PRAVASI

താടി ലുക്ക് ഉപേക്ഷിച്ച് കേന്ദ്രമന്ത്രി;സുരേഷ് ഗോപിയുടെ അഭിനയമോഹം ബിജെപി വെട്ടിയോ?

Blog Image
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിനിമയില്‍ അഭിനയിക്കുന്നതിന് ബിജെപി അനുമതി നല്‍കില്ലെന്ന് അഭ്യൂഹം. താരം ലുക്കില്‍ മാറ്റം വരുത്തിയതോടെയാണ് ഇത്തരമൊരു ചര്‍ച്ച തുടങ്ങിയിരിക്കുന്നത്. ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിലെ നരച്ച താടി വച്ചുള്ള മാസ് ലുക്കിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുരേഷ് ഗോപി. എന്നാല്‍ താരം സോഷ്യല്‍ മീഡിയയില്‍ പുതുതായി പങ്കുവച്ച ഫോട്ടോ താടി ഉപേക്ഷിച്ചുളളതാണ്.

സെപ്റ്റംബറിലായിരുന്നു ഒറ്റക്കൊമ്പന്‍ ചിത്രീകരണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും അനുമതി വൈകിയതോടെ ചിത്രീകരണവും നീണ്ടു. ഇപ്പോള്‍ ആ ലുക്ക് തന്നെ ഉപേക്ഷിച്ചതോടെ സുരേഷ് ഗോപിയുടെ അഭിനയത്തിന് തന്നെ ഇടവേളയെടുത്തോ എന്ന ചോദ്യമാണ് ഉയരുന്നത്. സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമായാണ് ഒറ്റക്കൊമ്പന്‍ നിശ്ചയിച്ചിരുന്നത്.

മന്ത്രി പദങ്ങളിലുള്ളവര്‍ക്ക് മറ്റ് ജോലികള്‍ ചെയ്യാന്‍ നിയമപരമായ വെല്ലുവിളികളുണ്ട്. ഇത് മറികടക്കാനുള്ള തീരുമാനം ബിജെപി ദേശീയ നേതൃത്വത്തില്‍ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു സുരേഷ് ഗോപി. ഈ ആത്മവിശ്വാസത്തിലാണ് അഭിനയിക്കുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടു എന്ന് കരുതുമെന്ന് പ്രസംഗിച്ചതും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ നേരില്‍ കണ്ട് തന്നെ സുരേഷ് ഗോപി തന്നെ അനുമതി തേടിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പും ലഭിച്ചിരുന്നില്ല.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.