PRAVASI

സെന്റ് മേരീസിൽ സമ്മർ ക്യാമ്പ് വിജയകരമായി

Blog Image

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലത്തിൽ കുട്ടികൾക്കുവേണ്ടി മൂന്ന് ദിവസം നീണ്ടുനിന്ന സമ്മർ ക്യാമ്പ് (Faith Fest-26) വിജയകരമായി നടത്തപ്പെട്ടു .വികാരി ഫാ. സിജു മുടക്കോടിൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ബൈബിൾ ,പ്രാർഥന, വ്യക്തിത്വ വികസനം , സോഷ്യൽ മീഡിയ , ക്നാനായ ചരിത്രം എന്നി വിഷയങ്ങളെ ആസ്പതമാക്കി ക്ലാസുകൾ നടത്തപ്പെട്ടു . ഫാ. സിജു മുടക്കോടിൽ ,ഫാ . അനീഷ് മാവേലിപുത്തൻപുര , സി. അലീസ ,ബ്രദർ ജോഷ് , ഷിജി അലക്സ്‌ , ലിൻസൻ കൈതമലയിൽ, ഷൈനി വിരുത്തികുളങ്ങര, ജൂലി പുതുശ്ശേരിൽ , ജെയിംസ് കുന്നശ്ശേരി,  റ്റിയ കണ്ടാരപ്പള്ളി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി . സജി പൂതൃക്കയിൽ ക്യാമ്പ് ഡയറക്ടർ ആയിരുന്നു . ക്യാമ്പിന്റെ ഭാഗമായി നിരവധി ഇൻഡോർ - ഔട്ട്ഡോർ ഗയിമുകളും നടത്തിയിരുന്നു. നൈല വാളതാറ്റ്, ജോഷ്വ മരങ്ങാട്ടിൽ,  ഡയന വളളൂർ എന്നിവർ മികച്ച ക്യാമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ടു. പാരിഷ് എക്സിക്യൂട്ടീവ്,  സിസ്റ്റേഴ്സ് , അധ്യാപകർ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.