PRAVASI

സൗത്ത് ഫ്ളോറിഡയിലെ സെ. മേരീസ് യാക്കോബായ ദേവാലയത്തില്‍ എട്ടുനോമ്പ് കണ്‍വന്‍ഷനും മൂന്നിന്മേല്‍ കുര്‍ബാനയും

Blog Image

സൗത്ത് ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയിലെ സെ. മേരീസ് യാക്കോബായ ദേവാലയത്തില്‍ എട്ടുനോമ്പ് ഈ വര്‍ഷം ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 7 വരെ വളരെ ഭക്തിയോടും പ്രാര്‍ത്ഥനയോടും കൂടി ആചരിക്കുകയാണ്. എല്ലാദിവസവും വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും കണ്‍വന്‍ഷന്‍ പ്രസംഗവും  ഉണ്ടായിരിക്കും.
അവസാന പെരുന്നാള്‍ ദിവസം സെപ്റ്റംബര്‍ 7-ന് ഞായറാഴ്ച വൈകിട്ട് 5.30-ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും റാസയും നേര്‍ച്ച വിളമ്പോടു കൂടി സമാപിക്കും. ഈ വര്‍ഷത്തെ എട്ടുനോമ്പില്‍ സമീപ ഇടവകകളായ സെന്‍റ് മേരീസ് ക്നാനായ ഇടവകയും സെ. മേരീസ് മലങ്കര കത്തോലിക്കാ ഇടവകയുടെയും സഹകരണത്തോടെയാണ് നടത്തപ്പെടുന്നത്. പരിശുദ്ധ മാതാവിന്‍റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെടുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
റവ.ഫാ. ഡോ. ജോസഫ് വര്‍ഗീസ്, വികാരി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.