PRAVASI

ഡോ. സുകുമാർ അഴീക്കോട് - തത്ത്വമസി പ്രവാസ സാഹിത്യ പുരസ്‌കാരം ജോസഫ് നമ്പിമഠത്തിന് സമ്മാനിക്കും

Blog Image

ഡോ. സുകുമാർ അഴീക്കോട് - തത്ത്വമസി   സാംസ്കാരിക പുരസ്കാരങ്ങൾ ആഗസ്ത് ഒൻപതിന് അമ്പലപ്പുഴയിൽ സമ്മാനിക്കും.അമേരിക്കൻ മലയാളി എഴുത്തുകാരൻ ജോസഫ് നമ്പിമഠം ഉൾപ്പെടെ നിരവധി എഴുത്തുകാർക്കാണ് സുകുമാർ അഴീക്കോടിന്റെ നാമധേയത്തിലുള്ള പുരസ്‌കാരംലഭിക്കുന്നത് .മുൻ മന്ത്രിയും സാംസ്കാരിക മേഖലയിൽ ശ്രദ്ധേയനുമായ  ജി. സുധാകരനാണ് ഈ വർഷത്തെ തത്വമസി പുരസ്‌കാരം.കറ പുരളാത്തതും സത്യസന്ധവുമായ രാഷ്ട്രീയ - സാംസ്കാരിക  മേഖലകളിലെ സമഗ്രമായ ഇടപെടലുകളെ വിലയിരുത്തിക്കൊണ്ടാണ് ഈ അവാർഡിന് ജി. സുധാകരനെ തിരഞ്ഞെടുത്തത് എന്ന് ജൂറി വിലയിരുത്തി. 11111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 
തത്ത്വമസി - ജ്യോതിർഗമയ പുരസ്കാരത്തിന് ദീപിക രഘുനാഥും തത്ത്വമസി - സാഹിത്യശ്രേഷ്ഠ പുരസ്കാരത്തിന് ഉണ്ണിക്കൃഷ്ണൻ കുണ്ടയത്തും അർഹരായി.
ഡോ. സുകുമാർ അഴീക്കോട് - തത്ത്വമസി  സാഹിത്യ പുരസ്കാരങ്ങൾക്ക് യഥാക്രമം ജോസഫ്  നമ്പീമഠം (പ്രവാസ സാഹിത്യം ), ഡോ. സി. ഗണേഷ് (നോവൽ) സുജിത് ഭാസ്കർ (നോവൽ), രാജീവ് ജി. ഇടവ (കഥ), ഡോ. വള്ളിക്കാവ് മോഹൻദാസ് (ജീവചരിത്രം),  എം. ടി ഗിരിജാകുമാരി (കവിത) നാലപ്പാടം പത്മനാഭൻ (കവിത), വി.ഗീത ( പഠനം), ദിപി ഡിജു (ബാലസാഹിത്യം ) രവി കൊല്ലംവിള (ബാലസാഹിത്യം ), കെ. എ. ദർശിനി (കവിത ഇംഗ്ലീഷ് ) എന്നിവരാണ് അർഹരായത്.
ജ്യോതിർഗമയ - തത്ത്വമസി പുരസ്കാരങ്ങൾക്ക് യഥാക്രമം കാവാലം ബാലചന്ദ്രൻ (വിമർശന സാഹിത്യം), ചന്ദ്രബാബു പനങ്ങാട് (കഥ), അമ്പലപ്പുഴ ശിവകുമാർ (കവിത), മോഹൻദാസ് എവർഷൈൻ (പ്രവാസ സാഹിത്യം ), ഓമനക്കുട്ടൻ മാഗ്ന (കഥ), സുരേന്ദ്രൻ ശ്രീമൂലനഗരം (ബാലസാഹിത്യം ), നെടുംകുന്നം രഘുദേവ് (നോവൽ) എന്നിവർ അർഹരായി. 
റിട്ട. ജസ്റ്റീസ് കമാൽപാഷ,  ടി.ജി. വിജയകുമാർ, അയ്മനം ജോൺ, ബി. രാമചന്ദ്രൻ നായർ, സിജിത അനിൽ , പ്രസന്നൻ ആനിക്കാട്, സന്തോഷ് പ്ലാശ്ശേരിൽ, ബിജു കുഴുമുള്ളിൽ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരത്തിന് അർഹരായവരെ തെരഞ്ഞെടുത്തത്.
വിക്രമൻ പി. എൻ, ഗുപ്തൻ സി.കെ, വിജയ് മോഹൻ, ഇഗ്നേഷ്യസ് റോബർട്ട്, വിൻസൻ്റ് നെല്ലിക്കുന്നേൽ,  വി.ടി കുരീപ്പുഴ, കല സാവിത്രി, സരോജിനിയമ്മ,  കിളിരൂർ രാധാകൃഷ്ണൻ , റോയ് കെ. ഗോപാൽ, റഹ്മത്ത് ബീവി, വി. വി. ജോസ് കല്ലട എന്നിവർക്ക് ഡോ. സുകുമാർ അഴീക്കോട് -  തത്ത്വമസി സാംസ്കാരിക അക്കാദമിയുടെ പ്രത്യേക ആദരവ് നൽകും.
ആഗസ്റ്റ് 9 ന് അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഹാളിൽ വച്ചു. നടക്കുന്ന തത്ത്വമസി സാഹിത്യോത്സവം രാവിലെ 9 മണിക്ക് എച്ച്‌ സലാം MLA ഉദ്ഘാടനം ചെയ്യും, കവി കുരീപ്പുഴ  മുഖ്യ അതിഥി ആവും.  സാഹിത്യ പ്രതിഭകളെ ആദരിക്കും. തുടർന്ന് കലാ പരിപാടികൾ ഉച്ച ഭക്ഷണം.ഉച്ചയ്ക്ക് 2.30ന് ജന്മ ശതാബ്‌ദി ആഘോഷങ്ങളും   
സാംസ്കാരിക സമ്മേളനവും തത്ത്വമസി സാംസ്കാരിക ആക്കാദമിയുടെ  മുഖ്യ രക്ഷധികാരി ജസ്റ്റീസ്  കെമാൽ പാഷ (Rtd) ചെയ്യും.
തുടർന്ന് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തൽ
3.30ന് മുഖ്യ അതിഥി  ശ്രീ കെ. സി വേണു ഗോപാൽ സുകുമാർ അഴീക്കോട്‌ സ്മാരക പ്രഭാഷണം നടത്തും.
തുടർന്ന് *പുരസ്‌കാര സമർപ്പണങ്ങൾ.*
മറുവാക്ക്.  ശ്രീ ജി. സുധാകരനും മറ്റ് പുരസ്കാര ജേതാക്കളും.
ടി.ജി. വിജയകുമാർ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ സുരേഷ് വർമ്മ സ്വാഗതവും ബിജു കുഴുമുള്ളി കൃതജ്ഞതയും പറയും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.