കേരളത്തിൽ നിന്ന് ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടും ശ്രീ സുനിൽ പി ഇളയിടവും ALF-ൽ പങ്കെടുത്തു. ഇവരെ കൂടാതെ മറ്റു പ്രശസ്ത എഴുത്തുകാരായ അമിനെറ്റാ ഫോർണാ, വിജയ് ബാലൻ, നിർമല ഗോവിന്ദരാജൻ എന്നിവരും, സിയാറ്റിൽ ഇന്ത്യ കോൺസൽ ജനറൽ പ്രകാശ് ഗുപ്‌തയും ഫെസ്റ്റിവലിൽ പങ്കെടുത്തു.
ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (ALA) യുടെ നേതൃത്വത്തിൽ സിയാറ്റിലിൽ വച്ച് നവംബർ 23 ശനിയാഴ്ച ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ (ALF) നടന്നു.കേരളത്തിൽ നിന്ന് ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടും ശ്രീ സുനിൽ പി ഇളയിടവും ALF-ൽ പങ്കെടുത്തു. ഇവരെ കൂടാതെ മറ്റു പ്രശസ്ത എഴുത്തുകാരായ അമിനെറ്റാ ഫോർണാ, വിജയ് ബാലൻ, നിർമല ഗോവിന്ദരാജൻ എന്നിവരും, സിയാറ്റിൽ ഇന്ത്യ കോൺസൽ ജനറൽ പ്രകാശ് ഗുപ്‌തയും ഫെസ്റ്റിവലിൽ പങ്കെടുത്തു.
ALF പോലെ അമേരിക്കൻ മലയാളി സമൂഹം സിയാറ്റിലിൽ നടത്തുന്ന വിവിധ കലാ സാംസ്കാരിക പ്രവർത്തനങ്ങളെ കോൺസൽ ജനറൽ പ്രത്യേകം അഭിനന്ദിച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളെ ആസ്പദമാക്കി അമേരിക്കൻ മലയാളി കലാകാരന്മാരെ അണിനിരത്തി ശ്രീ പ്രമോദ് പയ്യന്നൂർ ഒരുക്കിയ 'മതിലുകൾക്കപ്പുറം' എന്ന നാടകത്തോട് കൂടിയാണ് ALF-ന് തിരശീല വീണത്.
ALF-മായി ബന്ധപ്പെടുത്തി നടത്തിയ സർഗ്ഗോത്സവം പരിപാടിയിലെ വിജയികൾക്ക് ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടും ശ്രീ സുനിൽ പി ഇളയിടവും അവാർഡുകൾ സമ്മാനിച്ചു. വിവിധ മത്സര വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരുടെ പേരുകൾ ചുവടേ കൊടുക്കുന്നു.
1) മലയാളം കവിതാ രചന സീനിയർ വിഭാഗം
ഒന്നാം സ്ഥാനം: പ്രശാന്ത് ഗോപിനാഥ് - 'അനുഭവങ്ങളെ ഭാഗിക്കുമ്പോൾ'
രണ്ടാം സ്ഥാനം: സ്റ്റെഫിൻ ജോസഫ് അന്ന - 'കടലാസുവഞ്ചികൾ'
മൂന്നാം സ്ഥാനം: അശ്വതി പി - 'എന്റെ സ്കൂൾ - ജൂണിലെ ഓർമ്മകൾ'
2) മലയാളം കഥാ രചന സീനിയർ വിഭാഗം
ഒന്നാം സ്ഥാനം: പ്രശാന്ത് ഗോപിനാഥ് - ‘മരം പെയ്യുമ്പോൾ’
രണ്ടാം സ്ഥാനം: അനുപ് കോയാടാൻ - ‘ജനാല’
മൂന്നാം സ്ഥാനം: ജിനു ജോർജ് - ‘നോവോർമ്മകൾ’
3) മലയാളം കവിതാ പാരായണം സബ് ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം: ചിന്മയി ഹരിഹരൻ രണ്ടാം സ്ഥാനം: എലൈന കിരൺ ബെർട്ടിൽ മൂന്നാം സ്ഥാനം: ശ്രിഹാൻ പ്രശാന്ത് & മാനവി നായർ
4) മലയാളം കവിതാ പാരായണം ജൂനിയർ വിഭാഗം
ഒന്നാം സ്ഥാനം: നിരഞ്ജന ബിനു
രണ്ടാം സ്ഥാനം: സാധിക s പിള്ള
മൂന്നാം സ്ഥാനം: ഫൈഹ ലിഷാർ
5) ചിത്രരചനാ സീനിയർ വിഭാഗം - തീം ‘ശരത്കാലം’
ഒന്നാം സ്ഥാനം: ശില്പ ചന്ദ്രൻ അരുൺവിജയ്
രണ്ടാം സ്ഥാനം: കലേഷ് സദാശിവൻ
മൂന്നാം സ്ഥാനം: സാജു വല്ലിക്കാട്ട്
6) ചിത്രരചനാ ജൂനിയർ വിഭാഗം - തീം ‘ശരത്കാലം’
ഒന്നാം സ്ഥാനം: ആയത് മൈമൂന
രണ്ടാം സ്ഥാനം: ഇഷിക അരുൺവിജയ്
മൂന്നാം സ്ഥാനം: ശ്രിഹാൻ പ്രശാന്ത്
7) റീൽസ് സീനിയർ വിഭാഗം - തീം ‘അമേരിക്കൻ മലയാളി’
ഒന്നാം സ്ഥാനം: മല്ലു സിങ്ങർ
രണ്ടാം സ്ഥാനം: ശില്പ ആനന്ദ്
മൂന്നാം സ്ഥാനം: ഭവ്യ അനൂപ്
സർഗ്ഗോത്സവം പരിപാടിയിലെ ജൂനിയർ/സബ് ജൂനിയർ വിഭാഗങ്ങളിലെ എല്ലാ വിജയികളും കേരള അസോസിയേഷൻ ഓഫ് വാഷിംഗ്‌ടൺ (KAW) മലയാളം സ്കൂൾ വിദ്യാർത്ഥികളാണ്. ഈ പരിപാടിയിലേക്ക് കുട്ടികളെ പങ്കെടുപ്പിച്ച അച്ഛനമ്മമാർക്കും അതിനുള്ള എല്ലാവിധ സഹായങ്ങളും ഒരുക്കി നൽകിയ KAW മലയാളം സ്‌കൂളിനും ALA സിയാറ്റിൽ ചാപ്റ്റർ അവരുടെ പ്രത്യേകമായ നന്ദി അറിയിച്ചു.