PRAVASI

മിഷിഗണിൽ മിലൻറെ 27)o വാർഷികത്തിൽ ടി.ഡി രാമകൃഷ്ണൻ പങ്കെടുക്കുന്നു

Blog Image

മലയാള നോവൽ ചരിത്രത്തിൽ കോളിളക്കങ്ങൾ സൃഷ്ടിച്ച പ്രശസ്‌ത എഴുത്തുകാരൻ ടി.ഡി രാമകൃഷ്ണൻ മില( Michigan literary association of North America) ൻറെ 27)o വാർഷികദിനത്തിൽ സംബന്ധിക്കുമെന്ന് മിലൻ പ്രസിഡണ്ട് ആന്റണി മണലേൽ പറഞ്ഞു.

ചരിത്രം, മിത്ത്, സയൻസ്, ഇവയെ ആസ്പദമാക്കി രചിച്ച നോവലാണ് 'ഫ്രാൻസിസ് ഇട്ടിക്കോരയും', കോരപ്പാപ്പന് സ്തുതിയായിരിക്കാട്ടെ' യും. 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി', ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രചിച്ചതാണ്. ഇതിന് കേരള സാഹിത്യ അക്കാഡമി അവാർഡും വയലാർ അവാർഡും ലഭിച്ചിട്ടുണ്ട്.

 'ഫ്രാൻസിസ് ഇട്ടിക്കോര', 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി', 'ആൽഫ', 'മാമ ആഫ്രിക്ക' എന്നീ കൃതികൾ  ഇoഗ്‌ളീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. 

ടി .ഡി ചലച്ചിത്രരംഗത്തും സ്വന്തം വ്യക്തിമുദ്ര അടയാളപ്പെടുത്തിയിട്ടുണ്ട്. 'ഭ്രമയുഗo', 'ബൾട്ടി' എന്നീ ചിത്രങ്ങൾക്ക് സംഭാഷണവും 'ഓള് ' എന്ന ചലച്ചിത്രത്തിന് തിരക്കഥയും തയ്യാറാക്കിയിട്ടുണ്ട്.

വൈസ് പ്രസിഡണ്ട് സതീഷ് മാടമ്പത്ത് കാര്യപരിപാടികൾ വിശദീകരിച്ചു: 2026 ആഗസ്ത് 16, 4മണിക്ക് 2850 Parent Ave, Warren Orthodox Church ഹാളിൽ പ്രാർത്ഥനയോടെ തുടങ്ങുന്ന ചടങ്ങിൽ, മിലൻറെ സ്ഥാപക പ്രസിഡണ്ട് ഡോ. സുരേന്ദ്രൻ നായരുടെയും, ട്രഷറർ പുരുഷോത്തമൻ നായരുടെയും അനുസ്മരണം മുൻ പ്രസിഡണ്ട് മാത്യു ചെരുവിൽ നിർവ്വഹിക്കും. മുൻ പ്രസിഡണ്ട് തോമസ് കർത്തനാൾ മിലൻറെ 27വർഷത്തെ സാഹിത്യപരമായ സംഭാവനകളെപ്പറ്റി അവലോകനം നടത്തും.

സെക്രട്ടറി അബ്ദുൾ പുന്നയൂർക്കുളം ടി.ഡിയെ പരിചയപ്പെടുത്തും. ടി.ഡി 'അമേരിക്കൻ മലയാള സാഹിത്യം മുഖ്യധാരയിലെത്താൻ എന്തെല്ലാം വേണം.'  എന്ന വിഷയത്തെപ്പറ്റി സംസാരിക്കും.

തുടർന്ന് ഡിട്രോയിറ്റിലും പരിസരത്തുമുള്ള ഗ്രന്ഥകർത്താക്കളെ വേദിയിലേക്ക് ക്ഷണിച്ചു പരിചയപ്പെടുത്തും. ശേഷം നിലവിലുo  മുമ്പുമുള്ള മിലൻ പ്രസിഡന്റുമാരേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പുരസ്‌ക്കാര ജേതാക്കളേയും ആദരിക്കും.

ഇതോടൊന്നിച്ചുള്ള കലാപരിപാടികൾക്കൊപ്പം കാവ്യാലാപനവും ഗാനാലാപനവും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്:

ആന്റണി മണലേൽ: 586 610 9165                                                                             

അബ്ദുൾ പുന്നയൂർക്കുളം: 586 636 2058                                                                 

സതീഷ് മാടമ്പത്ത്: 248 633 3817                                                                              

ജോയന്റ് സെക്രട്ടറി ജൈമോൻ: 248 961 8798                                                     

ട്രഷറർ മനോജ് കൃഷ്ണൻ: 248 952 5177

 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.