PRAVASI

പലരും ക്രെഡിറ്റ് എടുക്കുന്നു; ജിനി ലൂയിസ് കുവൈറ്റിൽ നിന്നുമെത്താൻ കാരണം മന്ത്രി സുരേഷ് ​ഗോപി

Blog Image

കുവൈത്തിൽ തൊഴിൽ തട്ടിപ്പിനിരയായ മകന്റെ മരണവാർത്തയറിഞ്ഞ് തിരച്ചെത്താനാകാതെ ദുരിതത്തിലായ ജിനി ലൂയിസ് കുവൈറ്റിൽ നിന്നുമെത്താൻ കാരണം മന്ത്രി സുരേഷ് ​ഗോപിയെന്ന് സുഹൃത്ത് ബിജു പുളിക്കക്കണ്ടം. ജോലിക്കായി കുവൈറ്റിലെത്തിയ ഷാനിറ്റിൻ്റെ അമ്മ ജിനു ലൂയിസ് കുവൈറ്റിൽ ഗൗരവകരമായ ചില നിയമനടപടികൾ നേരിട്ട് അവിടെ തടഞ്ഞുവയ്ക്കപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും അവരുടെ ആദ്യത്തെ സ്പോൺസറുടെ കടുത്ത ദ്രോഹ പ്രവർത്തികളിൽ നിന്നും രക്ഷതേടി ഓടി രക്ഷപെട്ട ജിനുവിന് മൊബൈൽ ഫോണടക്കം സകലതും നഷ്ടമായി.
ഇവരുമായി വീട്ടുകാർക്ക് സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ജിനുവിൻ്റെ വീട്ടുകാർ, താനുമായും സുരേഷ് ​ഗോപിയുമായും അടുത്ത ബന്ധമുള്ള അണക്കര സ്വദേശിയായ ശരത് എന്നയാൾ വഴി തന്നെ ബന്ധപ്പെടുകയായിരുന്നു. അപ്പോൾ തന്നെ തൃശ്ശൂരിലുണ്ടായിരുന്ന സുരേഷ് ഗോപിയെ വിളിച്ചു കാര്യം പറഞ്ഞു. സുരേഷ് ചേട്ടൻ ഉടനെ കുവൈറ്റ് എംബസ്സിയിൽ വിളിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞുവെന്നും എങ്ങനെയും ഏതുവിധേനയും ജിനുവിനെ നാട്ടിലെത്തിക്കണമെന്ന് കർശന നിർദ്ദേശവും നൽകിയെന്ന് ബിജു. ജിനുവിൻ്റെ മടങ്ങിവരവിന് പലരും അവകാശവാദമുന്നയിക്കുന്നത് കണ്ടാണ് താനിപ്പോൾ ഇക്കാര്യങ്ങൾ തുറന്നെഴുതുന്നതെന്നും ബിജു പുളിക്കക്കണ്ടം.കേന്ദ്രമന്ത്രി സുരേഷ് ഗോപി യ്ക്ക് പ്രത്യേകം നന്ദി പറഞ്ഞു കൊണ്ട്,
ഷാനറ്റിന് ആദരാഞ്ജലികൾ ..

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.