സാൻ ഹൊസെ), മൂന്നാം സമ്മാനം ബാബു ചെട്ടിയാത്ത്(ലോസ് ഏഞ്ചൽസ്).
പാട്ട് (1 -4 ഗ്രേഡ്): ഒന്നാം സമ്മാനം കേയ്റ്റിലിൻ ചാമക്കാല(ലോസ് ഏഞ്ചൽസ്), രണ്ടാം സമ്മാനം എമ്മി വള്ളിപ്പടവിൽ (ലോസ് ഏഞ്ചൽസ്),മൂന്നാം സമ്മാനം അഥീന ചെറുകര (സാൻ ഹൊസെ ).
പാട്ട് (5 -8 ഗ്രേഡ് ): ഒന്നാം സമ്മാനം എലീസ അപ്പോഴിയിൽ (ലോസ് ഏഞ്ചൽസ് ), രണ്ടാം സമ്മാനം എല്ല മണലേൽ(ലോസ് ഏഞ്ചൽസ്), മൂന്നാം സമ്മാനം ജറാഡ് കണ്ണാലയിൽ (സാൻ ഹൊസെ).
പാട്ട് (9-12 ഗ്രേഡ്): ഒന്നാം സമ്മാനം ജയിഡൻ ഇല്ലിക്കാട്ടിൽ (സാക്രമെന്‍റോ), രണ്ടാം സമ്മാനം ഇവാ മണലേൽ (ലോസ് ഏഞ്ചൽസ്), മൂന്നാം സമ്മാനം ലിസ അമ്മായിക്കുന്നേൽ ( ലോസ് ഏഞ്ചൽസ് ).
പാട്ട് (19 -35 വയസ്സ്): ഒന്നാം സമ്മാനം റ്റാനിയ കുടിലിൽ ( സാൻ ഹൊസെ ), രണ്ടാം സമ്മാനം ജിക്‌സ പുതുപ്പറമ്പിൽ ( സാൻ ഹൊസെ ), മൂന്നാം സമ്മാനം ട്രീസാ കൊക്കരവാലേൽ (സാക്രമെന്‍റോ).
പാട്ട് (36 -55 വയസ്സ്): ഒന്നാം സമ്മാനം റ്റീനാ മാനുങ്കൽ (ലോസ് ഏഞ്ചൽസ്), രണ്ടാം സമ്മാനം മാത്യുക്കുട്ടി അമ്മായിക്കുന്നേൽ (ലോസ് ഏഞ്ചൽസ്), സ്റ്റീഫൻ മരുതനാടിയിൽ ( സാൻ ഹൊസെ ).
പാട്ട് (56 + വയസ്സ്): ഒന്നാം സമ്മാനം ബാബു ചെട്ടിയാത്ത് (ലോസ് ഏഞ്ചൽസ്), ഫിലിപ്പ് ചെമ്മരപ്പള്ളിൽ (സാൻ ഹൊസെ ), രണ്ടാം സമ്മാനം സ്റ്റീഫൻ കുടിലിൽ ( സാൻ ഹൊസെ ), ബെന്നി ഇല്ലിക്കാട്ടിൽ ( സാക്രമെന്‍റോ ), മൂന്നാം സമ്മാനം മേരിക്കുട്ടി ചാഴികാട്ട് (ലോസ് ഏഞ്ചൽസ്).
ഓവറോൾ കിരീടം കരസ്ഥമാക്കിയ സെന്‍റ് പോപ്പ് പയസ് X ക്നാനായ കാത്തലിക് ചർച്ച് , ലോസ് ഏഞ്ചൽസ്
ഫൊറോന ഫെസ്റ്റ് നേതൃത്വം നൽകിയവർ വികാർ ജനറൽ ഫാ : തോമസ് മുളവനാൽ അച്ചനോടൊപ്പം